Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വാതന്ത്ര്യസമര സേനാനി സഹോദരൻ അയ്യപ്പന്റെ മകൻ ലണ്ടനിൽ മരിച്ചു; വാർധക്യ സഹജമായ അസുഖങ്ങളാൽ വിടവാങ്ങിയത് ഡോ. കെ.എ. സുഗതൻ; സംസ്‌കാരം പിന്നീട്

സ്വാതന്ത്ര്യസമര സേനാനി സഹോദരൻ അയ്യപ്പന്റെ മകൻ ലണ്ടനിൽ മരിച്ചു; വാർധക്യ സഹജമായ അസുഖങ്ങളാൽ വിടവാങ്ങിയത് ഡോ. കെ.എ. സുഗതൻ; സംസ്‌കാരം പിന്നീട്

സ്വന്തം ലേഖകൻ

ലണ്ടൻ: സ്വാതന്ത്ര്യസമര സേനാനിയും നവോത്ഥാന നായകനും മുന്മന്ത്രിയുമായിരുന്ന സഹോദരൻ അയ്യപ്പന്റെ മകൻ ലണ്ടനിൽ അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്ന ഡോ. കെ.എ. സുഗതൻ ആണ് വിടവാങ്ങിയത്. 90 വയസായിരുന്നു പ്രായം. ആരോഗ്യനില മോശമായതിനെത്തുടർന്ന് രണ്ടാഴ്ച മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് വീട്ടിലെത്തി വിശ്രമിക്കുന്നതിനിടെയാണ് ബുധനാഴ്ച രാത്രി മരണം സംഭവിച്ചത്. സംസ്‌കാരം പിന്നീട് നടത്തും.

മദ്രാസിലെ സ്റ്റാൻലി മെഡിക്കൽ കോളജിൽനിന്നും എംബിബിഎസ് പൂർത്തിയാക്കിയ അദ്ദേഹം ഉപരിപഠനത്തിനായാണ് ബ്രിട്ടനിൽ എത്തിയത്. തുടർന്ന് ഇവിടെ ജനറൽ പ്രാക്ടീഷണറായി പ്രവർത്തിക്കുകയായിരുന്നു. ബ്രിട്ടീഷുകാരിയായ സൂസനെയാണ് വിവാഹം ചെയ്തത്. ബ്രിട്ടനിൽ അദ്ധ്യാപകനായ പോൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥയായ സാമന്ത എന്നിവർ മക്കളാണ്.

ഇടയ്ക്ക് കുറച്ചുകാലം എറണാകുളം ജനറൽ ആശുപത്രിയിലും അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു. സഹോദരിയുടെ മകനായ ഡോ. ബാലകൃഷ്ണനും കുടുംബാംഗങ്ങളുമാണ് നാട്ടിലുള്ള ബന്ധുക്കൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP