Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൂക്കളെയും പൂന്തോട്ടങ്ങളെയും ഇഷ്ടപ്പെടുന്നവർ ലണ്ടനിലേക്ക് പോന്നോളൂ; വസന്തകാലത്ത് അണിഞൊരുങ്ങി നിങ്ങളെ വരവേൽക്കാൻ ക്യൂ ബൊട്ടാണിക് ഗാർഡൻ തയ്യാറെടുക്കുന്നു

പൂക്കളെയും പൂന്തോട്ടങ്ങളെയും ഇഷ്ടപ്പെടുന്നവർ ലണ്ടനിലേക്ക് പോന്നോളൂ; വസന്തകാലത്ത് അണിഞൊരുങ്ങി നിങ്ങളെ വരവേൽക്കാൻ ക്യൂ ബൊട്ടാണിക് ഗാർഡൻ തയ്യാറെടുക്കുന്നു

സ്വന്തം ലേഖകൻ

ലണ്ടൻ: മാർച്ച് മാസത്തോടെ പൂക്കളുടെ പറുദീസ ഒരുക്കാൻ തയ്യാറെടുപ്പുകൾ ആരംഭിച്ച് ലോക പ്രസിദ്ധമായ ലണ്ടനിലെ ക്യൂ ബൊട്ടാണിക് ഗാർഡൻ. ഏതാണ്ട് ഒക്ടോബർ വരെ നിറങ്ങളുടെ ഈ വർണ്ണ വിസ്മയം തുടരും. ഓരോ ആഴ്ചയും നിറങ്ങൾ മാറി മാറി വരുന്നു. പൂക്കളെയും പൂന്തോട്ടങ്ങളെയും ഇഷ്ടപ്പെടുന്നവർ ലണ്ടനിലെത്തിയാൽ കാണേണ്ട ഒരു പ്രധാന സ്ഥലമാണ് ലണ്ടനിലെ ക്യൂ ബൊട്ടാണിക് ഗാർഡൻ.

പൂക്കളുടെ അപൂർവ ഭംഗിയും, നിറവും, സൗരഭ്യവും മാത്രമല്ല ഇവിടുത്തെ സവിശേഷത. ഏതാണ്ട് അര ലക്ഷം ചെടികളാണ് ക്യൂ ബൊട്ടാണിക് ഗാർഡൻസിലുള്ളത്. കാരണം ചെടികളില്ലെങ്കിൽ ജീവജാലങ്ങളൊന്നും ഈ ഭൂമിയിൽ ഉണ്ടാവില്ല. പ്രകൃതിയെ ശരിക്കും അറിയാത്തിടത്തോളം നമുക്കതിനെ സംരക്ഷിക്കാനാവില്ല. പ്രകൃതിയെ അറിയാനുള്ള ഒരിടമാണ് ലണ്ടനിലെ ക്യൂ ബൊട്ടാണിക് ഗാർഡൻ.

ഇപ്പോൾ അറിയപ്പെടുന്ന ചെടികളുടെ തൊണ്ണൂറു ശതമാനവും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഇവിടെ സൂക്ഷിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP