Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാരിസിൽ തിങ്കളാഴ്‌ച്ച ട്രെയിൻ യാത്ര തടസ്സപ്പെടും; വേതന സേവന വ്യവസ്ഥകളെ സംബന്ധിച്ച തർക്കത്തിൽ തൊഴിലാളികൾ സമരത്തിന്; ഫ്രാൻസ് മുഴുവൻ ട്രെയിൻ സമരം ജൂലൈയിൽ

പാരിസിൽ തിങ്കളാഴ്‌ച്ച ട്രെയിൻ യാത്ര തടസ്സപ്പെടും; വേതന സേവന വ്യവസ്ഥകളെ സംബന്ധിച്ച തർക്കത്തിൽ തൊഴിലാളികൾ സമരത്തിന്; ഫ്രാൻസ് മുഴുവൻ ട്രെയിൻ സമരം ജൂലൈയിൽ

സ്വന്തം ലേഖകൻ

ല്ലാ ജീവനക്കാർക്കും തുല്യാവകാശം വേണമെന്ന് ആഹ്വാനം ചെയ്ത് പാരിസിലെ ട്രെയിൻ തൊഴിലാളികൾ തിങ്കളാഴ്‌ച്ച സമരത്തിനൊരുങ്ങുന്നു. റെയിൽവേ ജോലിക്കാരുടെ യൂണിയനായ എസ്എൻസിഎഫ് ആണ് സമരഭീഷണി മുഴക്കി രംഗത്തെത്തിയത്. തിങ്കളാഴ്‌ച്ച നടക്കുന്ന സമരത്തിന് പിന്നാലെ ജൂലൈ മാസത്തിൽ ഫ്രാൻസിൽ എമ്പാടും സമരം നടത്തുമെന്ന് യൂണിയൻ അറിയിച്ചിട്ടുണ്ട്.

തിങ്കളാഴ്‌ച്ച നടക്കുന്ന സമരത്തിന് സിഎഫ്ഡിടി, എസ്യുഡി-റെയിൽ എന്നീ യൂണിയനുകൾ പിന്തുണ നൽകുന്നുണ്ട്. കൂടാതെ റീജിയണൽ ഐലെ-ഡി-ഫ്രാൻസ് ആർആർമാരുടെയും പ്രാന്തപ്രദേശങ്ങളിൽ നിന്ന് നഗര കേന്ദ്രത്തിലേക്ക് സേവനങ്ങൾ നൽകുന്ന മറ്റ് ട്രെയിനുകളുടെയും ഡ്രൈവർമാർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എസ്എൻസിഎഫ് ആസ്ഥാനത്തിന് പ്രതിഷേധ പ്രകടനം ജൂൺ 29 ന് നടത്താനും യൂണിയൻ പദ്ധതിയിടുന്നുണ്ട്. യൂണിയൻ ആവശ്യങ്ങളിൽ പലതും പുതിയതും പഴയതുമായ ജീവനക്കാർ തമ്മിലുള്ള തുല്യതയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. തുടക്കത്തിൽ പ്രതിമാസ 1,800 ഡോളർ ശമ്പളവും ൃ13-ാം മാസത്തെ അധിക പേയ്മെന്റുകളും, ഓട്ടോമാറ്റിക് കരിയർ പുരോഗതി, ഉയർന്ന റാങ്കിങ് തൊഴിൽ ശീർഷകങ്ങളിലേക്ക് തുല്യമായ പ്രവേശനം, എല്ലാവർക്കുമായി കമ്പനിയിൽ ജോലി ചെയ്യുന്ന സമയത്തെ അടിസ്ഥാനമാക്കി 30% ശമ്പള വർദ്ധനവ്, യോഗ്യതകൾക്ക് കൂടുതൽ അംഗീകാരം ഒപ്പം എല്ലാ ജീവനക്കാർക്കും ബാധകമാകുന്ന 38 തൊഴിൽ ശീർഷകങ്ങളുടെ ഓർഗനൈസേഷണൽ ചാർട്ട് എന്നീ ആവശ്യങ്ങളാണ് പ്രധാനമായും യൂണിയൻ ഉന്നയിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP