Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മർകസ് റൂബി ജൂബിലി: യൂറോപ്യൻ പ്രചാരണത്തിന് തുടക്കമായി; ഡോ. ഹകീം അസ്ഹരി ഇന്ന് നോട്ടിങ്ഹാമിൽ

മർകസ് റൂബി ജൂബിലി: യൂറോപ്യൻ പ്രചാരണത്തിന് തുടക്കമായി; ഡോ. ഹകീം അസ്ഹരി ഇന്ന് നോട്ടിങ്ഹാമിൽ

ർകസ് റൂബി ജൂബിലി ആഘോഷത്തിന്റെ യൂറോപ്യൻ പ്രചരണ ഭാഗമായി മർകസ് ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി നടത്തുന്ന യു.കെ സന്ദർശനം ആരംഭിച്ചു. ബ്രിട്ടനിലെ കരീമിയ ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിയ ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരിയെ സ്ഥാപനത്തിന്റെ ഡയറക്ടറും ബ്രിട്ടീഷ് ശാസ്ത്രജ്ഞനുമായ ഡോ മുഷറഫ് ഹുസൈൻ സ്വീകരിച്ചു.തുടർന്ന് നടന്ന കൂടിക്കാഴ്ചയിൽ ബ്രിട്ടീഷ് മുസ്ലിംകളുടെ അക്കാദമികവും മതകീയവുമായ ജീവിത വ്യവസ്ഥകളും ഇന്ത്യൻ മുസ്ലിംകളുടെ വൈജ്ഞാനിക മുന്നേറ്റത്തിൽ മർകസ് വഹിച്ച പങ്കും ച്ഛർച്ച ചെയ്തു.

കരീമിയ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു ഇന്നലെ ഉച്ചക്ക് നടന്ന ചർച്ചയിൽ 'ഇസ്ലാമിക ജ്ഞാന വ്യവസ്ഥ: യൂറോപ്പിലും ഇന്ത്യയിയിലും' എന്ന വിഷയത്തിൽ ഡോ അസ്ഹരി പേപ്പർ അവതരിപ്പിച്ചു.തുടർന്ന് കാംബ്രിഡ്ജ് മുസ്ലിം കോളേജിൽ എത്തിയ ഡോ അസ്ഹരിയെ സ്ഥാപനത്തിന്റെ ചാൻസലറും ലോകപ്രശസ്ത്ര മുസ്ലിം അക്കാദമിക്കുമായ ഡോ ഹക്കീം മുറാദ് സ്വീകരിച്ചു. ഇരുവരും തമ്മിൽഅക്കാദമിക ലോകത്തെ മുസ്ലിം ഇടപെടലുകളെ പറ്റി ചർച്ച ചെയ്തു.

ഇന്ന് നോട്ടിങ്ഹാമിലെ പ്രമുഖ മലയാളി കൂട്ടായ്മയായ ഇ.എം.എം.എ സംഘടിപ്പിക്കുന്ന ഫാമിലി ഗെറ്റ്ടുഗതറിൽ  മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് ലണ്ടനിൽ ഗവേഷണം ചെയ്യുന്ന മർകസ് പൂർവ്വ വിദ്യാർത്ഥികളുടെ സംഗമത്തിൽ അദ്ദേഹം അധ്യക്ഷത വഹിക്കും. ഞായറാഴ്ച വൈകുന്നേരം ലണ്ടനിൽ നടക്കുന്ന അൽ ഇഹ്സാൻ സ്പിരിച്ച്വൽ കോൺഫറൻസിൽ ഡോ. അസ്ഹരി മുഖ്യകാർമികത്വം വഹിക്കും.

മർകസ് പ്രതിനിധാനം ചെയ്യുന്ന വൈജ്ഞാനിക സംസ്‌കാരത്തിന്റെയും അക്കാദമിക മികവിന്റെയും തലങ്ങളെ ബ്രിട്ടണിലെ വിവിധ യൂണിവേഴ്സിറ്റി, സ്ഥാപന മേധാവികൾക്ക് പരിചയപ്പെടുത്താനും തുടർന്ന് അക്കാദമിക സഹരണങ്ങൾ ശക്തമാക്കാനുമാണ് റൂബി ജൂബിലിയുടെ ഭാഗമായി ചതുർദിന ബ്രിട്ടൺ സന്ദർശനം നടത്തുന്നതെന്ന് ഡോ. അസ്ഹരി പറഞ്ഞു. . ബ്രിട്ടനിലെ മർകസ് കമ്മറ്റി പ്രവർത്തകരായ ഷാഹുൽ , അബ്ദുൽ അസീസ് എന്നിവർ ഡോ. അസ്ഹരിയെ യാത്രയിൽ അനുഗമിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP