Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വിറ്റ്‌സർലാന്റിൽ കേളിയുടെ 'കിന്റർ ഫോർ കിന്റർ' ചാരിറ്റി ഷോ അവിസ്മരണീയമായി

സ്വിറ്റ്‌സർലാന്റിൽ കേളിയുടെ 'കിന്റർ ഫോർ കിന്റർ' ചാരിറ്റി ഷോ അവിസ്മരണീയമായി

സൂറിച്ച്: സാമൂഹ്യസേവനപാതയിൽ കൂടുതൽ പ്രകാശം പരത്തി കൊണ്ട് സ്വിസ്സിലെ കുട്ടികൾ നടത്തിയ ചാരിറ്റി ഷോ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. മാർച്ച് 19 ന് ശനിയാഴ്ച സൂറിച്ച് ഹോർഗൻ ഹാളിലാണ് വിപുലമായ ചാരിറ്റി ഈവന്റ് കുട്ടികൾ സംഘടിപ്പിച്ചത്. മലയാളി കുട്ടികളോടൊപ്പം സ്വിറ്റ്‌സർലാന്റിലെ കുട്ടികളും സഹകരിച്ചപ്പോൾ ചാരിറ്റി ഷോ വേറിട്ട ഒരനുഭവമായി. കാരുണ്യം കൈമുതലായുള്ള യുവതലമുറയിലെ കുരുന്നുകൾ ഇന്ത്യയിലെ നിർധനരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി കൈ കോർത്തപ്പോൾ സംഘാടകർ പ്രതീക്ഷിച്ചതിൽ കൂടുതൽ ആളുകൾ ഒത്തുകൂടി. ഇന്ത്യൻ കുട്ടികളുടെ മാതൃകാപരമായ സേവന പ്രവർത്തനങ്ങളിൽ ആകൃഷ്ടരായ സ്വിസ് ജനതയുടെ നിർലോഭമായ സഹകരണവും 'കിന്റർ ഫോർ കിന്റർ' ന് ലഭിച്ചു.

സുമനസ്സുകളായ രക്ഷകർത്താക്കൾ രുചികരമായ ഇന്ത്യൻ ഡിന്നർ ഒരുക്കി കുട്ടികൾക്ക് പരിപൂർണ്ണ പിന്തുണ നൽകി. കുട്ടികൾ തന്നെ പ്രശംസനീയമായ വിധത്തിൽ മികവുറ്റ കലാസന്ധ്യയും ഒരുക്കിയിരുന്നു. ഹെന്ന പവിലിയനിൽ നീണ്ട നിര തന്നെ പ്രത്യക്ഷപ്പെട്ടപ്പോൾ എല്ലാവരെയും തൃപ്തിപ്പെടുത്താൻ കുട്ടികൾ നന്നേ പാടുപെട്ടു. ഇന്ത്യൻ ഹോം മെയിഡ് സാധനങ്ങളുടെ പവിലിയൻ ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.

സമയ നിഷ്ടത പാലിച്ച് വൈകിട്ട് അഞ്ചരക്ക് തുടങ്ങിയ ഷോ രാത്രി 11 ന് പര്യവസാനിച്ചു. കേളിയുടെ ശ്ലാഘനീയമായ സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്ക് സ്വിറ്റ്‌സർലാന്റിൽ വൻ പിന്തുണയും അകമഴിഞ്ഞ അംഗീകാരവും ലഭിക്കുന്നതിനു മറ്റൊരു ഉദാഹരണവും കൂടി ആയിരുന്നു ഈ ചാരിറ്റി ഷോ. കേളി പ്രസിഡന്റ് എബ്രാഹം ചേന്നംപറമ്പിൽ അനുമോദന പ്രസംഗവും കൺവീനർ സോബി പറയംപിള്ളിൽ നന്ദിയും പറഞ്ഞു. യൂത്ത് കൺവീനർ സിൽവിയ പറങ്കിമാലിൽ 'കിന്റർ ഫോർ കിന്റർ' ചെയ്യുന്ന വിവിധങ്ങളായ കാരുണ്യ പ്രവർത്തനങ്ങളെ കുറിച്ചു വിശദീകരിച്ചു. ഇസബെൽ ചെർപ്പണത്ത്, ആഷ്‌ലി പാലാത്ര കടവിൽ എന്നിവർ മോഡറേറ്റ് ചെയ്തു.

രാജഗിരി ഔട്ട് റീച്ചുമായി സഹകരിച്ച് 'കിന്റർ ഫോർ കിന്റർ' പദ്ധതിയിലൂടെ ഇത് വരെ മൂവ്വായിരത്തോളം കുട്ടികൾക്ക് പഠനത്തിൽ സഹായം നൽകുക ഉണ്ടായി. സ്‌പോൺസർഷിപ്പ് പദ്ധതിയും സ്‌കോളർഷിപ്പും മൈക്രോ ക്രെഡിറ്റ് പ്രൊഫഷനൽ വിദ്യാഭ്യാസ സഹായ പദ്ധതിയും കൂടാതെ വിഭിന്ന ശേഷിയുള്ള കുട്ടികളുടെ പഠനത്തിലും കഴിഞ്ഞ പത്ത് വർഷമായി 'കിന്റർ ഫോർ കിന്റർ' സഹായം നൽകി വരുന്നു.

നിഷ ഐക്കരേട്ട്, സോണിയ മണികുറ്റിയിൽ, അങ്കിത് പുളിക്കൽ, അഞ്ജു മാളിയേക്കൽ, വീണ മാണികുളം, ജയ്ൻ ഓവേ ലിൽ, ക്രിസ്റ്റി പുത്തൻകളം, പ്രിയൻ കാട്ടുപാലം, വിനീതുകൊട്ടാരത്തിൽ, അഞ്ജു പുളിക്കൽ, ഇസബെൽ താമരശ്ശേരി, ആഷ്‌ലി പാലാത്ര കടവിൽ, ഇസബെൽ ചെർപ്പനത്ത്, ഷെറിൻ പറങ്കിമാലിൽ, എഡ്വിൻ പറയംപിള്ളിൽ, ആതിര മ്ലാവിൽ തുടങ്ങിയവർ ചാരിറ്റി ഷോയുടെ വിജയത്തിനായി പ്രവർത്തിച്ചു. പതിനെട്ടോളം വരുന്ന ആൺ കുട്ടികളുടെ ടീം ബാങ്കറ്റ് സർവീസ് നടത്തി. വിവിധ ഡാൻസ് ഗ്രൂപ്പുകൾ ബോളി വുഡ് ഗ്രൂപ്പ് ഡാൻസുകൾ അണിയിച്ചൊരുക്കി. ഇന്റെഗ്രേഷന്റെ അടയാളമായി സ്വിസ് സമൂഹത്തിൽ നിന്നും പ്രൊഫഷണൽ ഡാൻസ് ഗ്രൂപ്പുകളായ ഹിപ് ഹോപ് ഡാൻസും ടാൻഗോ ഡാൻസും അരങ്ങേറി. ഫിൽ എഴുകാട്ടിൽ വീഡിയോ ഗ്രഫിയും, സന്ദീപ് തെങ്ങിൽ ഫോട്ടോഗ്രാഫിയും ചെയ്തു. 'കിന്റർ ഫോർ കിന്റർ' എന്നത് ഒരു പദ്ധതി എന്നതിലുപരി കാരുണ്യ പ്രവർത്തനങ്ങൾ കാഴ്ച വക്കുന്ന കുട്ടികളുടെ ഒരു കൂട്ടായ്മയായും വളർന്നു എന്നതിന് ദൃഷ്ടാന്തമായി ഈ ചാരിറ്റി ഈവന്റ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP