Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നാശം വിതച്ച് ജർമ്മനിയിൽ ഫ്രഡറിക് കൊടുങ്കാറ്റ് ആഞ്ഞ് വീശി; എട്ട് മരണം; രാജ്യമെങ്ങും ഗതാഗത തടസ്സം; ദീർഘദൂര ട്രെയിനുകൾ റദ്ദാക്കി

നാശം വിതച്ച് ജർമ്മനിയിൽ ഫ്രഡറിക് കൊടുങ്കാറ്റ് ആഞ്ഞ് വീശി; എട്ട് മരണം; രാജ്യമെങ്ങും ഗതാഗത തടസ്സം; ദീർഘദൂര ട്രെയിനുകൾ റദ്ദാക്കി

ബർലിൻ: നാശം വിതച്ച് ജർമ്മനിയിൽ ഫ്രഡറിക് കൊടുങ്കാറ്റ് ആഞ്ഞ് വീശി. രാജ്യമെങ്ങും കൊടുങ്കാറ്റ് ആഞ്ഞു വീശിത്തുടങ്ങിയതോടെ ജർമനിയിലും നെതർലൻഡ്‌സിലും വ്യാപകമായി ഗതാഗതം തടസ്സപ്പെട്ടും. ദീർഘദൂര ട്രെയിനുകൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു,

കാറ്റ് വീശി ഉണ്ടായ നാശനഷ്ടങ്ങളിലും അപകടങ്ങളിലും എട്ടു പേർ മരിച്ചു.
മരിച്ചവരിൽ രണ്ട് അഗ്‌നിശമന സേനാംഗങ്ങളും ഉൾപ്പെടുന്നു. ജർമനിയിലെ രക്ഷാ പ്രവർത്തനങ്ങൾക്കിടയെയാണ് ഇവരുടെ മരണം. മറ്റുള്ളവർ കാറ്റിൽ വീണ മരങ്ങളുടെ അടിയിൽപ്പെട്ടവരാണ്.

മണിക്കൂറിൽ 140 കിലോമീറ്റർ വരെ വേഗത്തിലാണ് കാറ്റ് വീശിയത്.ആംസ്‌ററർഡാമിലെ ഷിഫോൾ എയർപോർട്ടിൽനിന്നുള്ള വിമാന സർവീസുകളും മുടങ്ങിയിട്ടുണ്ട്്..

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP