Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇംഗ്ലണ്ടിനെ അടിച്ച് തൂഫാനാക്കി പാക്കിസ്ഥാൻ; കഴിഞ്ഞ കളിയിൽ കഷ്ടിച്ച് നൂറ് കടന്ന പാക് പട ഇന്ന് നേടിയത് 348 റൺസ്; തകർപ്പൻ അർധ സെഞ്ച്വറികളുമായി ബാബർ അസം, മുഹമ്മദ് ഹഫീസ്, സർഫ്രാസ് അഹമ്മദ്; വെടിക്കെട്ട് ബാറ്റിങ് നടത്തിയത് മുഹമ്മദ് ഹഫീസ്

ഇംഗ്ലണ്ടിനെ അടിച്ച് തൂഫാനാക്കി പാക്കിസ്ഥാൻ; കഴിഞ്ഞ കളിയിൽ കഷ്ടിച്ച് നൂറ് കടന്ന പാക് പട ഇന്ന് നേടിയത് 348 റൺസ്; തകർപ്പൻ അർധ സെഞ്ച്വറികളുമായി ബാബർ അസം, മുഹമ്മദ് ഹഫീസ്, സർഫ്രാസ് അഹമ്മദ്; വെടിക്കെട്ട് ബാറ്റിങ് നടത്തിയത് മുഹമ്മദ് ഹഫീസ്

വേൾഡ്കപ്പ് ഡെസ്‌ക്

നോട്ടിങ്ഹാം: ആദ്യ മത്സരത്തിൽ വെസ്റ്റിൻഡീസിനോട് വെറും 105 റൺസിന് ഓൾ ഔട്ടായ പാക്കിസ്ഥാൻ ലോകകപ്പ് മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ അടിച്ച് കൂട്ടിയത് 348 റൺസ്. അർധ സെഞ്ച്വറികൾ നേടിയ ബാബർ അസം 63(66), മുഹമ്മദ് ഹഫീസ് 84(62) നായകൻ സർഫ്രാസ് അഹമ്മദ് 55(44) എന്നിവരുടെ മികവിലാണ് പാക് ടീ ഉഗ്രൻ സ്‌കോർ പടുത്തുയർത്തിയത്. ഓപ്പണർമാരായ ഇമാം ഉൾ ഹഖ്, ഫഖർ സമൻ എന്നിവർ നൽകിയ മികച്ച തുടക്കത്തിൽ നിന്നാണ് പാക്കിസ്ഥാൻ റൺ മല തീർത്തത്.

നോട്ടിങ്ഹാമിൽ ടോസ് നേടിയ ഇംഗ്ലീഷ് നായകൻ ഓയിൻ മോർഗൻ പാക്കിസ്ഥാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓപ്പണർമാർ മികച്ച ഫോമിൽ കളിച്ചപ്പോൾ 15ാം ഓവർ വരെ കാത്തിരിക്കേണ്ടി വന്നു ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റിനായി. 44 റൺസെടുത്ത സമൻ ആണ് ആദ്യം പുറത്തായത്. സ്‌കോർ 11ൽ നിൽക്കെ രണ്ടാം വിക്കറ്റും വീണു ഇമാമിന്റഎ രൂപത്തിൽ. പിന്നീട് ബാബർ അസം മുഹമ്മദ് ഹഫീസ് കൂട്ടുകെട്ട് സ്‌കോർ 200ന് അടുത്ത് എത്തിച്ചു. ഈ ലോകകപ്പിലെ ആദ്യ സെഞ്ച്വറി മുഹമ്മദ് ഹഫീസ് നേടും എന്ന് തോന്നിച്ചെങ്കിലും മാർക്ക് വുഡിന് വിക്കറ്റ് നൽകി മടങ്ങുകയായിരുന്നു. തകർത്തടിച്ച ഹഫീസ് 62 പന്തിൽ 8 ഫോറും 2 സിക്‌സും സഹിതമാണ് ബാറ്റിങ് വെടിക്കെട്ട് നടത്തിയത്.

അവസാന ഓവറുകളിൽ നായകൻ സർഫ്രാസ് അഹമ്മദ് കൂടി അടിച്ച് തകർത്തപ്പോൾ സ്‌കോർ 350ന് അടുത്ത് എത്തുകയായിരുന്നു 44 പന്തിൽ അഞ്ച് ഫോറുകളുടെ സഹായത്തോടെയാണ് സർഫ്രാസ് അർധ സെഞ്ച്വറി നേടിയത്. ആസിഫ് അലി 14(11) ഷൊയ്ബ് മാലിക് 8(8) വഹാബ് റിയാസ് 4(2) ഹസൻ അലി 10*(5) ഷദാബ് ഖാൻ 10*(4) എന്നിവരാണ് മറ്റ് സ്‌കോറർമാർ. ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് വോക്‌സ മൊയീൻ അലി എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ മാർക് വുഡ് രണ്ട് വിക്കറ്റ് വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP