Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വാൻസി മലയാളി അസോസിയേഷന്റെ ഓണാഘോഷങ്ങൾ ഇന്ന് പോണ്ടിലീവ് വില്ലേജ് ഹാളിൽ

സ്വാൻസി മലയാളി അസോസിയേഷന്റെ ഓണാഘോഷങ്ങൾ ഇന്ന് പോണ്ടിലീവ് വില്ലേജ് ഹാളിൽ

സ്വാൻസി: ഓണഘോഷത്തിരക്കിനിടയിൽ പ്രശസ്ത സിനിമാ സംവിധായകൻ ലാൽ ജോസും ദുബായ് പോർട്ട് മുൻ സിഇഒ സുരേഷ് ജോസഫും ചേർന്ന് നടത്തുന്ന 'റിക്കാർഡ് ഡ്രൈവ് കൊച്ചി ടു ലണ്ടന്' സ്വീകരണം നൽകിയ സ്വാൻസി മലയാളികൾ ഇന്ന് ഓണാഘോഷത്തിനായി ഒത്ത് കൂടുന്നു. സ്വാൻസി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് കാലത്ത് ഒൻപത് മണി മുതലാണ് ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ടുള്ള പരിപാടികൾ ആരംഭിക്കുന്നത്.

ഒൻപത് മണിക്ക് പൂക്കള മത്സരത്തോടു കൂടി ആരംഭിക്കുന്ന ഓണാഘോഷത്തിൽ തുടർന്നു മുത്തുക്കുടയും ചെണ്ടമേളവുമായി മാവേലിക്ക് സ്വീകരണം നൽകും. തുടർന്ന് നടക്കുന്ന പൊതു സമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ് ജോജി ജോസ് അധ്യക്ഷം വഹിക്കും. സെക്രട്ടറി ബിജു വിതയത്തിൽ സ്വാഗതം ആശംസിക്കുന്ന യോഗത്തിൽ യുക്മ നാഷണൽ സെക്രട്ടറി ബിൻസു ജോൺ ഓണാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും.

യുക്മ റീജിയണൽ പ്രസിഡന്റ് ബിജു തോമസ്, സെക്രട്ടറി തോമസ്‌കുട്ടി ജോസഫ്, നാഷണൽ എക്‌സിക്യുട്ടീവ് മെംബർ അഭിലാഷ് തോമസ്, മുൻ റീജിയണൽ പ്രസിഡന്റ് പീറ്റർ താണോലിൽ തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. പൊതുസമ്മേളനത്തിനു ശേഷം വിവിധ കലാപരിപാടികൾ നടക്കും. ഉച്ചക്ക് അസോസിയേഷൻ അംഗങ്ങൾ തന്നെ തയ്യാറാക്കുന്ന വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും. വൈകുന്നേരം അഞ്ചു മണിക്ക് ലിൻസി മെമോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള പുരുഷന്മാരുടെ വാശിയേറിയ വടം വലി മത്സരവും തുടർന്ന് സേവ്യർ താണോലിൽ മെമോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള വനിതാ വിഭാഗം വടംവലി മത്സരവും നടക്കും.

അസോസിയേഷൻ നടത്തിയ സ്പോർട്സ് ഡേയിലെ മത്സരവിജയികൾക്കും, കലാവിഭാഗത്തിലെ മികച്ച പ്രതിഭകൾക്കുള്ള സമ്മാനദാനവും തുടർന്ന് നടക്കും. അസോസിയേഷൻ വൈസ് പ്രസിഡന്റ് സന്തോഷ് മാത്യു, ട്രഷറർ ജേക്കബ് ജോൺ, ജോയിന്റ് സെക്രട്ടറി അനി രാജ്, ജോയിന്റ് ട്രഷറർ ഷാജി ജോസഫ്, ആർട്‌സ് സെക്രട്ടറിമാരായ സെബാസ്റ്റ്യൻ ജോസഫ്, നിധി ബിൻസു, സ്പോർട്സ് സെക്രട്ടറിമാരായ ബിനോജി ആന്റണി, സിജി സിബി, എക്‌സിക്യുട്ടീവ് മെമ്പർമാരായ ജിജി ജോർജ്ജ് ടോമി ജോർജ്ജ്, ബിജു മാത്യു, തങ്കച്ചൻ ജേക്കബ്, റെജി ജോസ്, എം. ജെ ആൻഡ്രൂസ്, സിബി ജോൺ, ബിജു ജോസ്, ബിജു ദേവസ്യ തുടങ്ങിയവർ ആഘോഷ പരിപാടികൾക്ക് ചുക്കാൻ പിടിക്കും. ഓണാഘോഷത്തിലും സദ്യയിലും പങ്ക് ചേരാൻ സ്വാൻസിയിലെ മുഴുവൻ മലയാളികളെയും പരിപാടികൾ നടക്കുന്ന പോണ്ടിലീവ് വില്ലേജ് ഹാളിലേക്ക് സ്വാഗതം ചെയ്യുന്നതായി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

ഹാളിന്റെ അഡ്രസ്സ്

Pontilliw Village Hall, Carmel Road, Swansea SA4 9EX 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP