Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹാരിസ് സൊഹൈലിന്റെ വെടിക്കെട്ട് ബാറ്റിങ് പാക്കിസ്ഥാന് സമ്മാനിച്ചത് മികച്ച സ്‌കോർ; ദക്ഷിണാഫ്രിക്കയ്ക്ക് 309 റൺസ് വിജയലക്ഷ്യം; ഓപ്പണർമാർ നൽകിയ മികച്ച തുടക്കവും ബാബർ അസമിന്റെ അർത്ഥ സെഞ്ച്വറിയും ജീവന്മരണ പോരാട്ടത്തിൽ പാക്കിസ്ഥാൻ സ്‌കോർ മുന്നൂറു കടത്തി

ഹാരിസ് സൊഹൈലിന്റെ വെടിക്കെട്ട് ബാറ്റിങ് പാക്കിസ്ഥാന് സമ്മാനിച്ചത് മികച്ച സ്‌കോർ; ദക്ഷിണാഫ്രിക്കയ്ക്ക് 309 റൺസ് വിജയലക്ഷ്യം; ഓപ്പണർമാർ നൽകിയ മികച്ച തുടക്കവും ബാബർ അസമിന്റെ അർത്ഥ സെഞ്ച്വറിയും ജീവന്മരണ പോരാട്ടത്തിൽ പാക്കിസ്ഥാൻ സ്‌കോർ മുന്നൂറു കടത്തി

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ലോകകപ്പിൽ നിന്നും പുറത്തുപോകണോ വേണ്ടയോ എന്നു തീരുമനിക്കുന്ന മത്സരത്തിൽ പാക്കിസ്ഥാന് മികച്ച സ്‌കോർ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ 308 റൺസെന്ന മികച്ച സ്‌കോറാണ് നേടിയെടുത്തത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാൻ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 308 റൺസ് നേടിയത്. പാക്കിസ്ഥാനെ മികച്ച സ്‌കോറിലേക്ക് നയിച്ത് ഹാരിസ് സൊഹൈലിന്റെ വെടിക്കെട്ട് ബാറ്റിംഗായിരുന്നു. സൊഹൈലിനെ കൂടാതെ ബാബർ അസം അർധ സെഞ്ചുറികൾ നേടി.

പാക്കിസ്ഥാന് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണർമാർ സമ്മാനിച്ചത്. ഇരുവരും 44 റൺസ് വീതം നേടി പുറത്തായി. 50 പന്തിൽ 44 റൺസ് എടുത്ത ഓപ്പണർ ഫഖർ സമാന്റെ വിക്കറ്റാണ് പാക്കിസ്ഥാന് ആദ്യം നഷ്ടമായത്. സമാനെ ഇമ്രാൻ താഹിർ അംലയുടെ കൈകളിൽ എത്തിച്ചു. 58 പന്തിൽ 44 റൺസ് എടുത്ത ഇമാം ഉൽ ഹക്കിനെയും താഹിർ മടക്കി.

ബാബർ അസം 80 പന്തിൽ 69 റൺസും ഹാരിസ് സൗഹൈൽ 59 പന്തിൽ 89 റൺസും നേടി. മുഹമ്മദ് ഹഫീസ് 20 റൺസും, ഇമാദ് വസീം 23 റൺസും, വഹാബ് റിയാസ് നാല് റൺസും എടുത്ത് പുറത്തായി. രണ്ട് റൺസുമായി സർഫറാസ് അഹമ്മദ്, ഒരു റണ്ണുമായി ഷദാബ് ഖാൻ എന്നിവർ പുറത്താകാതെ നിന്നു.

ദക്ഷിണാഫ്രിക്കയ്ക്കായി എൻഗിഡി മൂന്നും ഇമ്രാൻ താഹിർ രണ്ടും വിറ്റുകൾ വീഴ്‌ത്തിയപ്പോൾ ഫെലുക്വായോ, മാർക്രാം എന്നിവർ ഓരോ വിക്കറ്റും നേടി. സെമി സാധ്യത നിലനിർത്തണമെങ്കിൽ പാക്കിസ്ഥാന് ഇന്ന് ജയം അനിവാര്യമാണ്. മറുവശത്ത് ടൂർണമെന്റിൽ നിന്ന് ഏറെക്കുറെ പുറത്തായ ടീമാണ് ദക്ഷിണാഫ്രിക്ക. ആറു മത്സരങ്ങളിൽ നിന്ന് ഒരു ജയം മാത്രമുള്ള ദക്ഷിണാഫ്രിക്ക എട്ടാം സ്ഥാനത്താണ്. അഞ്ചു മത്സരങ്ങളിൽ നിന്ന് ഒരു ജയം മാത്രമുള്ള പാക്കിസ്ഥാൻ ഒമ്പതാം സ്ഥാനത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP