Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് വ്യാപനം നിയന്ത്രിക്കാൻ രാത്രി കാല കർഫ്യൂവും; ഇറ്റലിയിലെ പല റീജിയനുകളിലും കർഫ്യൂ പ്രഖ്യാപിച്ചേക്കും; ഒഴിവാക്കാനാകാത്ത ജോലിക്കാർക്കു മാത്രം പുറത്തിറങ്ങാൻ അനുമതി

കോവിഡ് വ്യാപനം നിയന്ത്രിക്കാൻ രാത്രി കാല കർഫ്യൂവും; ഇറ്റലിയിലെ പല റീജിയനുകളിലും കർഫ്യൂ പ്രഖ്യാപിച്ചേക്കും; ഒഴിവാക്കാനാകാത്ത ജോലിക്കാർക്കു മാത്രം പുറത്തിറങ്ങാൻ അനുമതി

സ്വന്തം ലേഖകൻ

കോവിഡ്- 19 വൈറസ് വ്യാപനത്തെ നിയന്ത്രിക്കാൻ ഇറ്റലിയിലെ പല റീജിയനുകളിലും രാത്രികാല കർഫ്യു ഏർപ്പെടുത്തുന്നു. റോം ഉൾപ്പെടുന്ന ലാസിയോ റീജിയനിൽ വെള്ളി മുതൽ കർഫ്യൂ പ്രഖ്യാപിക്കുന്ന ഉത്തരവിൽ ഗവർണർ നിക്കോള സിൻഗരേത്തി ഇന്നലെ ഒപ്പുവച്ചു.

വെള്ളിയാഴ്ച രാത്രി 12 മുതൽ ആരംഭിക്കുന്ന കർഫ്യൂ പുലർച്ചെ അഞ്ചു വരെ നീണ്ടു നിൽക്കുമെന്ന് അധികൃതർ പറഞ്ഞു. കർഫ്യൂ സമയത്ത്, ആരോഗ്യം, ഒഴിവാക്കാനാവാത്ത ജോലി തുടങ്ങിയ കാര്യങ്ങൾക്കല്ലാതെ വീടിനു പുറത്തിറങ്ങരുതെന്നാണു നിർദ്ദേശം. പുറത്തിറങ്ങുന്നവർ, അത് എന്ത് ആവശ്യത്തിനാണ് എന്ന് വ്യക്തമാക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് കൈവശം കരുതേണ്ടതുണ്ട്.

ലാസിയോ റീജിയനിൽ ഇന്നലെ 1219 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ടു ചെയ്തു. ഇതിൽ 543 എണ്ണവും റോമിൽ നിന്നുള്ളവരാണ്. രാജ്യത്താകെ 15,199 പുതിയ കേസുകളാണ് ഇന്നലെമാത്രം റിപ്പോർട്ടു ചെയ്തത്. കോവിഡ് രോഗവ്യാപനം ആരംഭിച്ചതിനുശേഷമുള്ള ഒരുദിവസത്തെ ഏറ്റവും ഉയർന്ന കണക്കാണിത്. 24 മണിക്കൂറിനുള്ളിൽ 1,77,848 കോവിഡ് ടെസ്റ്റുകൾ രാജ്യത്ത് നടത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP