Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇരട്ട പൗരത്വം യാഥാർഥ്യമാക്കാൻ നോർവേ; അനുകൂല നിലപാടെടുത്ത് രാഷ്ട്രീയപാർട്ടികളും

ഇരട്ട പൗരത്വം യാഥാർഥ്യമാക്കാൻ നോർവേ; അനുകൂല നിലപാടെടുത്ത് രാഷ്ട്രീയപാർട്ടികളും

ഓസ്ലോ: നോർവേയിൽ ജീവിക്കുന്ന വിദേശികൾക്ക് സ്വന്തം നാട്ടിലെ പൗരത്വം ഉപേക്ഷിക്കേണ്ടി വരുന്ന അവസ്ഥയ്ക്ക് ഉടൻ വിരാമമാകുന്നു. ഇരട്ട പൗരത്വം യാഥാർഥ്യമാക്കുന്നതിലേക്ക് നോർവേ ഒരു പടി കൂടി അടുത്തുവെന്നാണ് റിപ്പോർട്ടുകൾ.

ഇരട്ടപൗരത്വം അനുവദിക്കാത്ത ഏക നോർഡിക് രാജ്യവും യൂറോപ്പിലെ അപൂർവംചില രാജ്യങ്ങളിൽ ഒന്നുമാണ് നോർവേ. എന്നാൽ ഇരട്ട പൗരത്വം അനുവദിക്കുന്ന തരത്തിലേക്ക് നിയമം പൊളിച്ചെഴുതാൻ രാജ്യത്തെ ഭൂരിപക്ഷം രാഷ്ട്രീയ നിലപാടുകൾ എത്തിച്ചേർന്നിട്ടുണ്ട്. ഇതു സംബന്ധിച്ച് രൂപീകരിച്ച പാർലമെന്ററി കമ്മിറ്റി സർക്കാരിനോട് ഇരട്ട പൗരത്വത്തിന് ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം മാറ്റാൻ ശുപാർശ ചെയ്തിട്ടുണ്ട്. ഇന്നത്തെ ലോകസമൂഹത്തിന് ഒട്ടും യോജിച്ചതല്ല നോർവേയുടെ നിലപാടെന്നാണ് പരക്കെ ഉയർന്നിരിക്കുന്നത്.

അടുത്ത കാലത്ത് ഡെന്മാർക്കും ഇരട്ട പൗരത്വം അനുവദിച്ചതോടെ നോർവേയും ഇക്കാര്യത്തിൽ അനുകൂല നിലപാട് എടുക്കാൻ കാലതാമസം ഉണ്ടാകരുതെന്നാണ് രാഷ്ട്രീയകക്ഷികളുടേയും പ്രതികരണം. നിലവിൽ നോർവേയിൽ പൗരത്വം നേടി ജീവിക്കുന്നവർ മാതൃരാജ്യത്തെ പൗരത്വം ഉപേക്ഷിക്കേണ്ട സാഹചര്യമാണുള്ളത്. അന്യരാജ്യത്ത് പോയി പൗരത്വം നേടി ജീവിക്കുന്ന നോർവേക്കാർക്കും ഇവിടത്തെ പൗരത്വം ഉപേക്ഷിക്കേണ്ടതായും ഉണ്ട്. ഇരട്ട പൗരത്വം യാഥാർഥ്യമാകുന്നതോടെ ഇക്കൂട്ടർക്ക് ദേശീയ തെരഞ്ഞെടുപ്പുകളിലും റഫറണ്ടത്തിലും മറ്റും വോട്ടു രേഖപ്പെടുത്താൻ സാധിക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP