Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇമാം ഉൾ ഹഖിന് തകർപ്പൻ സെഞ്ച്വറി; ബാബർ അസമിന് സെഞ്ച്വറി നഷ്ടമായത് 4 റൺസിന്; പാക്കിസ്ഥാനെതിരെ ബംഗ്ലാദേശിന് 316 റൺസ് വിജയലക്ഷ്യം. സെമിയിലെത്താൻ ബംഗ്ലാദേശിനെ 7 റൺസിന് ഓൾ ഔട്ടാക്കണം

ഇമാം ഉൾ ഹഖിന് തകർപ്പൻ സെഞ്ച്വറി; ബാബർ അസമിന് സെഞ്ച്വറി നഷ്ടമായത് 4 റൺസിന്; പാക്കിസ്ഥാനെതിരെ ബംഗ്ലാദേശിന് 316 റൺസ് വിജയലക്ഷ്യം. സെമിയിലെത്താൻ ബംഗ്ലാദേശിനെ 7 റൺസിന് ഓൾ ഔട്ടാക്കണം

വേൾഡ്കപ്പ് ഡെസ്‌ക്‌

ലണ്ടൻ: പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ ബംഗ്ലാദേശിന് 316 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ നിശ്ചിത 50 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 315 റൺസെടുത്തു. ഇതോടെ പാക്കിസ്ഥാന്റെ സെമി പ്രതീക്ഷകൾ അവസാനിച്ചു. ന്യൂസിലാൻഡിനെ മറികടന്ന് സെമിയിൽ എത്തണമെങ്കിൽ ബംഗ്ലാദേശിനെ 7 റൺസിന് ഓൾ ഔട്ടാക്കണം.സെഞ്ച്വറി നേടിയഓപ്പണർ ഇമാം ഉൾ ഹഖിന്റെ 100(100), ബാബർ അസം 96(98) എന്നിവരുടെ ഇന്നിങ്സുകളാാണ് പാക്കിസ്ഥാന് മികച്ച സ്‌കോർ സമ്മാനിച്ചത്. സെഞ്ചുറി തികച്ചതിനു പിന്നാലെ ഇമാം ഹിറ്റ്‌വിക്കറ്റാകുകയായിരുന്നു.

ആദ്യ വിക്കറ്റിൽ 23 റൺസസ് ചേർത്ത ഫഖർ സമാൻ13 (31) ഇമാം സഖ്യം പിരിഞ്ഞപ്പോളാണ് ബാബർ ക്രീസിലെത്തിയത്.ിച്ച ഇമാം ഉൾ ഹഖ് - ബാബർ അസം സഖ്യം രണ്ടാം വിക്കറ്റിൽ 157 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. സെഞ്ചുറിയിലേക്കു കുതിച്ച ബാബർ (96) സെയ്ഫുദ്ദീന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങുകയായിരുന്നു.

മുഹമ്മദ് ഹഫീസ് 27(25), ഹാരിസ് സൊഹൈൽ 6(6)എന്നിവർക്കും കാര്യമായ സംഭവന നൽകാനായില്ല. പന്ത് കൈക്ക് കൊണ്ട പാക് ക്യാപ്റ്റൻ സർഫറാസ് റിട്ടയേർഡ് ഹർട്ടായി. ഇമാദ് വസീം 43 റൺസെടുത്ത് പുറത്തായി. ബംഗ്ലാദേശിനായി മുസ്തഫിസുർ റഹ്മാൻ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കി. ഏകദിനത്തിൽ മുസ്തഫിസുർ 100 വിക്കറ്റുകൾ തികയ്ക്കുകയും ചെയ്തു. മുഹമ്മദ് സൈഫുദ്ദീൻ മൂന്നു വിക്കറ്റ് വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP