Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരിക്കലും കിട്ടാത്ത കടമല്ല കിട്ടാക്കടം; ചുരുട്ടിക്കൂട്ടി റെക്കോർഡ് റൂമിലേക്കു തള്ളലല്ല, 'എഴുതി തള്ളൽ'; നോൺ പെർഫോമിങ് അസറ്റ്സ് ആൻഡ് റൈറ്റ് ഓഫ് എന്നീ സാങ്കേതിക പദങ്ങളുടെ വികൃതമായ മലയാളം പതിപ്പാണ് കിട്ടാക്കടവും എഴുതി തള്ളലും; കേരളത്തിലെ ബുദ്ധിജീവികൾ പ്രചരിപ്പിക്കുന്നതൊക്കെ കള്ളമാണ്; പി ബി ഹരിദാസൻ എഴുതുന്നു

ഒരിക്കലും കിട്ടാത്ത കടമല്ല കിട്ടാക്കടം; ചുരുട്ടിക്കൂട്ടി റെക്കോർഡ് റൂമിലേക്കു തള്ളലല്ല, 'എഴുതി തള്ളൽ'; നോൺ പെർഫോമിങ് അസറ്റ്സ് ആൻഡ് റൈറ്റ് ഓഫ് എന്നീ സാങ്കേതിക പദങ്ങളുടെ വികൃതമായ മലയാളം പതിപ്പാണ് കിട്ടാക്കടവും എഴുതി തള്ളലും; കേരളത്തിലെ ബുദ്ധിജീവികൾ പ്രചരിപ്പിക്കുന്നതൊക്കെ കള്ളമാണ്; പി ബി ഹരിദാസൻ എഴുതുന്നു

പി ബി ഹരിദാസൻ

ലയാളത്തിലെ ഇടതു വലതു പക്ഷ ഭേദമില്ലാതെ എല്ലാ ബുദ്ധിജീവികളും അവരിലൂടെ മിക്ക യുവാക്കളും തെറ്റായി മനസ്സിലാക്കി വെച്ചിരിക്കുന്ന രണ്ടു പദങ്ങളാണ് കിട്ടാക്കടം. എഴുതി തള്ളൽ.. മോദി  എഴുതിത്തള്ളി എന്നൊക്കെയാണ് പ്രയോഗിക്കൽ. ഈ വിഷയത്തിൽ ഒരു വ്യക്തത (clarification ) ആവശ്യമുണ്ട് എന്നതുകൊണ്ടാണ് ഈ ലേഖനം. ഇവൻ മോദിയെ അനുകൂലിച്ചുകൊണ്ട് എഴുതുകയാണ് എന്ന ബാലിശത ചിന്തിക്കരുത്.

Non Performing Asset and Write off എന്നീ സാങ്കേതിക പദങ്ങളുടെ വികൃതമായ മലയാളം പതിപ്പാണ് 
കിട്ടാക്കടം, 
എഴുതി തള്ളൽ എന്നീ വാക്കുകളുടെ മലയാളത്തിലുള്ള ഉപയോഗം. പോരാത്തതിന് ഇടതുപക്ഷ ബുദ്ധിജീവികൾ മിക്കവരും ഈ അർത്ഥത്തിൽ തന്നെ കാര്യങ്ങളെ ധരിച്ചും വെച്ചിരിക്കുന്നു. രാഷ്ട്രീയക്കാർ ഇതൊരു സൗകര്യമാക്കി അതങ്ങനെ തന്നെ പ്രയോഗിച്ച് കൈയടി നേടുന്നു .ആദ്യം തന്നെ മനസ്സിലാക്കേണ്ടത് ഇതു രണ്ടും ടെക്നിക്കൽ പദങ്ങളാണ്. സയൻസുകാർക്കും ഡോക്ടർമാർക്കും വക്കീലന്മാർക്കും അവരവരുടേതായ സാങ്കേതികാർഥങ്ങൾ ഉള്ളതുപോലെ ബാങ്കുകാരും ചാർട്ടേർഡ് അക്കൗണ്ടന്റ് മാരും അവരുടെ ആസ്തിബാദ്ധ്യതകളുടെ പട്ടികകളിലും എഴുത്തുകുത്തുകളിലും ഉപയോഗിക്കുന്ന വിഷയ സംബന്ധിയായ ടെക്നിക്കൽ പദങ്ങളാണ് Non Performing Asset and Write off. ഈ പദങ്ങൾക്ക് തുല്യമായ മലയാള പദങ്ങൾ ഇല്ലാത്തതുകൊണ്ടും മാധ്യമങ്ങളുടെ അജ്ഞതകൊണ്ടും തെറ്റായി ഉപയോഗിക്കുന്ന രണ്ട് പദങ്ങളാണ് 'കിട്ടാക്കടം ' 'എഴുതിത്ത്ത്തള്ളൽ'. ഈ വാക്കുകളെ അവയുടെ മലയാളം ദ്യോതിപ്പിക്കുന്ന അർത്ഥത്തിൽ കാണരുത്.

ഒരിക്കലും കിട്ടാത്ത കടമല്ല കിട്ടാക്കടം. ഈ കടം ഇനി കിട്ടില്ല എന്ന് മറന്നു കളയലല്ല, ചുരുട്ടിക്കൂട്ടി റെക്കോർഡ് റൂമിലേക്കു തള്ളലല്ല, 'എഴുതി തള്ളൽ'. സയൻസുകാർക്കും ഡോക്ടർമാർക്കും വക്കീലന്മാർക്കും അവരവരുടേതായ വിഷയത്തിൽ ഉപയോഗിക്കുന്ന പല ഇഗ്ലീഷ് പദങ്ങൾക്കും മലയാളത്തിൽ തത്ഭവമായി പദങ്ങളില്ലാത്തതു പോലെ ഈ പദങ്ങൾക്കും തുല്യ അർത്ഥം വരുന്ന പദങ്ങൾ ഇല്ല. അഥവാ ഉപയോഗിക്കപ്പെടുന്നില്ല. മാത്രമല്ല കിട്ടാക്കടം, എഴുതി തള്ളൽ
എന്ന വാക്കുകൾ തികച്ചും തെറ്റിദ്ധരിപ്പിക്കുന്ന അർത്ഥം പ്രതിഫലിപ്പിക്കുന്നു. അതൊരു സൗകര്യമായി തല്പരകക്ഷികൾ യുവാക്കളെ കഴിയാവുന്നത്ര തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു. വഴിയെ വിശദമാക്കാം.

നോൺ പെർഫോമിങ്ങ് അ്സറ്റ് കിട്ടാക്കടമല്ല

Non Performing Asset, NPA, എന്ന സാങ്കേതിക പദത്തിന് പകരമായി മലയാളത്തിൽ തെറ്റായി ഉപയോഗിക്കുന്ന ഒരു പദമാണ് 'കിട്ടാക്കടം '. ഒരു Asset , ആസ്തി, എന്താണോ ചെയ്യാൻ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത് അത് നിർവഹിക്കുന്നില്ലെങ്കിൽ ആ ആസ്തി Non Performing Asset
ആവും. എന്താണോ ചെയ്യാൻ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് അതു ഇപ്പോൾ നടക്കുന്നില്ല എന്ന് മാത്രം അർത്ഥം. എന്താണ് ആ ആസ്തി ചെയ്യേണ്ടത്. മാസ ഗഡുക്കൾ യഥാവിധി വരണം. ആ തുക വീണ്ടും വേറൊരു ആവശ്യക്കാരന് കടമായി കൊടുക്കണം. അങ്ങനെയുള്ള മണി സർക്കുലേഷനുകളിലൂടെ രാജ്യം പുരോഗമിക്കണം. ബാങ്കിന് ലാഭം ഉണ്ടാകണം. ഈ ആസ്തി ഇതൊന്നും ചെയ്യുന്നില്ല നടക്കുന്നില്ല . Perform ചെയ്യുന്നില്ല. It is a Non Performing Asset, NPA. കിട്ടാകടമല്ല.

ഉദാഹരണമായി ഒരു ബാങ്ക് ഒരു വിദ്യാഭ്യാസ കടം കൊടുത്തു എന്ന് കരുതുക . വിദ്യാർത്ഥി പഠിപ്പുകഴിഞ്ഞു. ജോലിയൊന്നും കിട്ടിയില്ല. മാസ ഗഡു വരുന്നില്ല മൂന്നു മാസം തുടർച്ചയായി മാസ ഗഡു മുടങ്ങിയാൽ ആ ആസ്തിയെ കിട്ടാക്കടമായി (NPA ) ആയി കണക്കാക്കണമെന്ന് ആർ ബി ഐ നിഷ്‌കർഷിച്ചിരിക്കുന്നതുകൊണ്ടു ആ ബാങ്ക് ആ ആസ്തിയെ എൻപിഎ ആയി പ്രഖ്യാപിക്കുന്നു. ആ കടം കുറച്ചുകാലം കഴിഞ്ഞു തിരിച്ചടവ് തുടങ്ങാം. തിരിച്ചടവ് തുടങ്ങിയാൽ പിന്നീടത് എൻപിഎ അല്ല. അത് നല്ല ഒന്നാംതരം ആസ്തി ആയി മാറും. അതിനെ പിന്നെന്തിനാണ് ഇപ്പോൾ തന്നെ കിട്ടാക്കടം എന്ന് വിളിക്കുന്നത്. മലയാളി മീഡിയ ഉപയോഗിക്കുന്ന ഒരു മണ്ടൻ മലയാളം മാത്രം. ആ വിദ്യാർത്ഥി പിന്നീട് ജോലി കിട്ടി വരുമാനം ഉണ്ടാകുമ്പോൾ തിരിച്ചടവ് തുടങ്ങും. ആ വിദ്യാർത്ഥി പുതിയ പദവിയിൽ ഇരിക്കുമ്പോൾ പുതിയ സ്ഥാനമാനങ്ങളിൽ എത്തുമ്പോൾ പുതിയ ഒരു കടം ആവശ്യം വരുമ്പോൾ ഓടി വന്ന് ബാങ്ക് മാനേജർക്ക് ഒരു സല്യൂട്ട് കൊടുത്ത് പലിശയടക്കം തന്റെ കടം തിരിച്ചടച്ചിട്ടുപോകും .അല്ലെങ്കിൽ ആ വിദ്യാർത്ഥി ഒരു വാർഡ് മെമ്പറായോ എംഎൽഎ ആയോ തിരഞ്ഞെടുപ്പിന് നിൽക്കേണ്ടിവരുമ്പോൾ ഓടിവന്നു ബാങ്ക് മാനേജർക്ക് ഒരു സല്യൂട്ട് കൊടുത്ത് പലിശയടക്കം കടം തിരിച്ചടച്ചിട്ടുപോകും. അതുകൊണ്ട് ആ കടം കിട്ടാത്ത കടമല്ല. ആ കടം നോൺ പെർഫോമിങ്ങ് അസറ്റ് മാത്രമാണ്. താൽക്കാലികമായി അധികാരപ്പെട്ടവരുടെ നിരീക്ഷണ സൗകര്യത്തിനായി തരം തിരിച്ചു മാറ്റിവെച്ചിരിക്കുന്ന ഒരു ആസ്തി.

അപ്പോൾ ഇപ്പറഞ്ഞതുപോലെയൊന്നും തിരിച്ചടവുകൾ വന്നില്ലെങ്കിലോ ? എങ്കിൽ തിരിച്ചൊരു ചോദ്യം . നിങ്ങളുദ്ദേശിക്കുന്നത് ഇങ്ങനത്തെ ലോണുകൾ കൊടുക്കേണ്ട എന്നാണോ ?ഇനി എന്തുകൊണ്ടാണ് ആർബിഐ അങ്ങനെ നിഷ്‌കർഷിച്ചിരിക്കുന്നത്.അത് ജനാധിപത്യ വ്യവസ്ഥകളിലെ നിയമങ്ങൾ, രീതികൾ ആവശ്യപെടുന്നതുകൊണ്ടാണ് ആർബിഐ
അങ്ങനെ എല്ലാ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നിർദ്ദേശം കൊടുത്തിരിക്കുന്നത്. ജനാധിപത്യത്തിൽ നിലനിൽക്കുന്ന സുതാര്യതക്കും ഇന്റർ നാഷണൽ അക്കൗണ്ടിങ് സമ്പ്രദായം ഇന്ത്യയിലും നിലനിൽക്കുന്നതാണ് നല്ലതു എന്ന് ആർബിഐ തീരുമാനിച്ചിരിക്കുന്നതും കൊണ്ടാണ് ഇങ്ങനെയൊരു നിദ്ദേശം കൊടുത്തിരിക്കുന്നത്. ഇതൊരു സുതാര്യമായ ഫിനാൻഷ്യൽ അക്കൗണ്ടിങ് രീതിയുടെ ആവശ്യകതക്കുവേണ്ടിയാണ് പാലിക്കപ്പെടുന്നത്. ഇക്കാര്യം വീണ്ടും വഴിയെ കൂടുതൽ വിശദമാക്കാം.

മേൽവിവരിച്ച ഉദാഹരണം വായിച്ച് പലരും ഇപ്പോൾ മനസ്സിൽ കാണുന്നത് ഇവൻ ചെറിയ ഉദാഹരണങ്ങൾ കാണിച്ച് പ്രശ്‌നത്തെ ലഘൂകരിക്കുകയാണ് നിസ്സാരവൽക്കരിക്കുകയാണ് എന്നല്ലേ. ഇല്ല. വരാം മെഹുൽ ചോക്സിയിലേക്കു തന്നെ വരാം.

ഈ ലേഖനത്തിൽ എഴുതി തള്ളൽ, കിട്ടാക്കടം എന്ന വിഷയം മാത്രമാണ് കൈകാര്യം ചെയ്യുന്നത്. ഈ കടം കൊടുത്തത് രാഷ്ട്രീയ ഇടപെടൽ കൊണ്ടാണ്, ഇത് എഴുതിത്ത്ത്ത്ത്ത്ത്തള്ളിയത് crony താല്പര്യങ്ങൾക്കനുസരിച്ചായിരിക്കണം, ആ cronism ആരൊക്കെയായിരിക്കാം എങ്ങനെ ആയിരിക്കാം നടത്തിയത് മുതലായ intelligent guess Itfm bias Itfm conspiracy theory Itfm ഈ ലേഖനത്തിൽ കൈകാര്യം ചെയാനുദ്ദേശിക്കുന്നില്ല. അതൊക്കെ നിങ്ങളുടെ inside ഇൻഫൊർമേഷനുകൾക്കനുസരിച്ചു നിങ്ങളുടെ bias കൾക്ക് അനുസരിച്ചു് നിങ്ങൾ വിലയിരുത്തുക. എഴുതിത്ത്ത്തള്ളൽ എന്ന വിഷയം മാത്രമാണ് ഇവിടെ കൈകാര്യം ചെയ്യുന്നത്.

എഴുതി തള്ളൽ ഒരു തട്ടിപ്പല്ല

ഇനി  എഴുതി തള്ളൽ, എഴുതി തള്ളൽ  എന്നു നിങ്ങൾ വിളിക്കുന്ന write off എന്ന സാങ്കേതിക പ്രക്രിയ, രാജ്യത്തെ ഫിനാൻഷ്യൽ stability പാലിക്കാനായി അതാത് സർക്കാരുകളും ആർബിഐയും യും കാലാകാലങ്ങളിൽ നിഷ്‌കര്ഷിച്ച പ്രകാരം എല്ലാ ധനകാര്യസ്ഥാപനങ്ങളും സുതാര്യത പാലിക്കാനായി നടത്തുന്ന ഒരു ഫിനാൻഷ്യൽ വ്യവഹാരം (exercise) ആകുന്നു. അല്ലാതെ ഏതെങ്കിലും വ്യവസായ സ്ഥാപനങ്ങളെ സഹായിക്കാനായി നടത്തുന്ന ഒരു സാമ്പത്തിക തട്ടിപ്പിന്റെ പേരല്ല. അതിന്റെ യഥാർത്ഥ പേര് Technical write off എന്നാണ്. (മലയാളത്തിലെ ചില തല്പര കക്ഷികൾ അതിലെ Technical എന്ന വാക്ക്, വിവരാവകാശ മറുപടിയിൽ ഈ വാക്ക് ഉപയോഗിച്ചാണ് മറുപടി കിട്ടിയിരിക്കുന്നത് എന്നിട്ടുപോലും, Technical എന്ന വാക്കിനെ മറച്ചുവെച്ചുകൊണ്ടാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത് എന്ന് പ്രത്യേകം ശ്രദ്ധിക്കുക). ഇതൊരു Technical write off ആകുന്നു. എഴുതി തള്ളലല്ല. എഴുതി ഓടയിലേക്ക് കളഞ്ഞു, എന്നന്നേക്കുമായി മറക്കുന്ന ഒരു വ്യവഹാരമല്ല ഒരു സാമ്പത്തിക തിരിമറിയല്ല.

എന്താണ് Technical write off അല്ലെങ്കിൽ write off. എൻപിഎ തുകകളെ കണക്കു കൂട്ടി ചുരുട്ടികെട്ടി ചവറ്റുകൊട്ടയിലിടലല്ല write off. ധനകാര്യസ്ഥാപനങ്ങൾ അവരുടെ Balance Sheet വൃത്തിയാക്കുന്ന ഒരു പ്രക്രിയയുടെ സാങ്കേതിക പേരാണ് write off . ബാലൻസ് ഷീറ്റിലെ പ്രധാന ആസ്തികളിൽ നിന്ന് കിഴിച്ചു് Contingent Assets and Liabilities എന്ന ബാലൻസ് ഷീറ്റിലെ വേറൊരു വിഭാഗത്തിലേക്ക് (ഹെഡ് ലേക്ക്) മാറ്റുന്ന വ്യവഹാരത്തിന്റെ പ്രക്രിയയുടെ പേരാണ് write off. ഈ ഹെഡ് ലേക്ക്, Contingent Assets and Liabilities എന്ന ഹെഡ് ലേക്ക് മാറ്റിയതുകൊണ്ട് ആ ആസ്തിക്കു മുകളിലുള്ള ബാങ്കിന്റെ ഉടമസ്ഥാവകാശത്തിനു് യാതൊരു മാറ്റവും ഉണ്ടാകുന്നില്ല. ആ ആസ്തിക്കുമേലുള്ള ഇന്നു വരെ കോടതികളിൽ നടന്നുകൊണ്ടിരിക്കുന്ന നടത്തിക്കൊണ്ടിരുന്ന കടം തിരിച്ചുപിടിക്കൽ വ്യവഹാരങ്ങൾക്ക്, പ്രക്രിയക്ക് യാതൊരു മാറ്റവും ഉണ്ടാകുന്നില്ല. അത് തുടർന്നും നടന്നുകൊണ്ടേയിരിക്കും. ആ കടക്കാരൻ വെട്ടിപ്പ് വഞ്ചന നടത്തിയിട്ടുണ്ടെങ്കിൽ അയാൾക്ക് ശിക്ഷ ലഭിക്കുന്നതുവരെ ആ കടക്കാരൻ കൊടുത്തിരിക്കുന്ന ഈട് നടത്തിയെടുക്കുന്നതുവരെ നിയമ പോരാട്ടങ്ങൾക്ക്, write off (  എഴുതി തള്ളൽ ) ഒരു മാറ്റവും വരുത്തുന്നില്ല. ആ പ്രക്രിയ തുടർന്നും നടന്നുകൊണ്ടിരിക്കും.

എന്നിട്ടു തുക തിരിച്ചു കിട്ടുമോ ?. അത് ആ കടം കൊടുക്കുന്ന കാലത്ത് വാങ്ങിവെച്ചിരിക്കുന്ന ഈടുകൾക്ക് അനുസരിച്ചിരിക്കും. പല ഈടുകളും കാലം കഴിയുന്തോറും മൂല്യം വർദ്ധിച്ചുകൊണ്ടേയിരിക്കും (ഉദാഹരണം ഭൂമി, വീട് മുതലായവ ). എങ്കിൽ ആ ഈടുകൾ ഇപ്പോൾ തന്നെ എന്തുകൊണ്ട് നടത്തിയെടുത്തുകൂടാ. കാരണം നിയമപരമായ നൂലാമാലകൾ ആകുന്നു. ആ നിയമപരമായ നൂലാമാലകൾ പരിഹരിച്ചു കിട്ടുന്നതുവരെ ഈ ആസ്തിയെ താൽക്കാലികമായി മാറ്റി വേറൊരു ഹെഡിൽ വെക്കുന്ന പ്രക്രിയയുടെ പേരാണ് write off. അല്ലാതെ എടുത്ത് കുപ്പത്തൊട്ടിയിലിട്ട്, മറന്ന് വ്യവസായിയെ ഗൂഢമായി സഹായിക്കുന്ന പ്രക്രിയയുടെ പേരല്ല എഴുതിത്ത്ത്ത്ത്ത്ത്തള്ളൽ.

ഇവിടെ കുറെ സംശയങ്ങൾ നിങ്ങളുടെ മനസ്സിൽ കയറികൂടിയിട്ടുണ്ട്. ഇത്ര ലളിതമാണെങ്കിൽ എന്തിനാണ് ഇങ്ങനെ ഹെഡ് മാറ്റി ഇടുന്നതു. ആ ഹെഡ് മാറ്റുന്നതിന് പുറകിൽ ദുരുദ്ദേശം ഉണ്ടാകും. എന്തിനാണ് ഈടുകൾ വാങ്ങാതെ കടം കൊടുത്തത് . അത് ദുരുപതിഷ്ടമല്ലെ. അതിന്റെ പുറകിൽ സാമ്പത്തിക തിരിമറികൾ നടന്നിട്ടുണ്ടാകുമല്ലോ വരി വരിയായി ഉത്തരം പറയാം .

ഇത് ഒരു ഫിനാൻഷ്യൽ അക്കൗണ്ടിങ് പ്രാക്ടീസ്

എന്തുകൊണ്ടാണ് ധനകാര്യസ്ഥാപനങ്ങൾ എല്ലാവർഷവും അവരുടെ NPA ആസ്തികളെ Contingent Assets and Liabilities ലേക്ക് മാറ്റുന്നത്. അതവിടെ തന്നെ സൂക്ഷിച്ചാൽ പോരെ. ഒരു ധനകാര്യ സ്ഥാപനത്തിന്റെ സാമ്പത്തിക സുസ്ഥിരത പൊതുജന സമക്ഷം സുതാര്യതയോടെ സമർപ്പിക്കുന്നതിന്റെ ഭാഗമായി, international accounting practice പാലിക്കുന്നതിന്റെ ഭാഗമായി R BI , The Institute of Chartered Accountants of India മുതലായ autonomous സ്ഥാപനങ്ങളുടെ mandate കൾ പാലിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ഒരു ഫിനാൻഷ്യൽ അക്കൗണ്ടിങ് പ്രാക്ടീസ് ആകുന്നു ഈ പ്രക്രിയ. ആ പ്രക്രിയ ചെയ്യുന്നത് ഒരു ജനാധിപത്യ നിയമ വ്യവസ്ഥയുടെ സുതാര്യത പാലിക്കപ്പെടുന്നതിന്റെ ഭാഗമായി കാലാകാലങ്ങളായി ഉരുത്തിരിഞ്ഞുവന്ന disclosure norms കളുടെ ഭാഗമാണ് ഈ exercise . ഒന്നുകൂടി വിശദമായി ദേശി ഭാഷയിൽ വിശദമാക്കാം.

ഒരു പച്ചക്കറി കച്ചവടക്കാരൻ തന്റെ കായ്കറികളിലെ മൂത്തതും ചുക്കിയതും വളഞ്ഞതുമായ ഇനങ്ങളെ പെറുക്കിയെടുത്ത് വേറൊരു കുട്ടയിൽ ഇട്ടുവെക്കുന്നത് പോലുള്ള ഒരു exercise ന്റെ പേരാണ് Balance Sheet cleaning. അതായത് ഞങ്ങളുടെ ആസ്തിപട്ടികയിൽ പെരുപ്പിച്ചുകാട്ടപ്പെട്ട ആസ്തികൾ ഒന്നുമില്ല ഞങ്ങൾ സുതാര്യമായാണ് ബിസിനസ് ചെയ്യുന്നത് എന്ന് ഇടപാടുകാരോടും customers നോടും share holders നോടും പോതുജനത്തിനോടും നടത്തുന്ന ഒരു പ്രഖ്യാപനത്തിന്റെ ഭാഗമാണ് ഈ പ്രക്രിയ. ഇത് ജനാധിപത്യ വ്യവസ്ഥകൾ ആവശ്യപ്പെടുന്ന ഒരു നിർദ്ദേശം പാലിക്കൽ കൂടിയാണ്. അല്ലാതെ ഡൽഹിയിലിരുന്ന് മോദിയോ ചിദംബരമോ  നിഷ്‌കർഷിക്കുന്ന കല്പനയല്ല. കാലാകാലങ്ങളിൽ ഈ ധനകാര്യ സ്ഥാപനങ്ങൾ പ്രസിദ്ധീകരിക്കുന്ന ആസ്തിപട്ടിക നോക്കി വരവ് ചെലവ് പട്ടിക നോക്കി നമുക്ക് ആ സ്ഥാപനത്തിൽ ബന്ധം സ്ഥാപിക്കണമോ വേണ്ടായോ എന്ന് തീരുമാനിക്കാനുള്ള അവസരവും അവകാശവും ഉണ്ടാക്കിത്തരുന്ന ഒരു പ്രക്രിയ ആണ് write off. ഇതൊക്കെ ആണ് ആ execise ന്റെ ഉദ്ദേശലക്ഷ്യം.

ഈ കടം കൊടുക്കുന്ന സമയത്ത് തതുല്യമായ ഈട് വാങ്ങിയിട്ടുണ്ടെങ്കിൽ ഇന്നല്ലെങ്കിൽ നാളെ അല്ലെങ്കിൽ ഇരുപതു വർഷം കഴിഞ്ഞാണെങ്കിൽ അന്ന് ഈ ഈട് ബാങ്ക് നടത്തിയെടുത്തിരിക്കും. ആരുവിചാരിച്ചാലും അതിനെ മായിച്ചു കളയാൻ കഴിയില്ല. Believe in the strength of Indian Demoracy and its Judicial System.

എങ്കിൽ എന്തുകൊണ്ട് ആവശ്യത്തിന് ഈട് വാങ്ങിച്ചില്ല. എട്ടോ പത്തോ വർഷങ്ങൾക്ക് മുൻപ് കൊടുത്തിരിക്കാവുന്ന ഈ കടങ്ങൾക്ക് എന്തുകൊണ്ട് ആവശ്യത്തിന് ഈടുകൾ വാങ്ങിച്ചിട്ടില്ല എന്നതിന് പല കാരണങ്ങളുണ്ട്. അതിന് പുറകെ എല്ലായ്പോഴും ഒരു cronyism ആരോപിക്കേണ്ടതില്ല. അതൊരു cronism ആവാം അല്ലെങ്കിൽ ഒരു ബിസിനസ് ഡിസിഷൻ ആവാം. എല്ലാ തീരുമാനങ്ങളും ഉപകാരസ്മരണകളല്ല. അതിൽ ചിലത് തെറ്റായ മണ്ടത്തരങ്ങളും ഉണ്ടാവും. ഉദ്യോഗസ്ഥ അധികാരത്തിന്റെ  ശ്രേണിയിൽ മിടുക്കന്മാർ മാത്രമല്ല എത്തുന്നത്. മണ്ട ശിരോമണികളും എത്താറുണ്ട്. ഇന്ത്യൻ ഫിനാൻഷ്യൽ മാർക്കറ്റ് 6000000 ലക്ഷം കോടി രൂപ borrowing നിലനിൽക്കുന്ന ഒരു ശൃംഖലയാണ്. ഇതിൽ ഏകദേശം 8 .50 ലക്ഷം ബാങ്ക് ഓഫീസർ മാർ തീരുമാനങ്ങളെടുക്കുന്നു. ഇവരൊക്കെ സമയാസമയത്ത്  നൂറു ശതമാനം ശരിയായ തീരുമാനങ്ങൾ മാത്രം എടുക്കും എന്ന് പ്രതീക്ഷിക്കുന്നത് കരുതുന്നത് നടക്കാത്ത കാര്യമാണ്. ചിലതൊക്കെ തെറ്റായ തീരുമാനങ്ങൾ ആയി പോകും . ചിലപ്പോൾ നമ്മൾ തിരഞ്ഞെടുത്ത നേതാക്കൾ ഈ ബാങ്ക് ഓഫീസർ മാരെ സ്വാധീനിച്ചു് ഭീഷണിപ്പെടുത്തി കൊടുത്ത compromise ചെയ്യപ്പെട്ട ലോണും ആകാം. പക്ഷെ ഇപ്പോൾ അതൊരു വലിയ  നോൺ പെർഫോമിങ്ങ് അസറ്റ്
ആണ്. ഫിനാൻഷ്യൽ അക്കൗഡിങ് ഉത്തരവുകൾ അനുശാസനകൾ പാലിക്കേണ്ടതുണ്ട്. അതിനാണ് write off.

കിട്ടാകടങ്ങൾ ഇല്ലാത്ത ഒരു ബിസിനസും ഇല്ല

മനസ്സിലാക്കുക You are doing financial business. കിട്ടാകടങ്ങൾ ഇല്ലാത്ത ഒരു ബിസിനസും ഇല്ല.നിങ്ങളുടെ അടുത്ത റോഡിലെ പലചരക്ക് വ്യാപാരി ആണെങ്കിലും പത്തു ശതമാനം കിട്ടാകടമുണ്ടാകും . കാരണങ്ങൾ പലതുണ്ടാകാം പക്ഷെ കിട്ടാകടമുണ്ടാകും. അതങ്ങനെയാണ്. നിങ്ങൾ രോഷാകുലനായി ബ്ലഡ് പ്രഷർ വരുത്തിയിട്ട് കാര്യമില്ല.

ഇനി ചോക്സിയുടെ കാര്യം. ഗീതാഞ്ജലി ജെംസ് എന്ന കമ്പനിയുടെ 5,492 കോടിരൂപയാണ് ആണ് Technical write off എഴുതി തള്ളിയത്. ഇപ്പോൾ അതൊരു വലിയ Non Performing Asset ആണ്. എഴുതി തള്ളുന്നില്ലെങ്കിൽ പിന്നെ എന്താണ് ചെയ്യേണ്ടത്. ആ ബാങ്കുകളുടെ Balance Sheet ൽ തന്നെ ആ തുക നിലനിർത്തണമായിരുന്നുവോ ? എത്ര കാലം. എന്നായിരിക്കും വിദേശത്തുനടക്കുന്ന നിയമ പോരാട്ടങ്ങൾ അവസാനിക്കുക. അവസാനിച്ചു വിജയിച്ചാൽ പിന്നെ എത്ര കാലം ഇന്ത്യൻ നിയമ വ്യവസ്ഥയിൽ ആ പോരാട്ടം തുടരും. എന്നിട്ട് അതിന്റെ ഉടമയെ പിടിച്ച് ജയിലിലിട്ടാൽ കാശ് കിട്ടില്ലല്ലോ. . അതിനിടക്ക് ആ ബാങ്കിൽ വേറെ ഏതെങ്കിലും misappropriation നടന്നാൽ ആ ബാങ്കിന്റെ അവസ്ഥ എന്താകും. Balance Sheet ൽ ഇത്രയും കടം കൂട്ടിവെച്ച ബാങ്കുമായി വിദേശബാങ്കുകൾ, റേറ്റിങ് ഏജൻസികൾ, International Business നു തയ്യാറാകുമോ ? ഇതൊക്കെ കൊണ്ടാണ് Technical write off എന്ന പ്രോസസ്സ് നടത്തുന്നത്.

Non Performing Asset അക്കൗണ്ടിങ് രീതിയുടെ ആവശ്യകത അതെങ്ങനെ വെസ്റ്റേൺ രാജ്യങ്ങളിലും ഇന്ത്യയിലും നടക്കുന്നു. ഇന്ത്യയിൽ അത് നടപ്പാക്കുന്നതിലെ സാമൂഹിക പ്രതിബന്ധങ്ങൾ. അതുകൊണ്ടു ബാങ്കുകൾക്ക് ഉണ്ടാകുന്ന ദുഷ്പേരുകൾ എന്നിങ്ങനെ ഈ വിഷയത്തിൽ കുറെ പറയാനുണ്ട് പക്ഷെ ലേഖനം വളരെ വലുതായി പോകും എന്നുള്ളതുകൊണ്ട് നിർത്തുന്നു.

അവസാനമായി. ചക്കരകുടത്തിൽ കൈയിട്ടവൻ കൈ നക്കും . ഫിനാൻസിന്റെ മേഖലയിൽ വെട്ടിപ്പുകൾ നടന്നുകൊണ്ടേയിരിക്കും. ആ തട്ടിപ്പിന്റെ ചതുരത കാണുക ചിരിക്കുക . രോഷാകുലനായി ബ്ലഡ് പ്രഷർ വരുത്തിയിട്ട് കാര്യമില്ല. അത് നടന്നു കൊണ്ടേയിരിക്കും. നിയമങ്ങൾ അതിനെ കൈകാര്യം ചെയ്തുകൊള്ളും. ഇന്ത്യൻ ജനാധിപത്യ ജുഡീഷ്യൽ വ്യവസ്ഥ ശക്തമാണ്. നിങ്ങളുടെ രാഷ്ട്രീയ  ചായ്‌വിന് അനുസരിച്ച പക്ഷപാതിത്വ വുമായി
വിഷയത്തെ കാണാതിരിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP