Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പതിനഞ്ചാമത് അയുധ് യൂറോപ്യൻ യൂണിയൻ ഉച്ചകോടി ജർമ്മനിയിൽ നടന്നു

പതിനഞ്ചാമത് അയുധ് യൂറോപ്യൻ യൂണിയൻ ഉച്ചകോടി ജർമ്മനിയിൽ നടന്നു

സ്വന്തം ലേഖകൻ

ർമ്മനിയിൽ സമാപിച്ച പതിനഞ്ചാമത് 'അമ്മാസ് യൂത്ത് ഫോർ യൂണിറ്റി, ഡൈവേഴ്സിറ്റി ആൻഡ് ഹ്യൂമാനിറ്റി' (അയുധ്) യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ യൂറോപ്പിൽനിന്ന് മുന്നൂറോളം പേർ പങ്കെടുത്തു. ഒരാഴ്ച നീണ്ടുനിന്ന ഉച്ചകോടി വൈകാരികവും സാംസ്കാരികവും സാമൂഹികവുമായ വൈവിധ്യങ്ങളെയും ജൈവവൈവിധ്യങ്ങളെയുംകുറിച്ച് ഒട്ടേറെ പ്രഭാഷണങ്ങളും ശിൽപ്പശാലകളും പങ്കുവയ്ക്കലുകളും നിറഞ്ഞതായിരുന്നു.

അയുധ് യൂറോപ്പും യുണെസ്‌കോ മഹാത്മാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യൂക്കേഷൻ ഫോർ പീസ് ആൻഡ് സസ്റ്റെയ്നബിൾ ഡവലപ്മെന്റും (എംജിഐഇപി) ചേർന്നായിരുന്നു ഉച്ചകോടി സംഘടിപ്പിച്ചത്. സമാധാനപരവും സുസ്ഥിരവുമായ സമൂഹങ്ങൾ ലോകമെങ്ങും വളർത്തിയെടുക്കുന്നതിനായി സുസ്ഥിര വികസനലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന യുണെസ്‌കോയുടെ ഗവേഷണസ്ഥാപനമാണ് എംജിഐഇപി.

ഉച്ചകോടിയിൽ മാതാ അമൃതാനന്ദമയി മഠം വൈസ് പ്രസിഡന്റും അമൃത വിശ്വവിദ്യാപീഠം പ്രസിഡന്റും അമ്മയുടെ മുതിർന്ന ശിഷ്യനുമായ സ്വാമി അമൃതസ്വരൂപാനന്ദ പുരി വൈകാരിക വൈവിധ്യത്തെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി. ജർമ്മനിയിൽ നിന്നുള്ള ഡോ. യെൻസ് സിമ്മർമാൻ എംപി ഉച്ചകോടി ഉദ്ഘാടനം ചെയ്തു.

അയുധ് യൂറോപ്പ ഡയറക്ടർ ആൻഡ്രിയാസ് ഹെർഷ്, പ്രോജക്ട് ഡയറക്ടർ ധന്യ ദാൽമാൻസ് എന്നിവർ മറ്റൊരാളുടെ ജീവിതം ജീവിക്കുന്നതിനെക്കുറിച്ച് സങ്കൽപ്പിക്കുന്ന സ്റ്റെപ്സ് ഓഫ് ഡൈവേഴ്സിറ്റി എക്സർസൈസിന് നേതൃത്വം നല്കി. മുൻ ലോക കിക്‌ബോക്സിങ്, ബോക്സിങ് ചാമ്പ്യൻ ലൂസിയ റിജ്കർ നമുക്കുള്ളിലെ വൈവിധ്യത്തെക്കുറിച്ച് ക്ലാസെടുക്കുകയും സ്വന്തം അനുഭവങ്ങൾ വിവരിക്കുകയും ചെയ്തു. ഫ്രഞ്ച് ബഹിരാകാശ ശാസ്ത്രജ്ഞൻ മാത്യൂ ലെബോണി കാലാവസ്ഥാമാറ്റത്തെക്കുറിച്ചും

ജൈവവൈവിധ്യത്തെക്കുറിച്ചും സംസാരിച്ചു. അമ്മയുടെ മുതിർന്ന ശിഷ്യനും ധ്യാനഗുരുവും സന്യാസിയുമായ ശുഭാമൃത ചൈതന്യ സംസ്‌കാരങ്ങളുടെ വൈവിധ്യത്തെക്കുറിച്ചും സംസ്‌കാരങ്ങളെ ഒന്നിച്ചുചേർക്കുന്നതിൽ ആദ്ധ്യാത്മികതയ്ക്കുള്ള പങ്കിനെക്കുറിച്ചും സംസാരിച്ചു. യുഎന്നിൽ മനുഷ്യാവകാശം, വ്യാപാരം, സാമ്പത്തിക ശക്തീകരണം,സുസ്ഥിരവികസനം എന്നിവയിൽ ജോലി നോക്കിയിട്ടുള്ള മെഗ് ജോൺസ് സമൂഹങ്ങളിലെയും മനുഷ്യരിലെയും വൈവിധ്യങ്ങളെക്കുറിച്ച് പ്രസംഗിച്ചു.

2001-ൽ തുടക്കമിട്ട അയുധിന് യൂറോപ്പ്, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ഏഷ്യ, ആഫ്രിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ശാഖകളുണ്ട്. മത, ലിംഗ, സാമൂഹിക, സാംസ്‌കാരിക വ്യത്യാസമില്ലാതെ പതിനഞ്ച് മുതൽ മുപ്പത് വരെ പ്രായമുള്ള എല്ലാവർക്കും അയുധിൽ ചേരാം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP