Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജർമനിയിലേക്ക് അനധികൃതമായി എത്തുന്ന അഭയാർഥികളുടെ എണ്ണത്തിൽ റെക്കോർഡ് വർധന

ജർമനിയിലേക്ക് അനധികൃതമായി എത്തുന്ന അഭയാർഥികളുടെ എണ്ണത്തിൽ റെക്കോർഡ് വർധന

ബർലിൻ: ജർമനിയിലേക്ക് അനധികൃതമായി കുടിയേറുന്ന അഭയാർഥികളുടെ എണ്ണത്തിൽ റെക്കോർഡ് വർധന. ഈ വർഷം തന്നെ അനധികൃത കുടിയേറ്റം നടത്തിയ 63,000 പേരെ പിടികൂടിയെന്നാണ് ഫെഡറൽ പൊലീസ് ചീഫ് ഡീറ്റർ റോമൻ വെളിപ്പെടുത്തിയത്. കഴിഞ്ഞ ആഴ്ചാവസാനം തന്നെ 3,000 പേരാണ് പൊലീസ് പിടിയിലായത്.

കഴിഞ്ഞ വർഷത്തെ മൊത്തം അനധികൃത കുടിയേറ്റമായ 57,000 എന്ന കണക്കിനെ വെല്ലുന്നതാണ് ഈ വർഷത്തെ ഇതുവരെയുള്ള കണക്ക്. അതേസമയം 1990-ലെ ജർമൻ ഏകീകരണത്തിനു ശേഷമുള്ള അനധികൃത കുടിയേറ്റത്തിന്റെ ഏറ്റവും വലിയ തോതായി കരുതിയിരുന്നത് കഴിഞ്ഞ വർഷത്തെ 57,000 എന്ന കണക്കായിരുന്നു. എന്നാൽ ഇതിനെയെല്ലാം കടത്തി വെട്ടുന്ന തരത്തിൽ 2015-ലെ ആറു മാസത്തിനുള്ളിൽ ഇത്രയേറെ അനധികൃത കുടിയേറ്റം രേഖപ്പെടുത്തിയത് അധികൃതരെ ആശങ്കയിലാഴ്‌ത്തുകയാണ്.

രാജ്യത്തെത്തുന്ന കുടിയേറ്റക്കാരുടെ എണ്ണം കുറച്ചു കൊണ്ടുവരാൻ സർക്കാർ തലത്തിൽ നടപടികൾ സ്വീകരിക്കുന്നതിനിടെയാണ് അനധികൃതമായി രാജ്യത്തെത്തുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചിരിക്കുന്നത്. അഭയാർഥികളായി എത്തുന്നതിന് ഈ വർഷം തന്നെ ജർമനിക്ക് ലഭിച്ചിരിക്കുന്നത് 179,000 അപേക്ഷകളാണ്. കഴിഞ്ഞ വർഷം ആദ്യത്തെ ആറു മാസത്തിൽ ലഭിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിയാണിത്.

സിറിയ, ഇറിട്രിയ, അഫ്ഗാനിസ്ഥാൻ, കൊസോവോ, സെർബിയ, അൽബാനിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ അഭയാർഥികൾ ജർമനിയിലെത്തുന്നത്. അഭയാർഥികളുടെ എണ്ണം വർധിക്കും തോറും മനുഷ്യക്കടത്തും വർധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ വർഷം തന്നെ പൊലീസ് പിടിയിലായത് 1,500 കള്ളക്കടത്തുകാരെയാണ്. കഴിഞ്ഞ വർഷം മൊത്തം പിടിയിലാതയ് 2,100 പേർ മാത്രമാണ്.

ജർമനിയിൽ ബവറിയയുമായി അതിർത്തി പങ്കിടുന്ന ഓസ്ട്രിയൻ അതിർത്തിയാണ് ഇതിന്റെ ഹോട്ട് സ്‌പോട്ട് എന്നാണ് കണ്ടെത്തിയിട്ടുള്ളത്. അഭയാർഥികളുടെ എണ്ണം പെരുകും തോറും പൊലീസ് ഇത് തലവേദന വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അഭയാർഥികളായി എത്തിയവരുടെ ഫിംഗർ പ്രിന്റുകൾ ശേഖരിക്കുന്നതിലും മറ്റും ഒട്ടേറെ വീഴ്ചകളാണ് ഇതുമൂലം സംഭവിച്ചിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP