Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പതിനാലാമത് ഗർഷോം രാജ്യാന്തര പുരസ്‌കാരങ്ങൾ നോർവേയിൽ സമ്മാനിച്ചു

പതിനാലാമത് ഗർഷോം രാജ്യാന്തര പുരസ്‌കാരങ്ങൾ നോർവേയിൽ സമ്മാനിച്ചു

സ്വന്തം ലേഖകൻ

ഓസ്ലോ (നോർവെ): പ്രവാസി മലയാളികൾക്കായുള്ള 2019ലെ ഗർഷോം രാജ്യാന്തര പുരസ്‌കാരങ്ങൾ ശനിയാഴ്ച സമ്മാനിച്ചു. ഓസ്ലോയിലെ സ്‌കാൻഡി സോളി ഹോട്ടലിൽ നടന്ന ചടങ്ങിൽ നോർവെ നൊതോടൻ സിറ്റി മേയർ ഗ്രീ ഫുഗ്ലെസ്റ്റെവയിറ്റ് ബ്ലോക്ലിങർ, നോർവേ പാർലമെന്റ് അംഗം ഹിമാൻഷു ഗുലാത്തി എന്നിവർ ചേർന്ന് പുരസ്‌കാരങ്ങൾ സമ്മാനിച്ചു.

വി.എ.ഹസൻ (ദുബൈ), ഡോ. ലാലി സാമുവൽ (ന്യൂസിലാന്റ്), ബാബു വർഗീസ് ( യു.എസ്.എ), ഡോ. രാംകുമാർ നായർ (സ്വീഡൻ), ബിജു വർഗീസ് (ഇന്ത്യ) റ്റിബി കുരുവിള (ജപ്പാൻ), മികച്ച പ്രവാസി മലയാളി സംഘടന എന്റെ കേരളം ഓസ്ട്രേലിയയ്ക്കു വേണ്ടി പ്രസിഡന്റ് ജോസ് സെബാസ്റ്റ്യൻ, സെക്രട്ടറി ആൽഫ്രഡ് മാത്യു എന്നിവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.

നോർവേയിലെ ഇന്ത്യൻ എംബസി സാംസ്‌കാരിക വിഭാഗം ഡയറക്ടർ അമർ ജീത്, ജൂറി ചെയർമാൻ ഐവാൻ നിഗ്ലി, മുൻ ഗർഷോം പുരസ്‌കാര ജേതാവ് അബ്ദുള്ള കോയ, നോർവെജിൻ മലയാളി അസോസിയേഷൻ പ്രസിഡന്റ് ബിന്ദു സാറ വർഗീസ്, സ്‌കാന്ഡിനേവിയൻ ടൂർസ് ഡയറക്ടർ ജോസ്റ്റീൻ മീൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

ഗർഷോം ഫൗണ്ടേഷൻ പ്രസിഡന്റ് ജിൻസ് പോൾ, ജയ്ജോ ജോസഫ്, ശ്രീകുമാർ ബി എ, ജോളി ജോസഫ്, ജോസ് തറയിൽ ജോൺ, എബജിൻ ജോൺ എന്നിവർ 14- മത് ഗർഷോം പുരസ്‌കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി.

സ്വപ്രയത്നംകൊണ്ട് കേരളത്തിന് പുറത്ത് ജീവിത വിജയം നേടുകയും, മലയാളികളുടെ യശ്ശസ് ഉയർത്തുകയും ചെയ്ത പ്രവാസി മലയാളികളെ ആദരിക്കുവാൻ ബംഗ്ലൂരു ആസ്ഥാനമായ ഗർഷോം ഫൗണ്ടേഷൻ 2002 മുതലാണ് ഗർഷോം പുരസ്‌കാരങ്ങൾ നൽകി വരുന്നത്. മുൻ കർണ്ണാടക എംഎ‍ൽഎ ഐവാൻ നിഗ്ലി ചെയർമാനായും, നോർവെ ആർട്ടിക് യൂണിവേഴ്സിറ്റി പ്രൊഫസർ ബിന്ദു സാറ വർഗീസ്, മലയാളം സർവ്വകലാശാല അസി.പ്രൊഫസർ അൻവർ അബ്ദുള്ള, ഫൗണ്ടേഷൻ പ്രസിഡന്റ് ജിൻസ് പോൾ എന്നിവർ അടങ്ങിയ സമിതിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP