Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊറോണ തീരും വരെ കാത്തിരിക്കാൻ സാധിക്കില്ല; ഓൺലൈൻ പരിശോധനകൾ ആരംഭിച്ച് ജർമ്മനിയിലെ ഡോക്ടർമാർ

കൊറോണ തീരും വരെ കാത്തിരിക്കാൻ സാധിക്കില്ല; ഓൺലൈൻ പരിശോധനകൾ ആരംഭിച്ച് ജർമ്മനിയിലെ ഡോക്ടർമാർ

സ്വന്തം ലേഖകൻ

കോവിഡ് 19 ആക്രമണവും വ്യാപനവും ഒന്നും അടുത്ത കാലത്തെങ്ങും അവസാനിക്കില്ലെന്ന് ബോധ്യമായതോടെ ഓൺലൈൻ പരിശോധനകളിലേക്ക് കടന്ന് ജർമ്മനിയിലെ ഡോക്ടർമാർ. രാജ്യത്തെ പകുതിലിലധികം ഡോക്ടർമാരും ഓൺലൈൻ പരിശോധന ആരംഭിച്ചുവെന്നാണ് റിപ്പോർട്ട് ലഭിക്കുന്നത്.

ഓൺലൈൻ പരിശോധനകളോട് ജർമ്മനിയിലെ ജനങ്ങൾക്കും ആദ്യകാലത്ത് വലിയ താൽപര്യം ഇല്ലായിരുന്നുവെങ്കിലും ഇന്ന് അതു മാറി. കൊറോണാ വൈറസിന്റെ വ്യാപനം അതിശക്തമായതോടെ കുട്ടികളെയും മുതിർന്നവരെയും അടക്കമുള്ളവരെ നേരിട്ട് ഡോക്ടർമാരെ കാണിക്കുവാൻ എത്തിക്കുന്നത് ബുദ്ധിമുട്ടായ സാഹചര്യത്തിലാണ് ഈ മാറ്റം.

ജർമനിയിലെ ലൈസൻസ്ഡ് ഡോക്ടർമാരിൽ 1.8 ശതമാനം പേർ മാത്രമാണ് 2017ന്റെ അവസാനം വിഡിയോ കൺസൾട്ടേഷന് അവസരം നൽകിയിരുന്നത്. ഇപ്പോഴിത് അറുപത് ശതമാനത്തോളമായി ഉയർന്നിട്ടുണ്ട്. ലോക്ഡൗൺ കാലത്ത് ഓൺലൈൻ കൺസൾട്ടേഷൻ മാത്രമാണ് നൽകിയിട്ടുള്ളതെന്ന് സർവേയിൽ പങ്കെടുത്ത ഡോക്ടർമാരിൽ 90 ശതമാനം പേരും പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP