Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുതിയ തലമുറയിലേക്ക് ഭാരതീയ പൈതൃകം പകർന്നു നൽകുന്നതായിരിക്കണം സംഘടനകൾ: സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി

പുതിയ തലമുറയിലേക്ക് ഭാരതീയ പൈതൃകം പകർന്നു നൽകുന്നതായിരിക്കണം സംഘടനകൾ: സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി

വിയന്ന: സാമൂഹിക ക്ഷേമ ജീവകാരുണ്യ പ്രവർത്തനങ്ങളോടൊപ്പം തന്നെ വിദേശത്തു വളർന്നു വരുന്ന നമ്മുടെ പുതിയ തലമുറയ്ക്ക് ഭാരതീയ പൈതൃകം പകർന്നു നൽകുന്നതായിരിക്കണം പ്രവാസി സംഘടനകളുടെ പ്രധാന ദൗത്യംമെന്ന് പ്രവാസി മലയാളി ഫെഡറേഷൻ മുഖ്യ രക്ഷാധികാരി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി. വിയന്ന സ്റ്റാറ്റ് ലൗ പാരീഷ് ഹാളിൽ പ്രഥമ പി. എം എഫ് കുടുംബ സംഗമം ഭദ്ര ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പൂജ്യ സ്വാമി.  

സെമിനാറുകളും, പാർട്ടികളും നടത്തുന്നതിലല്ല മറിച്ച്, നല്ല മലയാള പൈതൃകം യുവതലമുറയിലേക്ക് കൈമാറുമ്പോൾ അവർ നമ്മുടെ നാടിനേയും രാജ്യത്തേയും നമ്മളെതന്നെയും സ്‌നേഹിക്കും. അല്ലെങ്കിൽ, പ്രവർത്തനങ്ങൾക്ക് അർത്ഥമില്ലാതാകും. കൂണ് മുളയ്ക്കുന്നതുപോലെ സംഘടനകൾ ഉണ്ടാകുന്ന കാലഘട്ടത്തിൽ പി. എം എഫ് ഒരു ശക്തിയായി മാറുന്നതിന്റെ കാര്യവും ഇതു തന്നെയാണ്. സമ്മേളനങ്ങളിലല്ല മറിച്ച് പ്രവർത്തനങ്ങൾക്കാണ് പ്രവാസി മലയാളി ഫെഡറേഷൻ ഊന്നൽ നൽകുന്നത്. താൻ രക്ഷാധികാരിയാതിനു ശേഷം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക വഴി ഗൾഫ് മേഖലയിൽ ആർക്കും വേണ്ടാത്ത താഴെക്കിടയിലുള്ളവരുടെ ശബദമാകാൻ പി.എം.എഫിന് ഇന്ന് കഴിഞ്ഞുവെന്നും സ്വാമിജി ഓർമ്മിപ്പിച്ചു.



ഇന്ത്യാഗവൺമെന്റെ അടുത്തുനിന്നു ലഭിക്കേണ്ടുന്ന സഹായങ്ങളിലും കൂടാതെ ഓസ്ട്രിയൻ മലയാളികളുടെ ഏത് പ്രശ്‌നങ്ങളിലും ഇനി മുതൽ പി. എം എഫ് ശക്തമായി മുൻപന്തിയിലുണ്ടാവുമെന്നും തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ ജോർജ് പടിക്കക്കുടി ഊന്നിപ്പറഞ്ഞു. യോഗത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് കുടുംബ സംഗമത്തിന് വലിയൊരു ആത്മീയ തേജസിന്റെ സാന്നിദ്ധ്യം ലഭിച്ചത് തങ്ങൾ ഭാഗ്യമായി കരുതുന്നുവെന്ന് സിറിൽ മനയാനിപ്പുറവും, സകല മലയാളികൾക്കും ഏതു സംഘടന നയിക്കുന്നവരായാലും ജാതിമത വർഗ്ഗ വർണ്ണ ഭേദമെന്ന്യേ ഒരുമിച്ചു പ്രവർത്തിക്കുവാനുള്ള വേദിയാണ് പി. എം എഫ് എന്നും പി. എം എഫ് ഗ്ലോബൽ ഡയറക്ടർ ബോർഡംഗം പ്രിൻസ് പള്ളിക്കുന്നേലും പറഞ്ഞു.

ഡോണാ മാത്യു കൊട്ടാരത്തിലിന്റെ ഇശ്വരപ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ പ്രസിഡന്റ് ജോർജ് പടിക്കക്കുടി അധ്യക്ഷനും, ഷിൻഡോ ജോസ് അക്കരെ മോഡറേറ്ററും ആയി പ്രവർത്തിച്ചു. യോഗത്തിൽ ചെയർമാൻ തോമസ് പാറുകണ്ണിൽ സ്വാഗതം ആശംസിച്ചു. ഗ്ലോബൽ കോഡിനെറ്റർ ജോസ് മാത്യു പനച്ചിക്കൽ, പ്രൊ: ഉമേഷ് മേനോൻ, ഉണ്ണികൃഷ്ണൻ നായർ, ജോഷി പന്നാരക്കുളം, സാന്റി മാത്യൂ, ടിവി താരം രാജ് കലേഷ്, ബോസ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഉപാധ്യക്ഷൻ അബ്ദുൾ അസീസ് പുച്ചെണ്ടു നൽകി സ്വാമിജിയെ സ്വീകരിച്ചു. 50 ാം ജന്മദിനമാഘോഷിക്കുന്ന പ്രിൻസ് പള്ളിക്കുന്നേലിന്, ട്രഷറർ സോജ ചേലപ്പുറം ഉപഹാരം നൽകി ആദരിച്ചു 



ഗ്ലോബൽ ഡയറക്ടർ ബോർഡംഗം പ്രിൻസ് പള്ളിക്കുന്നേലിന്റെ നേതൃത്വത്തിൽ ചടങ്ങിനോടനുബന്ധിച്ചു നടന്ന യൂറോപ്യൻ റീജിയൻ തെരഞ്ഞെടുപ്പിൽ സിറിൾ മനയാനിപ്പുറത്തെ യൂറോപ്യൻ റിജിയൻ ചെയർമാനായും, ജോഷിമോൻ എറണാകേരിലിനെ യൂറോപ്യൻ റിജിയൻ പ്രസിഡന്റായും തെരെഞ്ഞെടുത്തു. തുടർന്ന് തോമസ് കാരക്കാട് നേതൃത്വം നൽകിയ സ്‌നേഹവിരുന്നും ടോണി സ്റ്റീഫൻന്റെ ഗാനമേളയും, രാജ് കലേഷിന്റെ (ഏഷ്യനെറ്റ് ) മാജിക് ഷോയും നടന്നു.

ബോബൻ അന്തിവീട്, ബിജു കരിയംപള്ളിൽ, ജേക്കബ് ഇയ്യാലിൽ തുടങ്ങിയവർ കുടുംബസംഗമത്തിന് നേതൃത്വം നൽകി. മാത്യൂ മൂലച്ചേരിൽ നട്ട ഒരു ചെറുചെടി വടവൃക്ഷമായി തീർന്നതിൽ അതിയായ സന്തോഷമുണ്ടെന്നും, ലോകമെമ്പാടുമുള്ള പ്രവാസികൾക്ക് സാന്ത്വനതണലായി ഈ വൃക്ഷം മാറട്ടെയെന്നും, ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും സ്‌നേഹത്തിന്റെ ഭാഷയിൽ നന്ദി പറയുന്നതായും ജോളി തുരുത്തുമ്മേൽ കൃതജ്ഞത പ്രസംഗത്തിൽ പറഞ്ഞു.



കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP