Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്‌നാനായ തനിമയും പാരമ്പര്യങ്ങളും നിലനിർത്തും; അംഗത്വം, വ്യക്തമാക്കിയുള്ള മിഷൻ ഇടവക പ്രവർത്തനങ്ങളുമായി സഹകരിക്കുമെന്ന് യുകെകെസിഎ

ക്‌നാനായ തനിമയും പാരമ്പര്യങ്ങളും നിലനിർത്തും; അംഗത്വം, വ്യക്തമാക്കിയുള്ള മിഷൻ ഇടവക പ്രവർത്തനങ്ങളുമായി സഹകരിക്കുമെന്ന് യുകെകെസിഎ

ഗോള ക്‌നാനായ സമൂഹത്തെ പ്രതിസന്ധിയിലാക്കി വത്തിക്കാൻ ഓറിയന്റൽ കോൺഗ്രിഗേഷൻ ഷിക്കാഗോ സീറോ മലബാർ രൂപതയ്ക്ക് ക്‌നാനായ ഇടവകയിലെ അംഗത്വത്തെ സംബന്ധിച്ച് ലഭിച്ച നിർദ്ദേശം ക്‌നാനായ സമൂഹത്തിന് അംഗീകരിക്കുവാൻ സാധിക്കുന്നതല്ലായെന്ന് യുകെകെസിഎ പൊതുയോഗത്തിന്റെ വിലയിരുത്തൽ. അതിനാൽ ഈ നിർദ്ദേശത്തെ പൂർണ്ണമായി നിരാകരിക്കുകയും അമേരിക്കയിലെ ക്‌നാനായ സമൂഹത്തിനും കോട്ടയം അതിരൂപത നേതൃത്വം സ്വീകരിച്ച ശക്തമായ നിലപാടിനും പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

ജനുവരി ഇരുപതിന് യുകെകെസിഎ പ്രസിഡന്റ് ബിജു മടക്കക്കുഴിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യുകെകെസിയുടെ അസാധാരണ പൊതുയോഗത്തിൽ ജനറൽ സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തൻപുരയിൽ ഏവരെയും സ്വാഗതം ചെയ്തു. തുടർന്ന് ലണ്ടൻ ക്‌നാനായ ചാപ്ലിൻ ഫാ: മാത്യു കട്ടിയാങ്കൽ നിലവിലത്തെ പ്രതിസന്ധികളെപ്പറ്റിയും കഴിഞ്ഞ കാലങ്ങളിൽ നേരിട്ട പ്രതിസന്ധികൾ എങ്ങനെ മറികടന്നുവെന്നും വിശദമായി സംസാരിച്ചു. വികാരി ജനറാൾ ഫാ: സജി മലയില പുത്തൻപുരയിലും യുകെകെസിഎ നേതൃത്വവും രൂപതയുടെ ഇപ്പോഴത്തെ നിലപാടുകൾ വ്യക്തമാക്കി.

1980 കളിൽ അമേരിക്കയിലെ ക്‌നാനായ ചാപ്ലയൻസികൾ സ്ഥാപതമായപ്പോൾ മുതൽ വിവിധ പ്രശ്‌നങ്ങളെ അതി ജീവിച്ചാണ് അമേരിക്കയിലെ ക്‌നാനായ സമൂഹം വളർന്നതും ക്‌നാനായ ഇടവകകളായി രൂപാന്തരപ്പെട്ടതും. ഇതിനും മുൻപും ഓറിയന്റൽ കോൺഗ്രേഗേഷന്റെ നിർദ്ദേശങ്ങളെ അവഗണിക്കുകയും പാലിക്കപ്പെടാതെയും തന്നെയാണ് ക്‌നാനായ സമൂഹം അമേരിക്കയിൽ വളർന്നത്. അതിനാൽ ക്‌നാനായ സമുദായത്തിന്റെ വളർച്ചയ്ക്കും കെട്ടുറപ്പിനും വിഘാതമാകുന്ന ഏതു തീരുമാനങ്ങളെയും എന്നും നിരാകരിച്ചു കൊണ്ട് മുന്നേറുമെന്നും അതിന് ഏതു വിലയും കൊടുക്കുവാൻ സമുദായംഗങ്ങൾ സന്നദ്ധമാണെന്നും ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുകയുണ്ടായി.

120ലധികം യൂണിറ്റു ഭാരവാഹികളും സമുദായംഗങ്ങളും നടത്തിയ ചർച്ചകളുടെ വിദാംശങ്ങൾ താഴെ
1. റോമിൽ നിന്നും സമീപകാലത്ത് ലഭിച്ച അമേരിക്കയിലെ ക്‌നാനായ ഇടവകാംഗത്വത്തെ സംബന്ധിച്ചുള്ള തീരുമാനം നിരാകരിച്ചു തള്ളിക്കളയുവാൻ തീരുമാനമെടുത്ത അഭിവന്ദ്യ പിതാക്കന്മാരുടെയും കോട്ടയം അതിരൂപത പാസ്റ്ററൽ കൗൺസിലിന്റെയും മറ്റ് സംഘടനകളുടെയു തീരുമാനത്തെ പൂർണ്ണമായും യുകെയിലെ ക്‌നാനായ സമൂഹം പിന്തുണയ്ക്കുന്നു.

2. ഈ അവസരത്തിൽ യുകെകെസിഎ നേതൃത്വം അതിരൂപതാ നേതൃത്വത്തോട് നിരന്തരമായി ബന്ധപ്പെടുകയും തീരുമാനങ്ങളും നിർദ്ദേശങ്ങളും യുകെയിലെ ക്‌നാനായ സമൂഹത്തിന് യഥാസമയം ലഭ്യമാക്കും വിധം പ്രവർത്തിക്കുയും ചെയ്യണം.

3. യുകെയിലെ ക്‌നാനായ മിഷനുകളുടെ രൂപീകരണം പ്രവർത്തനം മുതലായ കാര്യങ്ങൾ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടു പോകുവാനും എന്നാൽ ഇടവക രൂപീകരണത്തിൽ ഇടവകയിലെ അംഗത്വത്തെ സംബന്ധിച്ച് യാതൊരു വിട്ടു വീഴ്ചയ്ക്കും നാം തയ്യാറല്ല എന്നും ഇത് രേഖാ മൂലം ബന്ധപ്പെട്ട സഭാ നേതൃത്വങ്ങളെ അറിയിക്കുവാനും തീരുമാനിച്ചു.

4. ക്‌നാനായ സമൂഹം ഇന്ന് അഭിമുഖീകരിക്കുന്ന ഈ പ്രതിസന്ധി നേരിടുന്നതിനായി (കോട്ടയം സീറോ മലബാർ റോം) സഭാ നേതൃത്വവുമായി നിരന്തരം ബന്ധപ്പെടുന്നതിനും വ്യക്തമായ ആശയ രൂപീകരണം സാധ്യമാക്കുന്നതിനും അൽമായ നേതാക്കളും വൈദികരും അടങ്ങുന്ന ഒരു സ്ഥിരം സമിതിയെ രൂപീകരിച്ച് ചുമതലപ്പെടുത്തേണ്ടതാണ്.

5. റോമിലെ ഓറിയന്റൽ കോൺഗ്രിഗേഷനിൽ നിന്നും ക്‌നാനായ സമുദായത്തിന്റെ അസ്തിത്വം കാത്തു സൂക്ഷിക്കുന്നതിനു അനുകൂലമായ തീരുമാനങ്ങൾ വരാത്ത പക്ഷം സ്വയം ഭരണാധികാരമുള്ള ഒരു സഭയായി നിലനിൽക്കാനുള്ള സംവിധാനത്തപ്പെപ്പറ്റി നാം ചിന്തിക്കേണ്ടതാണ് ചിന്തിക്കണം.

6. ക്‌നാനായ സമുദായത്തിലെ അംഗത്വത്തിന്റെ കാര്യത്തിൽ യാതൊരുവിധ വിട്ടുവീഴ്ചയും ഇല്ല. വംശ ശുദ്ധിയിൽ കലർപ്പ് ചേർക്കുന്നതിനും അനുവദിച്ചു കൂടാ. ജന്മം കൊണ്ടും കർമ്മം കൊണ്ടും ക്‌നാനായ പാരമ്പര്യം പാലിക്കുന്നവർക്ക് മാത്രമേ ക്‌നാനായ സമുദായത്തിലും ക്‌നാനായ ഇടവകകളിലും അംഗത്വം ഉണ്ടാവുകയുള്ളൂ.

7. ലോകത്തിലെവിടെയായാലും ക്‌നാനായക്കാരെല്ലാവരും കോട്ടയം രൂപതാദ്ധ്യക്ഷന്റെ നേതൃത്വത്തിൽ കീഴിലാകുനന ഒരു സംവിധാനം സംജാതമാകുന്നതിനുള്ള പ്രവർത്തനങ്ങളും കർമ്മ പരിപാടികളും സമയബന്ധിതമായി അതീവ തീക്ഷണതയോടെ പ്രാവർത്തികമാക്കണമെന്നും ഈ യോഗം ആവശ്യപ്പെട്ടു.

8. സമുദായ ബോധം തലമുറകളിലേക്ക് പകരുന്നതിനുള്ള പഠന - ഗവേഷണ വേദികൾ കാര്യക്ഷമമായി പ്രാവർത്തികമാക്കണമെന്ന് നിർദ്ദേശിക്കുന്നു.

9. ഈ അവസരത്തിൽ ഉടലെടുത്തിരിക്കുന്ന പ്രതിസന്ധികളും അതിലൂടെ ക്‌നാനായ സമൂഹത്തിനാകമാനം നേരിട്ട വേദനയും ഉത്കണ്ഠയും റോമിനെ അറിയിക്കുന്നതിന് സഭാ നേതൃത്വവുമായി ആലോചിക്കുവാൻ യുകെകെസിഎ നേതൃത്വത്തെ ചുമതലപ്പെടുത്തി.

10. യുകെയിലുള്ള കുടുംബങ്ങളിലെ മാതാപിതാക്കൾ അവരുടെ വളർന്നു വരുന്ന തലമുറയോട് ക്‌നാനായ സമൂഹത്തിന്റെ അസ്തിത്വവു പാരമ്പര്യവും നിലനിർത്തുന്നിതിനുള്ള ആവശ്യകതയെക്കുറിച്ചു വിശദമായി പഠിപ്പിക്കേണ്ടതാണെന്നു യുകെകെസിവൈഎൽ നേതൃത്വം അഭിപ്രായപ്പെടുകയുണ്ടായി.
പൊതുയോഗത്തിലേക്ക് എത്തിച്ചേരുകയും ചർച്ചകളിൽ സജീവമായി പങ്കെടുക്കുകയും ചെയ്ത വൈദികർക്കും മറ്റ് സമുദായംഗങ്ങൾക്കും യുകെകെസിഎ സെൻട്രൽ കമ്മറ്റിക്കു വേണ്ടിയുള്ള നന്ദി ജനറൽ സെക്രട്ടറി അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP