Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കേളി അന്താരാഷ്ട്ര കലാമേള മെയ്‌ 14നും 15നും; ബിജു നാരായണൻ മുഖ്യാതിഥി

കേളി അന്താരാഷ്ട്ര കലാമേള മെയ്‌ 14നും 15നും; ബിജു നാരായണൻ മുഖ്യാതിഥി

സൂറിച്ച്. സ്വിറ്റ്‌സർലണ്ടിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളി വർഷം തോറും ഒരുക്കുന്ന അന്താരാഷ്ട്ര യുവജനോത്സവം കലാമേള 2016 ൽ പ്രശസ്ത പിന്നണി ഗായകൻ ബിജു നാരായണൻ മുഖ്യാതിഥി ആയിരിക്കും. മെയ് 14, 15 തിയ്യതികളിൽ സൂറിച്ച് ഫെരാൽടോർഫിൽ യൂറോപ്യൻ യുവജനോൽസവമായ പതിമൂന്നാമത് കലാമേള 2016 അരങ്ങേറുക. സംഗീതം, നൃത്തം , അഭിനയം തുടങ്ങിയ പതിനേഴ് ഇനങ്ങളിലായി മത്സരങ്ങൾ അരങ്ങേറും. കലാമേളയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നുവെന്ന് കേളി ആർട്‌സ് സെക്രട്ടറിയും കലാമേള ജനറൽ കൺവീനറുമായ ജുബിൻ ജോസഫ് അറിയിച്ചു.

ഈ വർഷം പുതിയ ഇനങ്ങളായി ഉത്തരേന്ത്യൻ നൃത്തരൂപമായ കഥക്കും ഓപൺ പെയിന്റിങ്ങും ഉണ്ടായിരിക്കും. രജിസ്‌ട്രേഷൻ ഓൺലൈൻ വഴി മാത്രമേ ഉണ്ടായിരിക്കുകയുള്ളൂവെന്ന് (www.kalamela.com)
പി.ആർ .ഓ ബാബു കാട്ടുപാലം അറിയിച്ചു. അറിയപ്പെടുന്ന ചിത്രകാരന്മാരുടെ ചിത്രപ്രദർശനം കലാമേളയോടനുബന്ധിച്ചുള്ള പ്രത്യേക പവിലിയനിൽ ഒരുക്കുന്നതാണ്.


യൂറോപ്പ്യൻ യുവജനോത്സമായ കേളി കലാമേളയിൽ വിവിധ രാജ്യങ്ങളിലെ മത്സരാർത്ഥികൾ പങ്കെടുക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് സെർറ്റിഫിക്കെറ്റും ട്രോഫികളും സമ്മാനിക്കും. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്നവർക്ക് വ്യക്തിഗത സമ്മാനമായി കലാതിലകം , കലാപ്രതിഭ ഗോൾഡൻ ട്രോഫികളും നൃത്തേതര ഇനങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്നവർക്ക് ഫാ.ആബേൽ മെമോറിയൽ ട്രോഫിയും, നൃത്ത ഇങ്ങളിലെ മികച്ച പ്രതിഭക്ക് കേളി കലാരത്‌ന ട്രോഫിയും സമ്മാനിക്കും.

ഫോട്ടോഗ്രാഫി, സൂപ്പർ ഷോർട്ട് ഫിലിം , ഓപൺ പെയിന്റിങ് ഇനങ്ങൾക്ക് ജനപ്രിയ ട്രോഫികളും സമ്മാനിക്കും. കൂടുതൽ വിവരങ്ങൾക്ക് www.kalamela.com,www.keliswiss.org സന്ദർശിക്കുക.


സ്വിറ്റ്‌സർലാൻഡിൽ മലയാളം ലൈബ്രറിയും മലയാളം സ്‌ക്കൂളും നടത്തുന്ന കേളി, കലാമേളയെന്ന അന്താരാഷ്ട്ര യുവജനോത്സവത്തോടൊപ്പം എല്ലാ വർഷവും ഓണാഘോഷവും നടത്തി വരുന്നു. ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 16 ന് സൂറിച്ചിൽ വച്ച് നടക്കും. മികച്ച സംഘടനക്കുള്ള അന്തർദ്ദേശീയ അവാർഡ് നേടിയിട്ടുള്ള കേളി ഒന്നര കോടി രൂപക്കുള്ള സാമൂഹ്യസേവനവും കേരളത്തിൽ ചെയ്തു. കേളിയുടെ കലാസായാഹ്നങ്ങളിൽ നിന്നും ലഭിക്കുന്ന വരുമാനം മുഴുവനും സാമൂഹ്യസേവനത്തിന് വേണ്ടി മാത്രം വിനിയോഗിക്കുന്നു.

 

 

ജേക്കബ് മാളിയേക്കൽ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP