Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹാരിസ് സൊഹൈലിന്റെ വെടിക്കെട്ട് ബാറ്റിങ് തുണയായപ്പോൾ പോർട്ടീസുകാരെ അടിച്ചൊതുക്കി കൂറ്റൻ സ്‌കോർ നേടി; പിന്നീട് വിജയമുറപ്പിച്ച് എറിഞ്ഞൊതുക്കി; ദക്ഷിണാഫ്രിക്കയെ 49 റൺസിന് തോൽപ്പിച്ച് ലോകകപ്പിൽ പാക്കിസ്ഥാൻ വീണ്ടും വിജയവഴിയിൽ; സെമിസാധ്യത കുറവെങ്കിലും അവശേഷിക്കുന്ന മത്സരങ്ങൾ വിജയിച്ച് തടി കേടാകാതെ നാട്ടിലെത്താനുള്ള മരുന്നു കിട്ടിയ ആശ്വാസത്തിൽ സർഫറാസും കൂട്ടരും; കപ്പടിക്കാൻ എത്തിയ ആഫ്രിക്കക്കാർക്ക് നാണംകെട്ട് മടങ്ങാം

ഹാരിസ് സൊഹൈലിന്റെ വെടിക്കെട്ട് ബാറ്റിങ് തുണയായപ്പോൾ പോർട്ടീസുകാരെ അടിച്ചൊതുക്കി കൂറ്റൻ സ്‌കോർ നേടി; പിന്നീട് വിജയമുറപ്പിച്ച് എറിഞ്ഞൊതുക്കി; ദക്ഷിണാഫ്രിക്കയെ 49 റൺസിന് തോൽപ്പിച്ച് ലോകകപ്പിൽ പാക്കിസ്ഥാൻ വീണ്ടും വിജയവഴിയിൽ; സെമിസാധ്യത കുറവെങ്കിലും അവശേഷിക്കുന്ന മത്സരങ്ങൾ വിജയിച്ച് തടി കേടാകാതെ നാട്ടിലെത്താനുള്ള മരുന്നു കിട്ടിയ ആശ്വാസത്തിൽ സർഫറാസും കൂട്ടരും; കപ്പടിക്കാൻ എത്തിയ ആഫ്രിക്കക്കാർക്ക് നാണംകെട്ട് മടങ്ങാം

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: സെമിസാധ്യതകൾക്ക് മങ്ങലേറ്റ രണ്ട് ടീമുകൾ മാറ്റുരച്ച ലോകകപ്പ് ക്രികറ്റിലെ മത്സരത്തിൽ പാക്കിസ്ഥാന് ആശ്വാസ വിജയം. കപ്പടിക്കുമെന്ന പ്രതീതി ഉണർത്തി ഇംഗ്ലണ്ടിൽ എത്തിയ ദക്ഷിണാഫ്രിക്കൻ ടീമിനെ 49 റൺസിന് പരാജയപ്പെടുത്തിയാണ് സർഫറാസും കൂട്ടരും വീണ്ടും വിജയവഴിയിൽ എത്തിയത്. ആറു കളികളിൽ നിന്നും പാക്കിസ്ഥാന് നേടുന്ന രണ്ടാമത്തെ മാത്രം വിജയമായിരുന്ന ഇന്നത്തേത്. ഇന്ത്യയോട് ദയനീയമായി തോറ്റതിന്റെ ക്ഷീണം തീർത്തു കൊണ്ട് ഉണർവോടെ കളിച്ച പാക്കിസ്ഥാൻ ഇക്കുറി ബാറ്റുകൊണ്ടും പന്തുകൊണ്ടും മികവു പുലർത്തുകയായിരുന്നു. പാക്കിസ്ഥാൻ ഉയർത്തി 309 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 259 റൺസെടുക്കാനേ സാധിച്ചുള്ളൂ.

63 റൺസെടുത്ത ഡുപ്ലിസാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറർ. 47 റൺസെടുത്ത ഡീക്കോക്കും 36 റൺസെടുത്ത വാൻഡർ ഡെസ്സനും 31 റൺസെടുത്ത മില്ലറും 39 റൺസെടുത്ത ഫെൽവാക്യോയും മാത്രമാണ് പോർട്ടീസ് ബാറ്റിങ് നിരയിൽ തിളങ്ങിയത്. ഓപ്പണർമാരായ ഹാഷിം അംല (മൂന്നു പന്തിൽ രണ്ട്), ക്വിന്റൺ ഡികോക്ക് (60 പന്തിൽ 47), എയ്ഡൻ മർക്രം (16 പന്തിൽ ഏഴ്), ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസി (79 പന്തിൽ 63), വാൻഡർ ദസ്സൻ (47 പന്തിൽ 36), ഡേവിഡ് മില്ലർ (37 പന്തിൽ 31) എന്നിവരാണ് പുറത്തായത്. പാക്കിസ്ഥാനായി വാഹിബ് റിസായും ഷഡാബ് ഖാനു മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി. മുഹമ്മദ് ആമിർ റണ്ടു വിക്കറ്റും നേടി.

സ്‌കോർ ബോർഡിൽ നാലു റൺസ് മാത്രമുള്ളപ്പോൾ ഹാഷിം അംലയുടെ വിക്കറ്റ് നഷ്ടമായി ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം വിക്കറ്റിൽ ഡികോക്ക് ഡുപ്ലേസി സഖ്യം കൂട്ടിച്ചേർത്ത 87 റൺസാണ് താങ്ങായത്. ദക്ഷിണാഫ്രിക്കൻ ഇന്നിങ്‌സിന് അടിത്തറയിട്ട് സെഞ്ചുറി കൂട്ടുകട്ടിലേക്കു നീങ്ങുകയായിരുന്ന സഖ്യം പൊളിച്ചത് ഷതാബ് ഖാനാണ്. 60 പന്തിൽ 47 റൺസെടുത്ത ഡികോക്കാണ് പുറത്തായത്. മൂന്നു ബൗണ്ടറിയും രണ്ടു സിക്‌സും അടങ്ങിയതാണ് ഡികോക്കിന്റെ ഇന്നിങ്‌സ്. ദക്ഷിണാഫ്രിക്ക നൂറു കടന്നതിനു പിന്നാലെ എയ്ഡൻ മർക്രവും പുറത്തായി. 16 പന്തിൽ ഏഴു റൺസെടുത്ത മർക്രത്തെ കൂടാരം കയറ്റിയതും ഷതാബ് ഖാൻ തന്നെ. അധികം വൈകാതെ ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസിയും പുറത്തായി. 79 പന്തിൽ അഞ്ചു ബൗണ്ടറി സഹിതം 63 റൺസെടുത്ത ഡുപ്ലേസിയെ മുഹമ്മദ് ആമിറാണ് മടക്കിയത്. സർഫ്രാസ് അഹമ്മദ് ക്യാച്ചെടുത്തു.

അഞ്ചാം വിക്കറ്റിൽ വാൻഡർ ദസ്സൻ ഡേവിഡ് മില്ലർ സഖ്യം 53 റൺസ് കൂട്ടിച്ചേർത്ത് തിരിച്ചുവരവിനു ശ്രമിച്ചെങ്കിലും വാൻഡർ ദസ്സനെ പുറത്താക്കിയ ഷതാബ് ഖാൻ ആ പ്രതീക്ഷയ്ക്കു മങ്ങലേൽപ്പിച്ചു. 47 പന്തിൽ ഒരു സിക്‌സും ബൗണ്ടറിയും സഹിതം 36 റൺസെടുത്താണ് ദസ്സൻ മടങ്ങിയത്. മൂന്നു റൺസ് കൂടി കൂട്ടിച്ചേർക്കുമ്പോഴേയ്ക്കും മില്ലർ കൂടി മടങ്ങിയതോടെ ദക്ഷിണാഫ്രിക്കയുടെ കാര്യം പരുങ്ങലിലായി. 37 പന്തിൽ മൂന്നു ബൗണ്ടറി സഹിതം 31 റൺസായിരുന്നു മില്ലറിന്റെ സമ്പാദ്യം.

നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാൻ നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 308 റൺസെടുത്തത്. ഹാരിസ് സുഹൈൽ (59 പന്തിൽ 89), ബാബർ അസം (80 പന്തിൽ 69) എന്നിവരുടെ അർധസെഞ്ചുറികളാണ് പാക്കിസ്ഥാന് മികച്ച സ്‌കോർ സമ്മാനിച്ചത്. പാക്കിസ്ഥാനെ മികച്ച സ്‌കോറിലേക്ക് നയിച്ത് ഹാരിസ് സൊഹൈലിന്റെ വെടിക്കെട്ട് ബാറ്റിംഗായിരുന്നു.

പാക്കിസ്ഥാന് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണർമാർ സമ്മാനിച്ചത്. ഇരുവരും 44 റൺസ് വീതം നേടി പുറത്തായി. 50 പന്തിൽ 44 റൺസ് എടുത്ത ഓപ്പണർ ഫഖർ സമാന്റെ വിക്കറ്റാണ് പാക്കിസ്ഥാന് ആദ്യം നഷ്ടമായത്. സമാനെ ഇമ്രാൻ താഹിർ അംലയുടെ കൈകളിൽ എത്തിച്ചു. 58 പന്തിൽ 44 റൺസ് എടുത്ത ഇമാം ഉൽ ഹക്കിനെയും താഹിർ മടക്കി. ബാബർ അസം 80 പന്തിൽ 69 റൺസും ഹാരിസ് സൗഹൈൽ 59 പന്തിൽ 89 റൺസും നേടി. മുഹമ്മദ് ഹഫീസ് 20 റൺസും, ഇമാദ് വസീം 23 റൺസും, വഹാബ് റിയാസ് നാല് റൺസും എടുത്ത് പുറത്തായി. രണ്ട് റൺസുമായി സർഫറാസ് അഹമ്മദ്, ഒരു റണ്ണുമായി ഷദാബ് ഖാൻ എന്നിവർ പുറത്താകാതെ നിന്നു.

ദക്ഷിണാഫ്രിക്കയ്ക്കായി എൻഗിഡി മൂന്നും ഇമ്രാൻ താഹിർ രണ്ടും വിറ്റുകൾ വീഴ്‌ത്തിയപ്പോൾ ഫെലുക്വായോ, മാർക്രാം എന്നിവർ ഓരോ വിക്കറ്റും നേടി. ഇന്നത്തെ വിജയത്തോടെ ദക്ഷിണാഫ്രിക്ക ലോകകപ്പിന്റെ സെമി കാണാതെ പുറത്തായി. പാക്കിസ്ഥാന് അത്ഭുതങ്ങൾ സംഭവിച്ചാൽ നേരിയ സാധ്യത മാത്രമാണ് ഉള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP