Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വിറ്റ്‌സർലാന്റ് കേളി കലാമേളയോടനുബന്ധിച്ച ഷോർട്ട് ഫിലിം മത്സരവും; പങ്കെടുക്കേണ്ടവർക്ക് ഇപ്പോൾ അപേക്ഷകളയക്കാം

സ്വിറ്റ്‌സർലാന്റ് കേളി കലാമേളയോടനുബന്ധിച്ച ഷോർട്ട് ഫിലിം മത്സരവും; പങ്കെടുക്കേണ്ടവർക്ക് ഇപ്പോൾ അപേക്ഷകളയക്കാം

സൂറിച്ച്: സ്വിറ്റ്‌സർലാന്റിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കേളി ഒരുക്കുന്ന അന്താരാഷ്ട്ര യുവജനോത്സവത്തോടനുബന്ധിച്ച് ഷോർട്ട് ഫിലിം മത്സരം നടത്തുന്നു. മെയ് 19, 20 തീയതികളിൽ സൂറിച്ചിലാണ് കലാമേള അരങ്ങേറുന്നത്

പ്രായ പരിധി ഇല്ലാതെ ആർക്കും പങ്കെടുക്കാവുന്ന മീഡിയ ഇവന്റിൽ ആണ് ഷോർട്ട് ഫിലിം മത്സരം ഉൾപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും നല്ല ഷോർട്ട് ഫിലിമിന് അവാർഡും 25000 രൂപ ക്യാഷ് പ്രൈസും നൽകും. മലയാളത്തിലെ പ്രമുഖ സിനിമാ സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് ജൂറി ആയിരിക്കും. 2018 മെയ് 13 നുള്ളിൽ ഷോർട്ട് ഫിലിം സമർപ്പിക്കണം.

ആറ് മാസത്തിലധികം പഴക്കമില്ലാത്തതും 5 മിനിറ്റിൽ കൂടുതൽ സമയ ദൈർഘ്യമില്ലാത്തതും ആയിരിക്കണം ഫിലിം. ഇംഗ്ലീഷ്, ജർമ്മൻ കൂടാതെ ഏതെങ്കിലും ഇന്ത്യൻ ഭാഷകളിലും ഉള്ള സിനിമ സമർപ്പിക്കാം. ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ഒഴികെയുള്ള ഭാഷാസിനിമകൾക്ക് ഇംഗ്ലീഷിൽ സബ് ടൈറ്റിൽ ഉണ്ടായിരിക്കണം. ഒരാൾക്ക് ഒരു ഫിലിമിൽ കൂടുതൽ മത്സരത്തിന് സമർപ്പിക്കാൻ അനുവദിക്കുന്നതല്ല. മത്സരത്തിന് സമർപ്പിക്കുന്ന ഷോർട്ട് ഫിലിമുകൾ സദസ്സിൽ പ്രദർശിപ്പിക്കുന്നതും ജനകീയ ഹിതപരിശോധനയിലൂടെ തിരഞ്ഞെടുക്കുന്ന നല്ല സിനിമക്ക് ജനപ്രിയ അവാർഡും നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും www.kalamela.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP