Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുകെകെസിഎ മിഡ്‌ലാന്റ്‌സ് റീജിയൺ പ്രവർത്തനോത്ഘാടനവും ലെസ്റ്റർ യൂണിറ്റ് ദശാബ്ദിയാഘോഷവും 22ന്

യുകെകെസിഎ മിഡ്‌ലാന്റ്‌സ് റീജിയൺ പ്രവർത്തനോത്ഘാടനവും ലെസ്റ്റർ യൂണിറ്റ് ദശാബ്ദിയാഘോഷവും 22ന്

സഖറിയ പുത്തൻകളം ജോസ്

ലെസ്റ്റർ: യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ മിഡ്‌ലാന്റ്‌സ് റീജിയൺ പ്രവർത്തനോദ്ഘാടനും ലെസ്റ്റർ യൂണിറ്റ് ദാശാബ്ദിയാഘോഷങ്ങളും സംയുക്തമായി ഈ മാസം 22 ന് ലെസ്റ്ററിൽ നടത്തപ്പെടും. ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ചർച്ചിൽ രാവിലെ പതിനൊന്നിന് ദിവ്യബലിയോടെയാണ് ലെസ്റ്റർ യൂണിറ്റ് ദശാബ്ദിയും മിഡാലാന്റ്‌സ് റീജിയൺ പ്രവർത്തനോദ്ഘാടനവും ആരംഭിക്കുന്നത്.

തുടർന്ന് ഉച്ച കഴിഞ്ഞ് ഒന്നരയ്ക്ക് പൊതു സമ്മേളനം ആരംഭിക്കും. തദവസരത്തിൽ ലെസ്റ്റർ യൂണിറ്റ് ദശാബ്ദിയാഘോഷത്തിനും മിഡ്‌ലാന്റ്‌സ് റീജിയൺ പ്രവർത്തനോദ്ഘാടത്തിനും തിരി തെളിയും. ഉച്ചകഴിഞ്ഞ് 2. 30 ന് മിഡ്‌ലാന്റ്‌സ് റീജിയൻ യൂണിറ്റുകളുടെ നടവിളി മത്സരം നടത്തപ്പെടും. മിഡാലാന്റ്‌സ് റീജിയൺ യൂണിറ്റുകളായ ബർമിങ്ഹാം, കവൻട്രി, നോട്ടിങ്ങ്ഹാം, വൂസ്റ്റർ, ഡെർബി, ലെസ്റ്റർ, കെറ്ററിങ്ങ്, ഓക്‌സ്‌ഫോർഡ് എന്നീ യൂണിറ്റുകളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP