Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വീടുവാങ്ങിയാലും വിസയും പാസ്‌പോർട്ടും; അമേരിക്കൻ മോഡൽ ആവർത്തിച്ചു യൂറോപ്യൻ രാജ്യങ്ങൾ; രണ്ടര ലക്ഷം യൂറോ ഉള്ളവർ പോലും ആഗോള പൗരന്മാരാകുന്നു

വീടുവാങ്ങിയാലും വിസയും പാസ്‌പോർട്ടും; അമേരിക്കൻ മോഡൽ ആവർത്തിച്ചു യൂറോപ്യൻ രാജ്യങ്ങൾ; രണ്ടര ലക്ഷം യൂറോ ഉള്ളവർ പോലും ആഗോള പൗരന്മാരാകുന്നു

ലണ്ടൻ: കൈയിൽ കുറച്ചു പണമുണ്ടെങ്കിൽ, അതു വിദേശത്തു നനിക്ഷേപിക്കാൻ മനനസുമുണ്ടെങ്കിൽ ആഗോളപൗരന്മാരാകാവുന്ന അവസ്ഥയിലേക്കാണ് ഇപ്പോൾ കാര്യങ്ങൾ എത്തിക്കഴിഞ്ഞു. യൂറോപ്യൻ രാജ്യങ്ങളിൽ സ്വന്തം പേരിൽ വീടു വാങ്ങിയാൽ വിസ നനൽകി ആദരിക്കുന്നതു പോലെയാണ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ. നനിശ്ചിത തുകയ്ക്ക് പ്രോപ്പർട്ടി വാങ്ങിയാൽ വിസയും സിറ്റിസൺഷിപ്പും അനനുവദിക്കുന്ന ഗോൾഡൻ വിസാ സമ്പ്രദായം മിക്ക യൂറോപ്യൻ രാജ്യങ്ങളും സ്വീകരിച്ചു കഴിഞ്ഞു. പണം നനൽകി വിസാ വാങ്ങുന്നതുപോലെയുള്ള ഈ സമ്പ്രദായം അനനുദിനനമെന്നോണം കൂടുതൽ യൂറോപ്യൻ രാജ്യങ്ങളിലേക്കും പടരുന്നുമുണ്ട്.

യുകെ, പോർച്ചുഗൽ, സൈപ്രസ്, ഗ്രീസ്, സ്‌പെയിൻ, ലാത്വിയ, മാൾട്ട തുടങ്ങിയ രാജ്യങ്ങളാണ് ഇപ്പോൾ ഗോൾഡൻ വിസ അനനുവദിക്കുന്ന യൂറോപ്യൻ രാജ്യങ്ങൾ. പ്രോപ്പർട്ടിയിലോ മറ്റു തരത്തിലോ നനിക്ഷേപങ്ങൾ നനടത്തുന്ന യൂറോപ്യൻ യൂണിയനനു പുറത്തുള്ള രാജ്യങ്ങളിലെ പൗരന്മാർക്ക് തുടക്കത്തിൽ ടെമ്പററി റസിഡന്റ് വിസയാണ് അനനുവദിക്കുക. പിന്നീട് നനിശ്ചിത കാലാവധിക്കു ശേഷം പെർമനനന്റ് വിസയും സിറ്റിസൺഷിപ്പും നനൽകുന്ന രീതിയാണ് പൊതുവേ ഇവർ പിന്തുടരുന്നത്. ഓരോ രാജ്യത്തിനനും നനിക്ഷേപിക്കുന്ന തുകയിലും വിസ ലഭിക്കുന്ന കാലാവധിയിലും വ്യത്യാസമുണ്ടെങ്കിലും അടിസ്ഥാനനപരമായി ഗോൾഡൻ വിസയ്ക്കുള്ള നനിയമം ഒന്നു തന്നെ.

മറ്റൊരു വ്യത്യാസം, ഷെൻഗൻ രാജ്യങ്ങളിലെ വിസയ്ക്ക് നനിങ്ങൾ യോഗ്യത നേനടുകയാണെങ്കിൽ ആറു മാസത്തിൽ 90 ദിവസവും ഷെൻഗൻ മേഖലകളിലുടെ യഥേഷ്ടം യാത്ര ചെയ്യാം എന്നുള്ള മെച്ചവുമുണ്ട്. 26 രാജ്യങ്ങൾ ഉൾപ്പെടുന്നതാണ് ഷെൻഗൻ മേഖല. യൂറോപ്പ് ഉപഭൂഖണ്ഡത്തിലേയും യൂറോപ്യൻ യൂണിയനനിലേയും ചില മേഖലകൾ ഷെൻഗൻ മേഖലയിൽ ഉൾപ്പെടുന്നു. ഷെൻഗൻ വിസ നേനടുന്നവർക്ക്  ഈ രാജ്യങ്ങളുടെ അതിർത്തികളിൽ പാസ്‌പോർട്ട് ചെക്കിങ് ഇല്ലാത്തതിനനാലാണ് യഥേഷ്ടം യാത്ര ചെയ്യാവുന്നത്. യുകെയും അയർലണ്ടും ഷെൻഗൻ മേഖലകളിൽ പെടുന്നവയല്ല.

യുകെയിൽ 2008-ൽ ടിയർ ഒന്ന് വിസ അനനുവദിച്ചതോടു കൂടിയാണ് വിദേശികൾക്ക് നനിക്ഷേപം നനടത്തി റസിഡൻസ് വിസ നേനടാവുന്ന സാഹചര്യം നനിലവിലായത്. കുറഞ്ഞത് ഒരു മില്യൺ പൗണ്ടിന്റെ നനിക്ഷേപം നനടത്തണമെന്നുള്ളതാണ് യുകെയിലെ നനിയമം. തുടക്കത്തിൽ മൂന്നു വർഷത്തേക്ക് ടെമ്പററി റസിഡൻസ് വിസയാണ് നനൽകുന്നതെങ്കിലും പിന്നീട് അത് പെർമനനന്റ് റസിഡൻസ് വിസയായി മാറ്റുകയും ചെയ്യാം.

2012-ലാണ് പോർച്ചുഗൽ ഗോൾഡൻ വിസാ സ്‌കീം അനനുവദിക്കുന്നത്. കുറഞ്ഞത് അഞ്ചു ലക്ഷം യൂറോയുടെ നനിക്ഷേപം രാജ്യത്ത് നനടത്തുന്നവർക്ക് ടെമ്പററി റസിഡൻസ് വിസയ്ക്ക് അപേക്ഷിക്കാം എന്നതാണ് ഇവിടത്തെ സമ്പ്രദായം. തുടക്കത്തിൽ ഒരു വർഷത്തെ വിസയാണ് നനൽകുന്നതെങ്കിലും രണ്ടു വർഷം കഴിയുമ്പോൾ വിസ പുതുക്കുകയും ചെയ്യാം. രണ്ടു തവണ ഇത്തരത്തിൽ രണ്ടു വർഷത്തേക്ക് വിസ പുതുക്കാം. ഈ കാലാവധി തീർന്നുകഴിയുമ്പോൾ പെർമനനന്റ് വിസയ്ക്ക് അപേക്ഷ നനൽകാം. ആദ്യത്തെ വർഷം പോർച്ചുഗലിൽ കുറഞ്ഞത് ഏഴു ദിവസവും പിന്നീടുള്ള നനാലു വർഷത്തിൽ 14 ദിവസവും ഇവിടെത്തന്നെ കഴിയണം എന്നുള്ളതു മാത്രമാണ് പെർമനനന്റ് വിസ ലഭിക്കാനനുള്ള ഏക നനിബന്ധനന. അതുകൊണ്ടു തന്നെ  സിറ്റിസൺഷിപ്പിനന് അപേക്ഷിക്കുന്ന ആർക്കും അതു ലഭിക്കുകയും ചെയ്യും.

പോർച്ചുഗലിൽ ഒരു മില്യൺ യൂറോയുടെ നനിക്ഷേപം നനടത്തുകയോ പത്തു പേർക്ക് ജോലി സാധ്യത ഉറപ്പാക്കുന്ന ബിസിനനസ് സംരംഭം ആരംഭിക്കുകയോ ചെയ്താൽ അവർക്കും സിറ്റിസൺഷിപ്പിനന് അപേക്ഷിക്കാം. ഇതുവരെ 318 ഗോൾഡൻ വിസയാണ് പോർച്ചുഗൽ വിതരണം ചെയ്തുകഴിഞ്ഞിട്ടുള്ളത്. ഇനനി ഓരോ വർഷവും 400 ഗോൾഡൻ വിസകൾ ഇഷ്യൂ ചെയ്യുമെന്നാണ് പോർച്ചുഗൽ അറിയിക്കുന്നത്.

പോർച്ചുഗലിന്റെ വിസാ സമ്പ്രദായത്തോട് ഏറെ സാമ്യമുള്ളതാണ് സ്‌പെയിനനിലേത്. കഴിഞ്ഞ ഒക്‌ടോബറിലാണ് ഇവിടെ ഗോൾഡൻ വിസാ സമ്പ്രദായം ഏർപ്പെടുത്തിയത്. അഞ്ചു ലക്ഷം യൂറോയുടെ നനിക്ഷേപം നനടത്തുന്നവർക്ക് ഇവിടെ ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കാം. പോർച്ചുഗലിലെ പോലെ തന്നെ തുടക്കത്തിൽ ഒരു വർഷത്തേക്കും പിന്നീട് രണ്ടു തവണയായി നനാല് വർഷത്തേക്കും ടെമ്പററി റസിഡൻസ് വിസയും നനൽകുന്നു.

സൈപ്രസിലാകട്ടെ 2012-ലാണ് എഫ് വിസാ സമ്പ്രദായം ആരംഭിക്കുന്നത്. ഇവിടെ മിനനിമം നനിക്ഷേപത്തുക മൂന്നു ലക്ഷം യൂറോയാണ്. ഇവിടെ നനിക്ഷേപകനന് തുടക്കത്തിൽ മൂന്നു വർഷത്തെ ടെമ്പററി വിസയാണ് ലഭിക്കുന്നത്. ഒരു കോടി യൂറോയുടെ നനിക്ഷേപം നനടത്തുന്ന വ്യക്തിക്ക് നനൽകുന്നതിനനായി ഫാസ്റ്റ് ട്രാക്ക് സിറ്റിസൺഷിപ്പും സൈപ്രസ് നനൽകുന്നുണ്ട്.

2013 ജൂലൈയിലാണ് ഗ്രീസിൽ ഗോൾഡൻ വിസ ഏർപ്പെടുത്തുന്നത്. രണ്ടര ലക്ഷം യൂറോയുടെ നനിക്ഷേപം ഗ്രീസിൽ അഞ്ചു വർഷത്തെ റസിഡൻസ് വിസയാണ് നേനടിത്തരുന്നത്.  നനിക്ഷേപം നനടത്തിയില്ലെങ്കിലും മികച്ച ബിസിനനസ് സംരംഭകരേയും ഗ്രീസ് പ്രോത്സാഹിപ്പിക്കുന്നുണ്ട്. കുറഞ്ഞത് പത്തു പേർക്ക് ജോലി സാധ്യത ഉറപ്പാക്കുന്ന ബിസിനനസ് സംരംഭമാണെങ്കിൽ ഉടമയ്ക്ക് അഞ്ചു വർഷത്തെ ടെമ്പററി റസിഡന്റ് വിസ ഗ്രീസ് ഇഷ്യൂ ചെയ്യും.

ഈ രാജ്യങ്ങളുടെ തന്നെ പാത ലാത്വിയയും പിന്തുടരുന്നുണ്ട്. 20,000 ലാത്വിയൻ ലാറ്റ്‌സിന്റെ നനിക്ഷേപം നനടത്തുന്നയാൾക്ക് അഞ്ചു വർഷത്തെ ടെമ്പററി റസിഡന്റ്‌സ് വിസ രാജ്യം നനൽകും. ഇത് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് താരമ്യേനന മെച്ചപ്പെട്ടതാണ്. 2010-ൽ ആരംഭിച്ച ഇമിഗ്രന്റ് ഇൻവെസ്റ്റർ വിസ സമ്പ്രദായം ആയിരക്കണക്കിനന് നനിക്ഷേപകരാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. എന്നാൽ 2013 ഒക്‌ടോബറിൽ ഇതിനന് സർക്കാർ ചെറിയ മാറ്റങ്ങൾ വരുത്തിയിരുന്നു. 2014 ജനനുവരി മുതൽ നനിക്ഷേപത്തുക ഒന്നര ലക്ഷം യൂറോയായി ഉയർത്തുകയായിരുന്നു ലാത്വിയൻ പാർലമെന്റ്. കൂടാതെ വിസാ ആപ്ലിക്കേഷനനുള്ള ഫീസ് 70 ലാറ്റ്‌സിൽ നനിന്നു 50,000 യൂറോയായി ഉയർത്തുകയും ചെയ്തു.

മേൽപ്പറഞ്ഞ രാജ്യങ്ങളിലെല്ലാം നനിക്ഷേപം നനടത്തുന്നയാൾക്ക് കുടുംബ സമേതം റസിഡൻസ് വിസ ലഭിക്കുമെന്നതാണ് പ്രത്യേകത. ചൈനനക്കാരേയാണ് ഗോൾഡൻ വിസാ സമ്പ്രദായം ഏറ്റവും കൂടുതലായി ആകർഷിച്ചിട്ടുള്ളതെന്നാണ് റിപ്പോർട്ട്. രണ്ടാം സ്ഥാനനത്തു നനിൽക്കുന്നത് റഷ്യൻ ഫെഡറേഷനനിൽ നനിന്നുള്ളവരും. ഇന്ത്യ, ആഫ്രിക്ക, സൗത്ത് അമേരിക്ക, ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നനിന്നുള്ളവരാണ് പിന്നെ ഇവിടേയ്ക്ക് ആകർഷിക്കപ്പെട്ടുന്ന മറ്റു വിഭാഗങ്ങൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP