Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇരുചക്ര വാഹനക്കാരുടെ സൗജന്യ പാർക്കിങിന് വിട; അടുത്ത വർഷം മുതൽ ടുവിലർ ഉപയോഗിക്കുന്നവർക്കും പാർക്കിങിന് പണം നല്കണം

ഇരുചക്ര വാഹനക്കാരുടെ സൗജന്യ പാർക്കിങിന് വിട; അടുത്ത വർഷം മുതൽ ടുവിലർ ഉപയോഗിക്കുന്നവർക്കും പാർക്കിങിന് പണം നല്കണം

സ്വന്തം ലേഖകൻ

പാരീസിലെ സ്‌കൂട്ടറുകൾക്കും മോട്ടോർ ബൈക്കുകൾക്കും സൗജന്യ പാർക്കിങ് സമ്പ്രദായമാണ് ഇതുവരെ നടപ്പിലാക്കിയിരുന്ന. എന്നാൽ വലിയ താമസമില്ലാതെ ഈ സൗജന്യം അവസാനിക്കുമെന്നാണ് സൂചന. പാരീസ് നഗരം ഇരുചക്ര വാഹനങ്ങൾക്ക് പണമടച്ചുള്ള പാർക്കിംഗിനെക്കുറിച്ച് ചിന്തിക്കുകയാണ്. മിക്കവാറും അടുത്തവർഷത്തോടെ ടു വിലറുകാർക്കും പാർക്ക് ചെയ്യാൻ പണം നല്‌കേണ്ടി വന്നേക്കാം.

ഇരുചക്ര വാഹനങ്ങൾക്ക് കാർ ഇടങ്ങളിൽ പാർക്ക് ചെയ്യുന്നത് തുടരാം. എന്നാൽ പാർക്കിങ് ഫീസായി് കാറുകളിൽ നിന്ന് ഈടാക്കുന്നതിന്റെ 50% ന് നല്‌കേണ്ടി വരും. ഇലക്ട്രിക് വാഹനങ്ങൾക്ക് ബാധകമല്ല, നിലവിലെ ഫീസ് അനുസരിച്ച് പാരീസിന്റെ മധ്യഭാഗത്ത് സ്ട്രീറ്റ് പാർക്കിംഗിന് മണിക്കൂറിന് 2 ഡോളറായി് പ്രാന്തപ്രദേശത്തിനടുത്തുള്ള 1.20 ഡോളറായി കുറയും.

പാരീസിൽ ഓരോ ദിവസവും ഒരു ലക്ഷത്തോളം ആളുകൾ മോട്ടോർ ബൈക്കോ സ്‌കൂട്ടറുകളോ ഓടിക്കുന്നതായാണ് കണക്കുകൾ പറയുന്നത്.ഇ-സ്‌കൂട്ടറുകൾ ഉൾപ്പെടെയുള്ള ഇലക്ട്രിക് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യുന്നത് തുടരുമെന്നും അറിയിച്ചിട്ടുണ്ട്.നിലവിലെ 40,000പാർക്കിങ് സ്‌പോട്ടുകൾക്കൊപ്പം മോട്ടോർ സൈക്കിളുകൾക്കും സ്‌കൂട്ടറുകൾക്കുമായി അയ്യായിരത്തോളം പാർക്കിങ് സ്ഥലങ്ങൾ കൂടി ചേർക്കാനും പദ്ധതിയുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP