Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബർലിനിലെ പൊതുഗതാഗത സൗകര്യം വിലകുറഞ്ഞതാവുമോ? ദിനപ്രതി 1 ഡോളർ നിരക്കിൽ 365 ഡോളർ വാർഷിക ടിക്കറ്റ് കൊണ്ടുവരാൻ സോഷ്യൽ ഡെമോക്രാറ്റിക്; എതിർപ്പുമായി നിരവധി പേർ രംഗത്ത്

ബർലിനിലെ പൊതുഗതാഗത സൗകര്യം വിലകുറഞ്ഞതാവുമോ? ദിനപ്രതി 1 ഡോളർ നിരക്കിൽ 365 ഡോളർ വാർഷിക ടിക്കറ്റ് കൊണ്ടുവരാൻ സോഷ്യൽ ഡെമോക്രാറ്റിക്; എതിർപ്പുമായി നിരവധി പേർ രംഗത്ത്

സ്വന്തം ലേഖകൻ

ബെർലിനിലെ സോഷ്യൽ ഡെമോക്രാറ്റുകൾ പൊതുഗതാഗത സംവിധാനത്തിൽ 365 ഡോളർ വാർഷിക ടിക്കറ്റ് ഏർപ്പെടുത്തി പൊതുഗതാഗത സംവിധാനങ്ങൾ വളരെ വില കുറഞ്ഞതാക്കി മാറ്റാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്. എന്നാൽ ഇത് ഇതിനകം തന്നെ ഒരു വിവാദ നിർദ്ദേശമാണെന്ന ആരോപണവുമായി മ്യൂണിച്ച് ട്രാവൽ ബോസ് അടക്കം രംഗത്തെത്തി.

കഴിഞ്ഞ ജൂലൈയിൽ ബെർലിൻ മേയർ മൈക്കൽ മുള്ളർ വിയന്ന നഗരത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 365 ഡോളർ വാർഷിക ടിക്കറ്റ് വാഗ്ദാനവുമായി രംഗത്തെത്തിയത്. ഈ സംവിധാനം വരുന്നതോടെ എസ്-ബാൻ, യു-ബാൻ, ബസ്, ട്രാം സിസ്റ്റം എന്നിവയ്ക്കുള്ള വാർഷിക ടിക്കറ്റിന്റെ നിരക്ക് ഗണ്യമായി കുറയ്ക്കും. എബി താരിഫ് സോണിനുള്ള ഏറ്റവും കുറഞ്ഞ വാർഷിക ടിക്കറ്റിന് നിലവിൽ 728 ഡോളർ വിലവരുമെന്നിരിക്കെയാണ് വിലകുറഞ്ഞ ടിക്കറ്റ് കൊണ്ടുവരാൻ ശ്രമിക്കുന്നത്.

വിയന്നയിൽ നേരത്തെ നടപ്പിലാക്കിയിട്ടുള്ള ഈ സംവിധാനം വിവിധ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. എന്നാൽ ബർലിനിൽ ഇതിനകം തന്നെ നിരവധി ഓഫറുകൾ ടിക്കറ്റ് സംവിധാനത്തിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഇതിനോട് എതിർക്കുന്നവർ വാദിക്കുന്നുണ്ട്. സ്‌കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര, അപ്രന്റിസുകൾക്കായി 365 ഡോളർ ടിക്കറ്റ് എന്നിവ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP