Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിജയക്കൊടി തിരിച്ച് പിടിച്ച് ലങ്കൻ പട; മഴ മൂലം 41 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ശ്രീലങ്കക്കെതിരെ വിജയലക്ഷ്യം നേടാനാവാതെ അഫ്ഗാൻ; അഫ്ഗാന് നേടാനായത് 32 ഓവറിൽ 152 റൺസ് മാത്രം; ശ്രീലങ്ക വിജയം കൈപ്പിടിയിലൊതുക്കിയത് 34 റൺസിന്റെ പിൻബലത്തോടെ

വിജയക്കൊടി തിരിച്ച് പിടിച്ച് ലങ്കൻ പട;  മഴ മൂലം 41 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ശ്രീലങ്കക്കെതിരെ വിജയലക്ഷ്യം നേടാനാവാതെ അഫ്ഗാൻ;  അഫ്ഗാന് നേടാനായത് 32 ഓവറിൽ 152 റൺസ് മാത്രം;  ശ്രീലങ്ക വിജയം കൈപ്പിടിയിലൊതുക്കിയത് 34 റൺസിന്റെ പിൻബലത്തോടെ

വേൾഡ് കപ്പ് ഡെസ്‌ക്‌

കാർഡിഫ്: ലോകകപ്പ് ക്രിക്കറ്റിൽ വിജയക്കൊടി നാട്ടി വീണ്ടും ലങ്കൻ പട. മഴ മൂലം 41 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ശ്രീലങ്കക്കെതിരെ വിജയലക്ഷ്യം നേടാനാവാതെ അഫ്ഗാൻ തോറ്റു മടങ്ങി. വിജയ ലക്ഷ്യമായ 201 റൺസിലേക്ക് കുതിക്കുന്നതിനിടെ 32 ഓവറിൽ 152 റൺസ് നേടി അഫ്ഗാൻ തോൽവി ഏറ്റുവാങ്ങി. 34 റൺസിന്റെ പിൻബലത്തോടെയാണ് ശ്രീലങ്ക വിജയക്കൊടി പാറിച്ചത്. 24 ഓവർ പിന്നിടുമ്പോൾ 114 റൺസാണ് അഫ്ഗാന് എടുക്കാൻ സാധിച്ചത്. മുഹമ്മദ് ഷഹ്സാദ് (7), റഹ്മത്ത് ഷാ (2), ഹസ്രത്തുള്ള സസായ് (30), ഹഷ്മത്തുള്ള ഷാഹിദിയെ (4), മുഹമ്മദ് നബി (11) എന്നിവരുടെ വിക്കറ്റുകളാണ് അഫ്ഗാന് നഷ്ടമായത്. 57 റൺസിനിടെ അഞ്ചു വിക്കറ്റ് നഷ്ടമാക്കി കൂട്ടത്തകർച്ചയിലേക്കു നീങ്ങിയ അഫ്ഗാന്, പിരിയാത്ത അഞ്ചാം വിക്കറ്റിൽ സദ്രാൻ നായിബ് സഖ്യം കൂട്ടിച്ചേർത്ത അർധസെഞ്ചുറി കൂട്ടുകെട്ട് കരുത്തായെങ്കിലും വിജയത്തിലേക്ക് നയിക്കാൻ ഇവർക്ക് സാധിച്ചില്ല.

ഇതുവരെ ഇരുവരും ചേർന്ന് 57 റൺസാണ് അഫ്ഗാൻ സ്‌കോർ ബോർഡിൽ ചേർത്തത്. അഞ്ചു വിക്കറ്റ് ശേഷിക്കെ അഫ്ഗാന് വിജയത്തിലേക്ക് 102 പന്തിൽ 73 റൺസ് കൂടി വേണം. മുഹമ്മദ് ഷെഹ്‌സാദ് (12 പന്തിൽ ഏഴ്), ഹസ്രത്തുല്ല സസായ് (25 പന്തിൽ 30), റഹ്മത്ത് ഷാ (11 പന്തിൽ രണ്ട്), ഹഷ്മത്തുല്ല ഷാഹിദി (17 പന്തിൽ നാല്), മുഹമ്മദ് നബി (16 പന്തിൽ 11) എന്നിവരാണ് പുറത്തായത്. ശ്രീലങ്കയ്ക്കായി നുവാൻ പ്രദീബ് രണ്ടും ലസിത് മലിംഗ, ഇസൂരു ഉഡാന, തിസാര പെരേര എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക 36.5 ഓവറിൽ 201 റൺസിന് എല്ലാവരും പുറത്തായി. തുടർന്ന് ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം അഫ്ഗാന്റെ വിജയലക്ഷ്യം 41 ഓവറിൽ 187 റൺസായി പുനർനിശ്ചയിക്കുകയായിരുന്നു.

ശ്രീലങ്ക 33 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തു നിൽക്കെയാണ് മഴ കളി മുടക്കിയത്. രണ്ടര മണിക്കൂറിനുശേഷം മൽസരം പുനരാരംഭിച്ച് അധികം വൈകാതെ ശ്രീലങ്ക 201 റൺസിന് ഓൾഔട്ടായി. അഫ്ഗാനിസ്ഥാനെതിരെ മിന്നുന്ന തുടക്കത്തിനു ശേഷമാണ് ശ്രീലങ്ക അവിശ്വസനീയമായ രീതിയിൽ തകർന്നടിഞ്ഞത്. 21 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 144 റൺസുമായി ശക്തമായ നിലയിലായിരുന്നു അവർ. അവിടുന്നങ്ങോട്ട് അഞ്ചു റൺസിനിടെ നഷ്ടമാക്കിയത് നാലു വിക്കറ്റ്! കുശാൽ പെരേരയുടെ ഒറ്റയാൾ പോരാട്ടം കൂടിയില്ലായിരുന്നെങ്കിൽ ശ്രീലങ്കയുടെ സ്ഥിതി ഇതിലും ദയനീയമായേനെ!

പെരേര 81 പന്തിൽ എട്ടു ബൗണ്ടറി സഹിതം 78 റൺസെടുത്തു. അഫ്ഗാനിസ്ഥാനായി മുഹമ്മദ് നബി ഒൻപത് ഓവറിൽ 30 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്തു. ദൗലത്ത് സദ്രാൻ, റാഷിദ് ഖാൻ എന്നിവർ രണ്ടും ഹമീദ് ഹസൻ ഒരു വിക്കറ്റും സ്വന്തമാക്കി. നേരത്തെ മഴമൂലം അഫ്ഗാനിസ്താന്റെ വിജയലക്ഷ്യം 41 ഓവറിൽ 187 റൺസായി പുനർനിശ്ചയിക്കുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 36.4 ഓവറിൽ 201 റൺസിന് പുറത്തായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP