Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202112Saturday

ജർമ്മൻ പാസ്‌പോർട്ട് കയ്യിലുള്ളവർ ഭാഗ്യവാന്മാർ; ലോകത്തിലെ ഏറ്റവും മൂല്യമുള്ള പാസ്‌പോർട്ടുകളിൽ മൂന്നാം സ്ഥാനം ജർമ്മനിക്ക്

ജർമ്മൻ പാസ്‌പോർട്ട് കയ്യിലുള്ളവർ ഭാഗ്യവാന്മാർ; ലോകത്തിലെ ഏറ്റവും മൂല്യമുള്ള പാസ്‌പോർട്ടുകളിൽ മൂന്നാം സ്ഥാനം ജർമ്മനിക്ക്

സ്വന്തം ലേഖകൻ

റ്റവും പുതിയ പാസ്പോർട്ട് സൂചിക റിപ്പോർട്ട് അനുസരിച്ച് ലോകത്തിലെ ഏറ്റവും മൂല്യമേറിയ മൂന്നാമത്തെ പാസ്‌പോർട്ടായി ജർമ്മൻ പാസ്‌പോർട്ട്. ജപ്പാനും സിംഗപ്പൂരുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളിൽ. ഓരോ വർഷവും ലണ്ടൻ ആസ്ഥാനമായുള്ള നിയമ സ്ഥാപനമായ ഹെൻലിയും പങ്കാളികളും ചേർന്നാണ് പാസ്പോർട്ട് സൂചിക പുറത്തിറക്കുന്നത്.

ഇത് ലോകത്തിലെ പാസ്പോർട്ടുകളുടെ ഒരു റാങ്കിങ് ആണ്. അത് സഞ്ചാര സ്വാതന്ത്ര്യത്തെയും വിസാ രഹിത യാത്രയെയും അടിസ്ഥാനമാക്കിയുള്ളതാണ്.

ഈ വർഷത്തെ സൂചിക കാണിക്കുന്നത് ലോകത്തിലെ ഏറ്റവും മൂല്യവത്തായ പാസ്പോർട്ട് ജപ്പാന്റേതാണ്. ഇത് വിസ രഹിതരായ 191 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ ഉടമകളെ അനുവദിക്കുന്നു. സിംഗപ്പൂരാണ് രണ്ടാം സ്ഥാനത്ത്. ഈ പാസ്‌പോർട്ട് ഉള്ള പൗരന്മാർക്ക് 190 രാജ്യങ്ങൾ സന്ദർശിക്കാൻ കഴിയും. ജർമ്മൻ പൗരന്മാർക്ക് ജപ്പാനും സിംഗപ്പൂരും ഒഴികെ 189 രാജ്യങ്ങളിലേക്കും യാത്ര ചെയ്യാം. ദക്ഷിണ കൊറിയയും ജർമ്മനിയ്്ക്കൊപ്പം മൂന്നാം സ്ഥാനത്താണ്.

ഇറ്റലി, ഫിൻലാൻഡ്, സ്പെയിൻ, ലക്‌സംബർഗ് എന്നിവ നാലാം സ്ഥാനത്താണ്. 188 രാജ്യങ്ങളിൽ അവർക്കും യാത്ര ചെയ്യാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP