Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓസ്ട്രിയ, ഡെന്മാർക്ക് ഉൾപ്പെടെ 37 രാജ്യങ്ങൾക്കു കൂടി ഇ-ടൂറിസ്റ്റ് വിസ സൗകര്യം ഏർപ്പെടുത്തി ഇന്ത്യ; ഇ-ടൂറിസ്റ്റ് വിസാ സൗകര്യം ഇപ്പോൾ 150 രാജ്യങ്ങൾക്ക്

ഓസ്ട്രിയ, ഡെന്മാർക്ക് ഉൾപ്പെടെ 37 രാജ്യങ്ങൾക്കു കൂടി ഇ-ടൂറിസ്റ്റ് വിസ സൗകര്യം ഏർപ്പെടുത്തി ഇന്ത്യ; ഇ-ടൂറിസ്റ്റ് വിസാ സൗകര്യം ഇപ്പോൾ 150 രാജ്യങ്ങൾക്ക്

ന്യൂഡൽഹി: കൂടുതൽ വിദേശികളെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായി 37 രാജ്യങ്ങൾക്കു കൂടി ഇ-ടൂറിസ്റ്റ് വിസാ സൗകര്യം ലഭ്യമാക്കുന്നു. ഓസ്ട്രിയ, ഡെന്മാർക്ക്, സൗത്ത് ആഫ്രിക്ക, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകൾക്കാണ് ഇന്ത്യ പുതുതായി ഇ-ടൂറിസ്റ്റ് വിസാ ആനുകൂല്യം ലഭ്യമാക്കിയിരിക്കുന്നത്. ഇതോടെ ഇന്ത്യയിലേക്ക് ഇ-ടൂറിസ്റ്റ് വിസാ സൗകര്യം ലഭിക്കുന്ന രാജ്യങ്ങളുടെ എണ്ണം 150 ആയി.

പുതുതായി ഇ-ടൂറിസ്റ്റ് വിസാ സൗകര്യം ലഭ്യമായ രാജ്യങ്ങളിൽ അൽബേനിയ, ബോസ്‌നിയ ആൻഡ് ഹെർസെഗോവിന, ബോസ്റ്റ്‌വാന, ബ്രൂണൈ, ബൾഗേറി, കേപ് വെർഡെ, കോമോറസ്, ക്രൊയേഷ്യ, എറിത്രിയ, ഗാബോൺ, ഗാംബിയ, ഘാന, ഗ്രീസ് തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുന്നുണ്ട്. 2014 നവംബർ 27നാണ് ഇ-ടൂറിസ്റ്റ് വിസാ സ്‌കീം നടപ്പാക്കാൻ തുടങ്ങിയത്. ടൂറിസ്റ്റ് വിസാ ഓൺ അറൈവൽ പദ്ധതിയിൽ ഉൾപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇന്ത്യ സന്ദർശിക്കുന്നതിനായി ഓൺലൈനിൽ അപേക്ഷ നൽകിയാൽ ഇന്ത്യയിലേക്ക് യാത്രാനുമതി നല്കുന്ന കത്ത് ലഭിക്കുകയും ഇന്ത്യയിൽ കാലുകുത്തുന്ന സമയം ഇമിഗ്രേഷൻ അധികൃതർ വിസാ സ്റ്റാമ്പ് ചെയ്തു നൽകുകയുമാണ് ചെയ്യുന്നത്.

രാജ്യത്തെ 16 എയർപോർട്ടുകളിൽ ഇ-ടൂറിസ്റ്റ് വിസാ സർവീസ് ലഭ്യമാണ്. ഇ-ടൂറിസ്റ്റ് വിസാ സൗകര്യം ഏർപ്പെടുത്തിയതിനു ശേഷം 7.50 ലക്ഷം വിദേശികൾ ഇന്ത്യ സന്ദർശിക്കാനെത്തിയെന്നാണ് കണക്ക്. ദിവസേന ശരാശരി 3,500 ഇ-ടൂറിസ്റ്റ് വിസാ അനുവദിക്കുന്നുമുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP