Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സന്ദർലാൻഡിൽ എക്യുമെനിക്കൽ ക്രിസ്മസ് ആഘോഷം ജനുവരി മൂന്നിന്

സന്ദർലാൻഡിൽ എക്യുമെനിക്കൽ ക്രിസ്മസ് ആഘോഷം ജനുവരി മൂന്നിന്

സന്ദർലാൻഡ്: കേരളത്തിലെ വിവിധ ക്രൈസ്തവ സമൂഹങ്ങളുടെ നേതൃത്വത്തിൽ വർഷം തോറും നടത്തിവരാറുള്ള എക്യുമെനിക്കൽ ക്രിസ്മസ് കരോൾ സംഗീത സന്ധ്യ ജനുവരി മൂന്നിനു (ഞായർ) നടക്കും. വൈകുന്നേരം 5.30ന് സന്ദർലാൻഡ് കോളജ് ആർട്‌സ് അക്കാദമി തിയേറ്ററിൽ നടക്കുന്ന പരിപാടിയിൽ സന്ദർലാൻഡ് മേയർ സന്നിഹിതനായിരിക്കും.

ക്രൈസ്തവ വിശ്വാസവും പൈതൃകവും മുറുകെ പിടിച്ചുകൊണ്ടു, തങ്ങൾക്കു കിട്ടിയ വിശ്വാസദീപത്തെ വരും തലമുറയ്ക്ക് കൈമാറാനും അതനുസരിച്ച് ജീവിക്കാനും വെമ്പുന്ന മലയാളി ക്രൈസ്തവർ, സ്‌നേഹത്തിന്റെ ക്രിസ്മസ് സന്ദേശം സഹോദരങ്ങൾക്ക് കൈമാറാനുള്ള എളിയ സംരംഭത്തിൽ കത്തോലിക്ക, ഓർത്തഡോക്‌സ്, ജാക്കോബൈറ്റ്, മാർത്തോമ സഭകളുടെ സാന്നിധ്യം സമ്പന്നമാകും.

വിവിധ സഭകളുടെ വൈദിക ശ്രേഷ്ഠന്മാരും മറ്റു വിശിഷ്ടാതിഥികളും സാക്ഷ്യം വഹിക്കുന്ന ചടങ്ങിൽ നോർത്ത് ഈസ്റ്റിലെ മലയാളികളുടെ ശൈത്യകാല സമ്മേളനമാകുമെന്നു പ്രതീക്ഷിക്കുന്നു.

വിവരങ്ങൾക്ക് : 07590516672

സംഗമ വേദി: SUNDERLAND COLLEGE, BEDES CAMPUS ARTS ACADAMY THEATRE, SUNDERLANDSR3 4AH.

റിപ്പോർട്ട്: മാത്യു ജോസഫ്  

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP