Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പാക്കിസ്ഥാനെ ചവിട്ടിയരച്ച് വിൻഡീസ്; ബാറ്റിങ് ദുരന്തമായ പാക്കിസ്ഥാൻ വീണത് 105റൺസിന്; എറിഞ്ഞൊതുക്കിയത് ഓഷേൻ തോമസും ക്യാപ്റ്റൻ ഹോൾഡറും ചേർന്ന്  

പാക്കിസ്ഥാനെ ചവിട്ടിയരച്ച് വിൻഡീസ്; ബാറ്റിങ് ദുരന്തമായ പാക്കിസ്ഥാൻ വീണത് 105റൺസിന്; എറിഞ്ഞൊതുക്കിയത് ഓഷേൻ തോമസും ക്യാപ്റ്റൻ ഹോൾഡറും ചേർന്ന്   

മറുനാടൻ ഡെസ്‌ക്‌

നോട്ടിങ്ഹാം: ലോകകപ്പിലെ രണ്ടാം മത്സരത്തിൽ പാക്കിസ്ഥാനെ ചവിട്ടിയരച്ച് വിൻഡീസ്. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത പാക്കിസ്ഥാൻ വിൻഡീസ് പേസ് ആക്രമണത്തിന് മുന്നിൽ തകർന്ന് തരിപ്പണമായി. ബാറ്റിങ് ദുരന്തമായ പാക്കിസ്ഥാൻ 21.4 ഓവറിൽ 105 റൺസിൽ ഓൾഔട്ടായി. നാല് വിക്കറ്റുമായി ഓഷേൻ തോമസും മൂന്ന് വിക്കറ്റുമായി ഹോൾഡറുമാണ് പാക്കിസ്ഥാന്റെ നട്ടെല്ലൊടിച്ചത്. മൂന്ന് ഓവർ മാത്രം എറിഞ്ഞ റസൽ രണ്ട് വിക്കറ്റ് വീഴ്‌ത്തിയത് വെറും നാലു റൺസ് മാത്രം വിട്ടുനൽകി.

ഒരവസരത്തിലും മുൻതൂക്കം നേടാൻ പാക്കിസ്ഥാനെ വിൻഡീസ് പേസർമാർ അനുവദിച്ചില്ല. ഓപ്പണർമാരായ ഇമാം ഉൾ ഹഖ് രണ്ട് റൺസിനും ഫഖർ സമൻ 22നും പുറത്തായി. പാക്കിസ്ഥാൻ ടീമിലെ വന്മതിൽ ബാബർ അസമിന് നേടാനായത് 33 പന്തിൽ 22 റൺസ്. ഹാരിസ് സൊഹൈലും നായകൻ സർഫ്രാസ് അഹമ്മദും എട്ട് വീതം റൺസ് മാത്രമാണെടുത്തത്.

ഇമാദ് വസീം(1), ഷദാബ് ഖാൻ(0), ഹസൻ അലി(1) എന്നിവർ അതിവേഗം മടങ്ങി. കൂട്ടത്തകർച്ച പ്രതിരോധിക്കാൻ ശ്രമിച്ച മുഹമ്മദ് ഹഫീസ് 16ൽ നിൽക്കേ പുറത്തായതോടെ പാക്കിസ്ഥാൻ ഒൻപത് വിക്കറ്റിന് 83 എന്ന നിലയിലായി. അവസാനക്കാരനായി വെടിക്കെട്ടിന് ശ്രമിച്ച വഹാബ് റിയാസ്(11 പന്തിൽ 18) പുറത്തായതോടെ പാക്കിസ്ഥാൻ ഇന്നിങ്സ് 105ൽ ഒതുങ്ങി. മുഹമ്മദ് അമീർ(3) പുറത്താകാതെ നിന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP