Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലോകകപ്പിന്റെ 'രസംകൊല്ലി'യായി മഴ; കളിക്കളത്തിൽ ഇറങ്ങാൻ പറ്റാതെ പാക്കിസ്ഥാനും ശ്രീലങ്കയും; മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമുകൾക്കും ലഭിക്കുന്നത് ഓരോ പോയിന്റ് വീതം; 2019 ലോകകപ്പിലെ ഇതുവരെയുള്ള ഏറ്റവും മോശപ്പെട്ട സ്‌കോറും ഉയർന്ന സ്‌കോറും പാക്കിസ്ഥാന് തന്നെ

ലോകകപ്പിന്റെ 'രസംകൊല്ലി'യായി മഴ; കളിക്കളത്തിൽ ഇറങ്ങാൻ പറ്റാതെ പാക്കിസ്ഥാനും ശ്രീലങ്കയും; മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമുകൾക്കും ലഭിക്കുന്നത് ഓരോ പോയിന്റ് വീതം;  2019 ലോകകപ്പിലെ ഇതുവരെയുള്ള ഏറ്റവും മോശപ്പെട്ട സ്‌കോറും ഉയർന്ന സ്‌കോറും പാക്കിസ്ഥാന് തന്നെ

വേൾഡ് കപ്പ് ഡെസ്‌ക്‌

ബ്രിസ്റ്റോൾ: ലോകകപ്പിൽ വീണ്ടും രസംകൊല്ലിയായി മഴ എത്തി. ഏതാനും ദിവസങ്ങൾക്ക് മുൻപ് നടന്ന ശ്രീലങ്ക-അഫ്ഗാനിസ്താൻ മാച്ചിൽ മഴയെ തുടർന്ന് കളി 41 ഓവറാക്കി ചുരുക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് നടക്കാനിരുന്ന മത്സരത്തെ മഴ പൂർണമായും ബാധിച്ചത്. ഒറ്റ പന്തു പോലും എറിയാൻ കഴിയാതെയാണ് ശ്രീലങ്കയും പാക്കിസ്ഥാനും തമ്മിലുള്ള ലോകകപ്പ് മത്സരം ഉപേക്ഷിച്ചത്. മത്സരം ആരംഭിക്കാനുള്ള സമയത്തിന് ഏതാനും മുൻപ് മുതൽ തന്നെ മഴ ആരംഭിച്ചിരുന്നു. മാത്രമല്ല അമ്പയർമാർ പലവട്ടം നടത്തിയ പിച്ച് പരിശോധനയിൽ ഇത് മത്സര യോഗ്യമല്ലെന്ന് കണ്ടതിന് പിന്നാലെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഇന്ത്യൻ സമയം 8.15 ഓടെയാണ് മത്സരം ഉപേക്ഷിക്കാൻ തീരുമാനിച്ചത്.

ഇതോടെ ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിക്കും. പോയിന്റ് പട്ടികയിൽ ശ്രീലങ്ക മൂന്നാമതും പാക്കിസ്ഥാൻ നാലാമതുമാണ്. കേവലം ഒരു പോയിന്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നെങ്കിലും ലോകകപ്പിൽ ആദ്യമായി പാക്കിസ്ഥാനോടുള്ള തോൽവി ഒഴിവാക്കി എന്നൊരു ചെറിയ ആശ്വാസമുണ്ട് ശ്രീലങ്കയ്ക്ക്. ആദ്യ മത്സരത്തിൽ വിൻഡീസിനോട് ദയനീയമായി പരാജയപ്പെട്ട പാക്കിസ്ഥാൻ രണ്ടാം മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ വീരോചിതമായ ജയം സ്വന്തമാക്കിയാണ് കരുത്ത് കാട്ടിയത്.

ആദ്യ മത്സരത്തിൽ 105 റൺസ് മാത്രം നേടാനായവർ രണ്ടാം മത്സരത്തിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 348 റൺസാണ് അടിച്ചെടുത്തത്. ഈ ലോകകപ്പിലെ ഇതുവരെയുള്ള ഏറ്റവും മോശപ്പെട്ട സ്‌കോറും ഏറ്റവും ഉയർന്ന സ്‌കോറും അങ്ങനെ പാക്കിസ്ഥാന് സ്വന്തമാണ്. ദ്യ മത്സരത്തിൽ ന്യൂസീലൻഡിനോട് പത്ത് വിക്കറ്റിന് ദയനീയമായി തോറ്റ ശ്രീലങ്ക മഴ കവർന്ന രണ്ടാം മത്സരത്തിൽ ഡക്ക്വർത്ത് ലൂയിസ് നിയമത്തിന്റെ ബലത്തിൽ അഫ്ഗാനിസ്താനെ 34 റൺസിനാണ് തോൽപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP