Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ക്രിസ്തീയ ഭക്തിഗാന ആൽബം 'അനുപമസ്‌നേഹം' പുറത്തിറക്കി

ക്രിസ്തീയ ഭക്തിഗാന ആൽബം 'അനുപമസ്‌നേഹം' പുറത്തിറക്കി

ബർലിൻ: 1988, 1999, 2001, 2003 എന്നീ വർഷങ്ങൾക്കു ശേഷം സ്‌നേഹനാഥന്റെ പൂന്തോപ്പിലെ നറുമലർ സുഗന്ധവുമായി കുമ്പിൾ ക്രിയേഷൻസ് വീണ്ടും അണിയിച്ചൊരുക്കിയ ഏറ്റവും പുതിയ ക്രിസ്തീയ ഭക്തിഗാന ആൽബം 'അനുപമസ്‌നേഹം'പുറത്തിറക്കി.

മലയാള സിനിമാ ഗാനങ്ങൾക്ക് ചന്ദനലേപ സുഗന്ധം പുരട്ടിയ രചയിതാവും സാഹിത്യകാരനും തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാല വൈസ്ചാൻസലറുമായ ഡോ. കെ. ജയകുമാറും ട്യൂബിംഗൻ സർവകലാശാലയിലെ ഗുണ്ടർട്ട് ചെയറുമായ പ്രഫ. ഡോ. സ്‌കറിയ സക്കറിയയും ചേർന്ന് ആൽബത്തിന്റെ പ്രകാശനകർമം നിർവഹിച്ചു. ട്യൂബിംഗനിലെ ഗുണ്ടർട്ട് ചെയറിൽ നടന്ന ചടങ്ങിൽ ഡോ. കെ. ജയകുമാറിൽ നിന്നും ജർമനിയിലെ മുതിർന്ന മാദ്ധ്യമപ്രവർത്തകനും മൈനെ വെൽറ്റ് മാസികയുടെ പത്രാധിപരുമായ ജോസ് പുന്നാംപറമ്പിൽ ആൽബത്തിന്റെ ആദ്യകോപ്പി ഏറ്റുവാങ്ങി.

എഷ്യൻ ആൻഡ് ഓറിയന്റൽ സ്റ്റഡീസിന്റെ മേധാവി ഡോ. ഹൈക്കെ ഓബർലിൻ, ഡബ്ല്യുഎംസി ഗ്ലോബൽ അഡൈ്വസറി ബേർഡ് ചെയർമാൻ ജോളി തടത്തിൽ, കൊളോൺ കേരള സമാജം പ്രസിഡന്റ് ജോസ് പുതുശേരി, വേൾഡ് മലയാളി ജർമൻ പ്രൊവിൻസ് പ്രസിഡന്റ് ജോസഫ് വെള്ളാപ്പള്ളിൽ, സെക്രട്ടറി മേഴ്‌സി തടത്തിൽ, യൂറോപ്യൻ മലയാളി റൈറ്റേഴ്‌സ് ഫോറം ചെയർമാൻ എഡ്വേർഡ് നസ്രേത്ത്, രശ്മി ദൈ്വവാരിക ചീഫ് എഡിറ്റർ തോമസ് ചക്യാത്ത്, ദീപിക സ്വിറ്റ്‌സർലൻഡ് പ്രതിനിധി ജേക്കബ് മാളിയേക്കൽ, കേളി ജനറൽ സെക്രട്ടറി ജിനു കളങ്ങര, ബേബി കലയംകേരിൽ, വർഗീസ് കാച്ചപ്പിള്ളി, വിനോദ് ബാലകൃഷ്ണ, സാബു ജേക്കബ് ആറാട്ടുകുളം, ഈനാശു തലക് (ഫ്രാൻസ്), സിഡിയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാരായ ജെൻസ്, ജോയൽ കുമ്പിളുവേലിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കുമ്പിൾ ക്രിയേഷൻസ് ഡയറക്ടർ ജോസ് കുമ്പിളുവേലിൽ സ്വാഗതവും ജെൻസ് നന്ദിയും പറഞ്ഞു.


ഫാ. ജി.ടി ഊന്നുകല്ലിലും ജോസ് കുമ്പിളുവേലിയുമാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. പ്രതിഭാധനരായ ജോജി ജോൺസ്, കെപിഎസി ജോൺസൻ, സാബു ജോൺ, കെ.ജെ.ആന്റണി എന്നിവരെ കൂടാതെ ജർമൻ മലയാളിയായ ബ്രൂക്ക്‌സ് വർഗീസ് തുടങ്ങിയവരാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. മധു ബാലകൃഷ്ണൻ, കെസ്റ്റർ, വിൽസൻ പിറവം, സിസിലി, എലിസബത്ത് രാജു, റോയി ജേക്കബ്, ശ്രേയ ജയദീപ്, രാഹുൽ, സിറിയക് സാബു തുടങ്ങിയവരാണ് ഇതിൽ പാടിയിരിക്കുന്നത്.

രംഗപൂജ, ദിവ്യബലി, ആരാധന, തിരുനാളുകൾ തുടങ്ങിയ പരിപാടികൾക്ക് അനുയോജ്യമായ രീതിയിൽ തയാറാക്കിയ ക്രിസ്തീയ ഗാനസമാഹാരമാണ് അനുപമസ്‌നേഹം. അനുപമസ്‌നേഹം സിഡി പോസ്റ്റുവഴിയായും ലഭ്യമാണ്.

വിവരങ്ങൾക്ക്: ജോസ് കുമ്പിളുവേലിൽ: 0049 2232962366, 0049 1774600227, Email:[email protected] -

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP