Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വീഡനിലുള്ളവർക്ക് ഇനി മദ്യം അന്വേഷിച്ച് അലയേണ്ട; മദ്യം വേണ്ടവർക്ക് വീട്ടിലെത്തിക്കാൻ ഹോം ഡെലിവറി സംവിധാനം രാജ്യമെമ്പാടും നടപ്പിലാക്കാൻ ആലോചന

സ്വീഡനിലുള്ളവർക്ക് ഇനി മദ്യം അന്വേഷിച്ച് അലയേണ്ട; മദ്യം വേണ്ടവർക്ക് വീട്ടിലെത്തിക്കാൻ ഹോം ഡെലിവറി സംവിധാനം രാജ്യമെമ്പാടും നടപ്പിലാക്കാൻ ആലോചന

രാജ്യത്തുള്ള മദ്യപാനികൾക്ക് ഇനി മദ്യപാനം വീട്ടിലിരുന്ന് സുഖമായി നടത്താം. മദ്യം ഹോം ഡെലിവറിയായി വീട്ടിലെത്തിക്കാൻ രാജ്യമെമ്പാടും സംവിധാനം നടപ്പിലാക്കാനൊരുങ്ങുകയാണ് രാജ്യം. ഇതോടെ എല്ലാവർക്കും മദ്യപാനം ആസ്വദിക്കാനാവും.

നിലവിൽ ചില ഷോപ്പുകൾ ഇവ നടപ്പിലാക്കുന്നുണ്ടെങ്കിലും ഇനി അത് കൂടുതൽ വിപുലമാക്കി എല്ലാ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ഒരുങ്ങുന്നത്. മദ്യപിക്കേണ്ട് അളവിനുസരിച്ചാണ് ഷോപ്പുകളിൽ മദ്യം നല്കുന്നത്. മാത്രമല്ല മദ്യം വില്ക്കുന്ന ഷോപ്പുകൾ എല്ലാ ദിവസവും പ്രവർത്തിക്കുകയുമില്ല. ഇവ ഞായറാഴ്‌ച്ചകളിലും, ബാങ്ക് അവധി ദിനങ്ങളിലും ശനിയാഴ്‌ച്ചകളിൽ വൈകുന്നേരം 7 മുതലും പ്രവർത്തിക്കില്ല.

കൂടാതെ നിലവിൽ സ്വീഡനിലെ 21 മുനസിപ്പാലിറ്റിികളിൽ മാത്രമാണ് സിസ്റ്റംബോൾജെറ്റ് വഴി ഹോം ഡെലിവറി ഉള്ളത്. സറ്റോറുകളിൽ നിന്ന് വളരെ ദൂരത്തിൽ താമസിക്കുന്നവർക്ക് വീട്ടിലിരുന്ന് മദ്യം ഓഡർ ചെയ്യാവുന്ന തരത്തിലാണ് മാറ്റം വരുത്തുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP