Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അതെ ഇത് മാന്യന്മാരുടെ കളി തന്നെ; അത് ഒരിക്കൽക്കൂടി തെളിയിച്ച് ഇന്ത്യൻ നായകൻ; കളത്തിലെ മാന്യതയ്ക്ക് കൈയടിച്ച് ക്രിക്കറ്റ് ലോകം; സ്മിത്തിന് കൈയടിക്കാൻ പറഞ്ഞ കോലിക്ക് അഭിനന്ദന പ്രവാഹം

അതെ ഇത് മാന്യന്മാരുടെ കളി തന്നെ; അത് ഒരിക്കൽക്കൂടി തെളിയിച്ച് ഇന്ത്യൻ നായകൻ; കളത്തിലെ മാന്യതയ്ക്ക് കൈയടിച്ച് ക്രിക്കറ്റ് ലോകം; സ്മിത്തിന് കൈയടിക്കാൻ പറഞ്ഞ കോലിക്ക് അഭിനന്ദന പ്രവാഹം

മറുനാടൻ ഡെസ്‌ക്‌

ഓവൽ: ലോകകപ്പിൽ ഓസ്‌ട്രേലിയയെ തകർത്ത് ഇന്ത്യ ജയം സ്വന്തമാക്കിയതോടൊപ്പം ആരാധകരുടെ മനവും കവർന്നിരിക്കുകയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. അർധസെഞ്ചുറി പ്രകടനത്തിലൂടെയല്ല കളത്തിലെ മാനുഷിക പരിഗണനയിലൂടെ. ഓസിസ് താരം സ്റ്റീവ് സ്മിത്തിനെ കൂവി വിളിച്ച കാണികളോട് കൈയടിക്കാൻ ആവശ്യപ്പെട്ടാണ് കോഹ്ലി യാഥാർത്ഥ ഹീറോയായത്.

പന്തുചുരണ്ടൽ വിവാദം സ്റ്റീവൻ സ്മിത്തും ഡേവിഡ് വാർണറും മറന്നുതുടങ്ങിയെങ്കിലും ഇരുവരെയും ആരാധകർ വിടാതെ പിന്തുടരുകയായിരുന്നു.മത്സരത്തിനിടെ ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യാനെത്തിയ സ്മിത്തിനെ ഇന്ത്യൻ ആരാധകർ മറന്നില്ല. ഗാലറിയിൽ നിന്ന് ചതിയാ... ചതിയാ... എന്ന് വിളിച്ചു. പിന്നാലെ ഈ വിളി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുടെ ശ്രദ്ധയിൽപ്പെട്ടു. പിന്നാലെ, ഈ വിളി നിർത്തണമെന്നും പകരം കൈയടിക്കണമെന്നും കോലി ആവശ്യപ്പെട്ടു. ഇതോടെ ആരാധകർ ശാന്തരായി. ഇന്ത്യൻ നായകൻ ഇതിനോട് പ്രതികരിച്ച രീതിയാണ് ക്രിക്കറ്റ് ചർച്ചകളിൽ ഇപ്പോൾ സജീവം.

കോലിയുടെ ഈ നീക്കം മാന്യമാരുടെ കളിയുടെ മനോഹാരിത കൂട്ടുന്നു എന്നാണ് ആരാധകർ പറയുന്നത്. സ്പോര്ട്സ് ജേണലിസ്റ്റായ സാം ലാൻഡ്സ്‌ബെർഗറാണ് കോലിയുടെ മാന്യമായ പെരുമാറ്റം പുറംലോകത്തെ അറിയിച്ചത്. ഈ സ്പോർട്സ്മാൻ സ്പിരിറ്റിനെ കുറിച്ച് അദ്ദേഹം ട്വീറ്റ് ചെയ്യുകയായിരുന്നു.മത്സരത്തിന് ശേഷം നടന്ന വാർത്തസമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനും കോഹ്ലി വ്യക്തമായ മറുപടി നൽകി. കഴിഞ്ഞത് കഴിഞ്ഞ കാര്യമാണ്, സ്മിത്തിനെ ഇനിയും അത്തരത്തിൽ മോശപ്പെട്ട രീതിയിൽ പരിഗണിക്കുന്നത് ശരിയല്ലെന്നായിരുന്നു കോഹ്ലിയുടെ ഉത്തരം.

പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് ഒരു വർഷം വിലക്ക് നേരിട്ട മുൻ ഓസിസ് നായകൻ സ്റ്റീവ് സ്മിത്തും ഉപനായകൻ ഡേവിഡ് വാർണറും ലോകകപ്പ് ടീമിലൂടെ രാജ്യന്തര ക്രിക്കറ്റിൽ മടങ്ങിവരവ് നടത്തിയത്. ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിൽ ഇംഗ്ലണ്ട് ആരാധകർ കൂവിയാണ് ഓസിസ് താരത്തെ വരവേറ്റത്. അതിന് സെഞ്ചുറിയിലൂടെ മറുപടി നൽകി സ്മിത്ത് വാർത്തയിൽ ഇടംപിടിച്ചിരുന്നു. വാർണർക്കും സമാന അനുഭവങ്ങൾ ഇതിനോടകം ലോകകപ്പ് വേദിയിൽ നേരിടേണ്ടി വന്ന് കഴിഞ്ഞു.

അതേസമയം ഓസ്‌ട്രേലിയയെ വീഴ്‌ത്തി ഇന്ത്യക്ക് ലോകകപ്പിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി. ഏറ്റവും വാശിയേറിയ മത്സരത്തിൽ 36 റൺസിനാണ് ഇന്ത്യ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 353 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കങ്കാരുപടയ്ക്ക് നിശ്ചിത ഓവറിൽ 316 റൺസെടുക്കാനെ സാധിച്ചുള്ളു. നേരത്തെ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയ ഇന്ത്യക്ക് ഇംഗ്ലണ്ട് ലോകകപ്പിൽ തുടർച്ചയായ രണ്ടാം ജയം. 2015 ലോകകപ്പിലെ സെമിയിലേറ്റ തോൽവിക്ക് പ്രതികാരവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP