Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202002Wednesday

ജർമനിയിൽ കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നുവെന്ന് റിപ്പോർട്ട്; നിലവിൽ രാജ്യത്ത് രോഗബാധയുള്ളത് 5,700 പേർക്ക് മാത്രം

ജർമനിയിൽ കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നുവെന്ന് റിപ്പോർട്ട്; നിലവിൽ രാജ്യത്ത് രോഗബാധയുള്ളത് 5,700 പേർക്ക് മാത്രം

സ്വന്തം ലേഖകൻ

ജർമനിയിൽ കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞുവരുന്നതായി റിപ്പോർട്ട്. പ്രമുഖ വൈറോളജി ലാബായ റോബർട്ട് കോഹ് പുറത്തുവിട്ട കണക്ക് പ്രകാരമാണ് രോഗ ബാധിതരുടെ എണ്ണം കുറയുന്നുവെന്ന് വ്യക്തമാകുന്നത്. നിലവിൽ രാജ്യത്ത് 5,700 പേർക്ക് മാത്രമാണ് കോവിഡ് രോഗബാധ ഉള്ളത്. കഴിഞ്ഞ ഒരൊറ്റ ദിവസം കൊണ്ട് 555 പേർക്ക് രോഗ ബാധയുണ്ടായി. എങ്കിലും ആശങ്ക വേണ്ടയെന്നാണ് ലാബിന്റെ വെളിപ്പെടുത്തൽ.

അടുത്ത കാലത്ത് ജർമനിയിൽ കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്തിയിരുന്നു. എങ്കിലും കോവിഡ് സമൂഹ വ്യാപനം ഉണ്ടാക്കുന്നില്ല എന്ന് ലാബിന്റെ പുതിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ജർമനിയിൽ ആകെ കോവിഡ് ബാധിതർ 1,85416 പേരാണ്. ഇവരിൽ 1,71,200 പേർ രോഗമുക്തരായി. കോവിഡ് മൂലം മരണമടഞ്ഞവർ: 8,755 പേർ. കോവിഡ് ബാധിതരുടെ എണ്ണത്തിൽ ജർമനി ഇപ്പോൾ പത്താമതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP