Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

യൂറോപ്പിലെ ഏറ്റവും വലിയ മസ്ജിദ് വിശ്വാസികൾക്കായി തുറന്നുനൽകി കാന്തപുരത്തിന് ചെചൻ പ്രസിഡന്റിന്റെ അഭിന്ദനം

യൂറോപ്പിലെ ഏറ്റവും വലിയ മസ്ജിദ് വിശ്വാസികൾക്കായി തുറന്നുനൽകി  കാന്തപുരത്തിന് ചെചൻ പ്രസിഡന്റിന്റെ അഭിന്ദനം

സ്വന്തം ലേഖകൻ

ചെച്‌നിയ പ്രസിഡന്റ് അഹ്മദ് കാദ്യറോവ് നിർമ്മിച്ച യൂറോപ്പിലെ ഏറ്റവും വലിയ മുസ്ലിം പള്ളി വിശ്വാസികൾക്കായി തുറന്നുകൊടുത്തു. 30000 വിശ്വാസികൾക്ക് അകത്തും ഒരു ലക്ഷം പേർക്ക് പുറത്തും നിസ്‌കരിക്കാംവുന്ന പള്ളിയുടെ ഉദ്ഘാടനത്തിനു ലോകത്തെ വിവിധ രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രധാന ഇസ്ലാമിക പണ്ഡിതരും സംബന്ധിച്ചു. പ്രസിഡന്റ് അഹമദ് കാദ്യറോവിന്റെ ക്ഷണപ്രകാരം ,ഇന്ത്യയിൽ നിന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ മുഖ്യാതിഥികളിൽ ഒരാളായി പങ്കെടുത്തു.

പ്രവാചകൻ മുഹമ്മദ് നബിയുടെ പേര് നൽകപ്പെട്ട മസ്ജിദ് , ഇസ്ലാമികമായ ആരാധനകൾക്ക് പുറമെ, ലോകത്തിലെ മുസ്ലിം പണ്ഡിതരുടെ മുഖ്യ വൈജ്ഞാനിക ഹബ് ആയി മാറുമെന്ന് അധ്യക്ഷ പ്രസംഗത്തിൽ റമദാൻ കാദ്യറോവ് പറഞ്ഞു. റഷ്യൻ മേഖലക്ക് മുഴുവൻ അഭിമാനമാണ് പാളിയെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിൻ സന്ദേശത്തിൽ പറഞ്ഞു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയായ ശേഷം ആദ്യമായി ചെച്‌നിയയിലെത്തിയ കാന്തപുരത്തെ റമദാൻ കാദ്യറോവ് അഭിനന്ദിച്ചു.

ഇസ്ലാമിക വൈജ്ഞാനിക-നാഗരിക മുന്നേറ്റങ്ങളുടെ കേന്ദ്രബിന്ദുവായിരുന്നു പള്ളികൾ എന്നും, പ്രൗഢവും വിശാലവുമായ ഈ മസ്ജിദ് യൂറോപ്പിൽ പുതിയ ജ്ഞാനപരവും സാംസ്‌കാരികവുമായ മുന്നേറ്റത്തിന് നിമിത്തമാവുമെന്നു കാന്തപുരം അഭിപ്രായപ്പെട്ടു. യു. എ ഇ സാംസ്‌കാരിക മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ , ലോകപ്രശസ്ത യമനി പണ്ഡിതൻ ശൈഖ് ഉമർ ഹഫീള്, കുവൈത്ത് അമീറിന്റെ അഡൈ്വസർ ഡോ. അബ്ദുല്ല മത്വീഖ്, ചെചൻ ഗ്രാൻഡ് മുഫ്തി ശൈഖ് സലാഹ് മസീവ് എന്നിവർ പ്രസംഗിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP