Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൈക്യാട്രിസ്റ്റുകളുടെ കുറവ്; ഓസ്ട്രിയയിലെ മാനസികരോഗചികിത്സ അവതാളത്തിൽ

സൈക്യാട്രിസ്റ്റുകളുടെ കുറവ്; ഓസ്ട്രിയയിലെ മാനസികരോഗചികിത്സ അവതാളത്തിൽ

ഓസ്ട്രിയയിലെ മാനസിക രോഗ ചികിത്സയുടെ നില തെറ്റുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ. സൈക്യാട്രിസ്റ്റുകളുടെ ദൗർലഭ്യമാണ് ഇവിടെ പ്രധാനമായും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത്. മാനസികരോഗവുമായി ബന്ധപ്പെട്ട ഒമ്പത് ലക്ഷം കേസുകൾ വർഷം തോറും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് ഓസ്ട്രിയൻ ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾ നൽകുന്ന വിവരങ്ങളിലൂടെ വ്യക്തമാകുന്നുണ്ടെന്നാണ് ഓസ്ട്രിയൻ പ്രസ് ഏജൻസി പറയുന്നത്.

ഇവിടുത്തെ ജനസംഖ്യയുടെ മൂന്നിലൊരു ഭാഗം പേർക്കും മാനസിക അസ്വാസ്ഥ്യങ്ങൾ ഉണ്ടെന്നും വിഷാദവും ഉത്കണ്ഠയും മാത്രം അനുഭവിക്കുന്ന 1.7 ദശലക്ഷം പേർ ഓസ്ട്രിയയിലുണ്ടെന്നുമാണ് വിയന്ന മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ ഡിപ്പാർട്ട് മെന്റ് ഓഫ് സൈക്കോഅനലൈസിസ് ആൻഡ് സൈക്കോതെറാപ്പി ഹെഡായ സ്റ്റീഫൻ ഡോയറിങ് പറയുന്നത്. ആറു പേരിൽ ഒരാൾക്ക് സെക്കോതെറാപ്പി ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഓസ്ട്രിയയിൽ ടുടയർ ഹെൽത്ത് കെയർ സിസ്റ്റമാണുള്ളത്. ഇതുപ്രകാരം എല്ലാവർക്കും പബ്ലിക്കലി ഫണ്ടഡ് കെയർ ഉപയോഗപ്പെടുത്താവുന്നതാണ്. എന്നാൽ െ്രെപവറ്റ് ഹെൽത്ത് ഇൻഷുറൻസ് പർച്ചേസ് ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ട്. പബ്ലിക്കലി ഫണ്ടഡ് ചികിത്സ പ്രദാനം ചെയ്യുന്ന സൈക്യാട്രിസ്റ്റുകൾ ഓസ്ട്രിയയിൽ 100ൽ താഴെ മാത്രമെ വരുകയുള്ളുവെന്നാണ് അസോസിയേഷൻ ഓഫ് ഓസ്ട്രിയൻ സോഷ്യൽ സെക്യൂരിറ്റി ഇൻസ്റ്റിറ്റിയൂഷൻ പറയുന്നത്. തലസ്ഥാനമായ വിയന്നയിൽ ഇത്തരത്തിലുള്ള 20 പേർ മാത്രമാണുള്ളത്.

സൈക്കോട്രോപിക് മെഡിക്കേഷന് 250മില്യൺ യൂറോയാണ് ചെലവ് വരുന്നതെന്നും എന്നാൽ ഹെൽത്ത് കെയർ സിസ്റ്റം 35,000 ആളുകൾക്ക് മാത്രമെ സൈക്കോതെറാപ്പി ലഭ്യമാക്കാൻ പണം നൽകുന്നുള്ളുവെന്നാണ് ഓസ്ട്രിയൻ അസോസിയേഷൻ ഫോർ സൈക്കോതെറാപ്പിയുടെ പ്രസിഡന്റായ മരിയഅന്ന പ്ലെയിസ്ച്ചൽ പറയുന്നത്.

ഒരു മണിക്കൂർ തെറാപ്പിക്ക് ഏകദേശം 90 യൂറോയാണ് ചെലവ്. ഓസ്ട്രിയയിലെ പടിഞ്ഞാറൻ സ്‌റ്റേറ്റുകളിൽ  ഹെൽത്ത് കെയർ സിസ്റ്റം 70 യൂറോ മാത്രമെ ഇതിനായി ലഭ്യമാക്കുന്നുള്ളൂ. വിയന്നയിൽ ഹെൽത്ത് കെയർ സിസ്റ്റം ഈ ട്രീറ്റ്‌മെന്റിനായി 47 യൂറോയെ നൽകുന്നുള്ളൂ. ബാക്കി വരുന്ന തുക രോഗികൾ സ്വയം കണ്ടെത്തിക്കൊള്ളണമെന്ന് സാരം. ചില രോഗികൾക്ക് സൈക്കോതെറാപ്പിക്ക് വേണ്ടി മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയുമുണ്ടാകാറുണ്ട്.

മാനസിക രോഗങ്ങൾ ചികിത്സിക്കാൻ ഏറ്റവും ഫലപ്രദം സൈക്കോതെറാപ്പിയാണെന്ന് ശാസ്ത്രീയമായി തെളിഞ്ഞ വസ്തുതയാണെന്നാണ് സ്റ്റീഫൻ ഡോയറിങ് പറയുന്നത്. എന്നാൽ ഓസ്ട്രിയ ഇക്കാര്യത്തിൽ അലംഭാവം പുലർത്തുകയാണ്. ജർമനിയിൽ സൈക്കോതെറാപ്പിയുടെ മുഴുവൻ ചെലവും വഹിക്കുന്നത് ഹെൽത്ത് കെയർ ഇൻഷുറൻസാണ്. ഇവിടുത്തെ രണ്ട് ശതമാനം മാനസിക രോഗികൾക്കും ചികിത്സ ലഭിക്കുമ്പോൾ ഓസ്ട്രിയയിലെ 0.8 ശതമാനം പേര്ക്ക് മാത്രമെ ചികിത്സ ലഭിക്കുന്നുള്ളുവെന്നും ഡോയറിങ് ചൂണ്ടിക്കാട്ടുന്നു.   

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP