Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒന്നും സംഭവിക്കില്ല എന്നറിയാം; ആഗ്രഹം മികച്ച രീതിയിൽ ടൂർണമെന്റ് അവസാനിപ്പിക്കണമെന്ന്; ബംഗ്ലാദേശിനെതിരെ 600 റൺസ് സ്‌കോർ ചെയ്യാൻ ശ്രമിക്കുമെന്ന് സർഫ്രാസ് അഹമ്മദ്; മത്സരം വൈകിട്ട് മൂന്നിന്

ഒന്നും സംഭവിക്കില്ല എന്നറിയാം; ആഗ്രഹം മികച്ച രീതിയിൽ ടൂർണമെന്റ് അവസാനിപ്പിക്കണമെന്ന്; ബംഗ്ലാദേശിനെതിരെ 600 റൺസ് സ്‌കോർ ചെയ്യാൻ ശ്രമിക്കുമെന്ന് സർഫ്രാസ് അഹമ്മദ്; മത്സരം വൈകിട്ട് മൂന്നിന്

മറുനാടൻ ഡെസ്‌ക്‌

ലോകകപ്പിൽ പുറത്താകൽ ഭീഷണി നേരിടുന്നതിനിടെ സെമി സാധ്യത നിലനിർത്താൻ ഇന്ന് ബംഗ്ലാദേശിനെതിരെ 600 റൺസ് സ്‌കോർ ചെയ്യാൻ ശ്രമിക്കുമെന്ന് പാക്കിസ്ഥാൻ ക്യാപ്റ്റൻ സർഫ്രാസ് അഹമ്മദ്. ആദ്യം ബാറ്റ് ചെയ്ത് 350 റൺസ് സ്‌കോർ ചെയ്താൽ 311 റൺസിന് ബംഗ്ലാദേശിനെ തോൽപ്പിക്കണം, 400 റൺസാണെങ്കിൽ 316 റൺസിന് തോൽപ്പിക്കണം, 450 ആണെങ്കിൽ 321 റൺസിന് തോൽപ്പിക്കണം.

അതേസമയം ടോസ് ലഭിച്ച് ബംഗ്ലാദേശ് ബാറ്റിങ് തിരഞ്ഞെടുത്താൽ പിന്നെ കളികഴിഞ്ഞുടനെ പാക്കിസ്ഥാന് നാട്ടിലേക്ക് വണ്ടി കയറാം. ടീമിനെതിരെ വലിയ വിമർശനമാണ് ആരാധകരുടെ ഭാഗത്ത് നിന്നുയരുന്നത്. ഇന്ന് ബംഗ്ലാദേശിനെതിരെ കൂറ്റൻ സ്‌കോറിന് ജയിച്ചാൽ മാത്രമേ പാക്കിസ്ഥാന് സെമി സാധ്യതയുള്ളൂ. ഈ പശ്ചാത്തലത്തിലാണ് സർഫ്രാസ് അഹമ്മദിന്റെ മാധ്യമപ്രവർത്തകരോടുള്ള പ്രതികരണം.

ഇത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. 316 റൺസിന് വിജയിക്കുക എന്നത് വലിയ ലക്ഷ്യമാണ്. അതും സാധ്യമാകുന്നത് ഞങ്ങൾ ആദ്യം ബാറ്റു ചെയ്യുമ്പോൾ മാത്രമാണ്. അങ്ങനെയെങ്കിൽ അഞ്ഞൂറോ അറുനൂറോ റൺസ് അടിച്ചെടുക്കേണ്ടി വരും.'ഒന്നും സംഭവിക്കില്ല എന്നറിയാം. എന്നിരുന്നാലും മികച്ച രീതിയിൽ ടൂർണമെന്റ് അവസാനിപ്പിക്കണമെന്നാണ് ആഗ്രഹം. അതുകൊണ്ടുതന്നെ വെള്ളിയാഴ്‌ച്ച നടക്കുന്ന മത്സരത്തിൽ ഞങ്ങളുടെ ഏറ്റവും മികച്ച കളി തന്നെ പുറത്തെടുക്കും. സർഫ്രാസ് പറഞ്ഞു.ടൂർണമെന്റിലെ പാക്കിസ്ഥാന്റെ ഏറ്റവും ഉയർന്ന സ്‌കോർ ഇംഗ്ലണ്ടിനെതിരായി നേടിയ 348 ആണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP