Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

പഴയ കാലത്തിലേക്ക് തിരികെ എത്താൻ രണ്ടു കൊല്ലമെടുത്തേക്കും; ജർമ്മൻ വൈറോളജിസ്റ്റുകൾ മുന്നറിയിപ്പ് നൽകുന്നത് ഇങ്ങനെ

പഴയ കാലത്തിലേക്ക് തിരികെ എത്താൻ രണ്ടു കൊല്ലമെടുത്തേക്കും; ജർമ്മൻ വൈറോളജിസ്റ്റുകൾ മുന്നറിയിപ്പ് നൽകുന്നത് ഇങ്ങനെ

സ്വന്തം ലേഖകൻ

കോവിഡിനെ പൂർണമായും തുടച്ചു നീക്കി പഴയ സാമൂഹ്യ ജീവിതത്തിലേക്ക് തിരികെ എത്താൻ ജർമ്മനി രണ്ടു കൊല്ലമെടുക്കുമെന്ന് ജർമ്മൻ വൈറോളജിസ്റ്റുകൾ. കോവിഡ് 19നെതിരായ വാക്‌സിൻ ലഭ്യമാകുമ്പോൾ മാത്രമേ ഈ മഹാവ്യാധിക്ക് അന്ത്യം കുറിക്കുകയുള്ളൂവെന്നും അവർ വ്യക്തമാക്കുന്നു.

വാക്‌സിൻ ലഭ്യമായി അതു പ്രവർത്തിച്ചു തുടങ്ങി മനുഷ്യരിൽ പ്രതിരോധ ശേഷി കൈവരാൻ മാസങ്ങളോ വർഷങ്ങളോ എടുത്തേക്കാമെന്നും വൈറോളജിസ്റ്റുകൾ പറയുന്നു. നിലവിലെ സാഹചര്യത്തിൽ 18 മാസത്തോളം ഇതിനെടുത്തേക്കുമെന്നാണ് കണക്കുകൂട്ടുന്നതെന്ന് ബെൽലിൻ പീഡിയാട്രീഷ്യനായ മാർട്ടിൻ തെർഹാട് വ്യക്തമാക്കുന്നു.

മതിയായ ആളുകൾക്ക് വാക്‌സിനേഷൻ നൽകാൻ എട്ടു മാസമെടുക്കുമെന്ന് ടെർഹാർട്ട് കണക്കാക്കുന്നു. അതിനാൽ തന്നെ ആ കാലയളവോടെ രോഗത്തിനെതിരായ മറ്റ് നടപടികളായ ഫെയ്‌സ് മാസ്‌കുകൾ, സാമൂഹിക അകലം എന്നിവ അനാവശ്യമായിത്തീരുമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP