Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വാഹനം നിർത്തിയിടുമ്പോൾ എഞ്ചിൻ ഓഫ ചെയ്തില്ലെങ്കിൽ പിഴ; ഡ്രൈവിങ് ചെയ്യുമ്പോൾ മൊബൈൽ അടുത്തിരുന്നാലും നടപടി;സ്‌പെയിനിൽ ഡ്രൈവിങ് നിയമത്തിൽ പുതിയ പരിഷ്‌കാരം ഉടൻ

വാഹനം നിർത്തിയിടുമ്പോൾ എഞ്ചിൻ ഓഫ ചെയ്തില്ലെങ്കിൽ പിഴ; ഡ്രൈവിങ് ചെയ്യുമ്പോൾ മൊബൈൽ അടുത്തിരുന്നാലും നടപടി;സ്‌പെയിനിൽ ഡ്രൈവിങ് നിയമത്തിൽ പുതിയ പരിഷ്‌കാരം ഉടൻ

സ്വന്തം ലേഖകൻ

സ്പെയിനിൽ വരുന്ന രണ്ടാഴ്‌ച്ചക്കുള്ളിൽ ഡ്രൈവിങ് നിയമത്തിൽ പുതിയ പരിഷ്‌കാരം നടപ്പിലാക്കാൻ തയ്യാറെടുക്കുകയാണ്. ട്രാഫിക് അഥോറിറ്റി 2021 സെപ്റ്റംബറിൽ പ്രാബല്യത്തിൽ വന്നേക്കാവുന്ന നിയമത്തിൽ പുതിയ ചില പിഴകൾ കൂടി ഉൾപ്പെടുത്തിയികരിക്കുകയാണ്.സ്‌പെയിനിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് (DGT) പാർലമെന്റിന് മു്ന്നിൽ അഞ്ച് പുതിയ പിഴകളും രാജ്യത്തെ ട്രാഫിക് കോഡിലെ ഭേദഗതികളും വരുത്താനുള്ള അനുമതി തേടിയിരിക്കുകയാണ്.

ഈ മാറ്റങ്ങളുടെ ഒരു പ്രധാന ലക്ഷ്യം, രാജ്യത്ത് പ്രചാരത്തിലുള്ള 29.4 ദശലക്ഷം വാഹനങ്ങളുടെ പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനുള്ള വഴികൾ കണ്ടെത്തുക എന്നതാണ്.അതായത് ട്രാഫിക് കോഡിലെ ആർട്ടിക്കിൾ 2, വിൽ നാവശ്യമായ കേടുപാടുകൾ അല്ലെങ്കിൽ പരിസ്ഥിതിക്ക് അസൗകര്യങ്ങൾ' കണക്കാക്കപ്പെടുന്ന ശിക്ഷാർഹമായ കുറ്റകൃത്യങ്ങൾ ഉൾപ്പെടുത്തും. അതായത്പ്രാബല്യത്തിൽ വന്നേക്കാവുന്ന പുതിയ പിഴകളിൽ ഒന്ന്, പരിസ്ഥിതിയോടുള്ള സംരക്ഷണവുമായി ബന്ധപ്പെട്ടതായിരിക്കും,

വാഹനം നിശ്ചലമാകുമ്പോഴോ പാർക്ക് ചെയ്യുമ്പോഴോ എഞ്ചിൻ ഓഫ് ചെയ്യുക. വാഹനം നീങ്ങാത്ത സമയത്ത് ഡ്രൈവർമാർ എഞ്ചിൻ ഓഫ് ചെയ്യ്തില്ലെങ്കിൽ പിഴ ലഭിച്ചേക്കാം.പാർക്കിങ് അല്ലെങ്കിൽ താൽക്കാലികമായി നിർത്തിയ ശേഷം, ഡ്രൈവർമാർക്ക് പരമാവധി രണ്ട് മിനിറ്റ് ലഭിക്കും, അത് കഴിഞ്ഞ് എഞ്ചിൻ ഓഫ് ചെയ്തില്ലെങ്കിൽ 100 യൂറോ പിഴ ലഭിക്കാം.
ഡ്രൈവർമാരും യാത്രക്കാരും വാഹനത്തിനുള്ളിൽ തുടർന്നാലും ഇത് ബാധകമാകും.വാഹനങ്ങൾ ട്രാഫിക്കിൽ കുടുങ്ങുമ്പോൾ ഈ പുതിയ നിയമം ബാധകമാണോ എന്ന് ഡിജിടി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

കൂടാതെ ഉപയോഗിക്കുന്നില്ലെങ്കിൽപ്പോലും തങ്ങളുടെ ഫോണുകൾ അടുത്തുള്ള ഡ്രൈവർമാർക്ക് പിഴ ചുമത്താനും അധികൃതർ തീരുമാനിച്ചിരിക്കുകയാണ്.ഡ്രൈവിങ് സമയത്ത് മൊബൈൽ ഫോൺ കൈവശം വയ്ക്കുന്നത് ഉൾപ്പെടുത്തുന്നതിന് ശിക്ഷിക്കപ്പെടാവുന്ന മൊബൈൽ സംബന്ധമായ കുറ്റകൃത്യങ്ങളുടെ മാനദണ്ഡഭങ്ങൾ പുതുക്കിയേക്കും.ഡ്രൈവർ ലൈസൻസിൽ നിന്ന് 3 മുതൽ 6 വരെ പോയിന്റുകളും 100 പൗണ്ട് പിഴയും ലഭിക്കാവുന്ന തരത്തിലായിരിക്കും പുതിയ നിയമം.

സെക്കൻഡറി റോഡുകളിൽ ഓവർടേക്ക് ചെയ്യുമ്പോൾ വേഗത പരിധി മറികടക്കുന്നതിനും പിഴ ഈടാക്കും.നിങ്ങളുടെ കാറിൽ ഒരു സ്പീഡ് ക്യാമറ ഡിറ്റക്ടർ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്, 6,000 പൗണ്ട് പിഴയും കൈയിൽ പിടിക്കപ്പെട്ടവർക്ക് 6 ഡ്രൈവിങ് ലൈസൻസ് പോയിന്റുകളും നഷ്ടപ്പെടും.ഇ-സ്‌കൂട്ടർ ഓടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കാതിരിക്കുന്നതും കനത്ത പിഴ നേരിടേണ്ടി വരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP