Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രവീന്ദ്ര ജഡേജയുടെ തകർപ്പൻ ബാറ്റിങ്ങിനും ഇന്ത്യയെ രക്ഷിക്കാനായില്ല; ജഡ്ഡുവും ധോണിയും പൊരുതിയിട്ടും ഇന്ത്യ വീണു; തുടർച്ചയായി രണ്ടാം തവണയും ലോകകപ്പ് സെമി തോറ്റ് ഇന്ത്യ പുറത്ത്; മാഞ്ചസ്റ്ററിൽ ഇന്ത്യൻ തോൽവി 18 റൺസിന്; പരാജയത്തിന് കാരണം മുൻനിരയുടെ അപ്രതീക്ഷിത തകർച്ച തന്നെ; മുൻനിരയെ തകർത്തത് മാറ്റ് ഹെന്റിയുടെ തകർപ്പൻ ബൗളിങ്; തുടർച്ചയായി രണ്ടാം ലോകകപ്പ് ഫൈനലിലേക്ക് പറന്ന് കിവികൾ; മാറ്റ് ഹെന്റി കളിയിലെ കേമൻ

രവീന്ദ്ര ജഡേജയുടെ തകർപ്പൻ ബാറ്റിങ്ങിനും ഇന്ത്യയെ രക്ഷിക്കാനായില്ല; ജഡ്ഡുവും ധോണിയും പൊരുതിയിട്ടും ഇന്ത്യ വീണു; തുടർച്ചയായി രണ്ടാം തവണയും ലോകകപ്പ് സെമി തോറ്റ് ഇന്ത്യ പുറത്ത്; മാഞ്ചസ്റ്ററിൽ ഇന്ത്യൻ തോൽവി 18 റൺസിന്; പരാജയത്തിന് കാരണം മുൻനിരയുടെ അപ്രതീക്ഷിത തകർച്ച തന്നെ; മുൻനിരയെ തകർത്തത് മാറ്റ് ഹെന്റിയുടെ തകർപ്പൻ ബൗളിങ്; തുടർച്ചയായി രണ്ടാം ലോകകപ്പ് ഫൈനലിലേക്ക് പറന്ന് കിവികൾ; മാറ്റ് ഹെന്റി കളിയിലെ കേമൻ

മറുനാടൻ ഡെസ്‌ക്‌

മാഞ്ചസ്റ്റർ: ലോകകപ്പ് സെമിയിൽ തോറ്റ് ഇന്ത്യ പുറത്ത്. ന്യൂസിലാൻഡ് ഉയർത്തിയ 240 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യൻ മറുപടി 219 റൺസിന് അവസാനിച്ചു. 20 റൺസിന്റെ തോൽവി. ഇത് തുടർച്ചയായ രണ്ടാം തവണയാണ് അവർ ലോകകപ്പിന്റെ സെമിയിൽ തോൽക്കുന്നത്. മറുവശത്ത് ന്യൂസിലാൻഡ് ലോകകപ്പിന്റെ ഫൈനലിന് തുടർച്ചയായി രണ്ടാം തവണയും യോഗ്യത നേടി. അഞ്ചിന് മൂന്ന് 92ന് ആറ് എന്നീ നിലയിൽ തകർന്ന ഇന്ത്യയെ രവീന്ദ്ര ജഡേജ, എംഎസ് ധോണി സഖ്യം ഏഴാം വിക്കറ്റിൽ 116 റൺസിന്റെ കൂട്ടുകെട്ടാണ് ഉറപ്പിച്ച തോൽവിയിൽ നിന്ന് പൊരുതി വീണു എന്ന അവസ്ഥയിലേക്ക് എത്തിച്ചത്. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ മാറ്റ് ഹെന്റിയാണ് കളിയിലെ കേമൻ.

ലോകകപ്പിലെ ആദ്യ ഫൈനലിസ്റ്റുകളായി ലോർഡിലേക്ക് പോകാനൊരുങ്ങി വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ഇന്ത്യക്ക് ഞെട്ടിക്കുന്ന ബാറ്റിങ് തകർച്ചയായിരുന്നു.. ടൂർണമെന്റിൽ തകർപ്പൻ ഫോമിൽ കളിച്ച രോഹിതാണ് ആദ്യം പുറത്തായത്. മാറ്റ് ഹെന്റിയുടെ പന്തിൽ ടോം ലഥാം പിടിച്ചാണ് രോഹിത് ശർമ്മ നായകൻ വിരാട് കോലിയുടേതായിരുന്നു അടുത്ത ഊഴം. ബോൾട്ടിന്റെ പന്തി്ൽ നായകൻ വിക്കറ്റിന് മുന്നിൽ കുടുങ്ങി. രാഹുലിനെ കീപ്പറുകളുടെ കയ്യിലെത്തിച്ച് മൂന്നാം പ്രഹരവും ഏൽപ്പിച്ചു. പതിയെ താളം കണ്ടെത്താൻ ശ്രമിക്കുന്നതിനിടയിൽ കാർത്തിക്കും വീണു. ഇന്ത്യ 24ന് നാല്. നാല് ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ അഞ്ചു റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നീട് കാർത്തിക്കും വീണപ്പോൾ 24ന് നാല് എന്ന അവസ്ഥയിലായി. അനാവശ്യ ഷോട്ടുകൾക്ക് ശ്രമിച്ച് ഋഷഭ് പന്ത് 32(56) ഹാർദ്ദിക് പാണ്ഡ്യ 32(62) എന്നീ സ്‌കോറുകൾക്ക് പുറത്തായപ്പോൾ ഇന്ത്യ 92ന് ആറ് എന്ന സ്‌കോറിൽ പരാജയം ഉറപ്പിച്ചു.

അവിടെ നിന്നും മുൻ നായകൻ എംഎസ് ധോണി രവീന്ദ്ര ജഡേജ എന്നിവർ അവിശ്വസനീയമായ രീതിയിൽ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ട് വരികയായിരുന്നു. എന്നാൽ 48ാം ഓവറിൽ ജഡേജയും ധോണിയും പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. നാളെ നടക്കുന്ന രണ്ടാം സെമി ഫൈനലിൽ ഇംഗ്ലണ്ട് ഓസ്ട്രേലിയ മത്സരത്തിലെ വിജയികളെ ന്യൂസിലാൻഡ് ഫൈനലിൽ ലോർഡ്സിൽ ഏറ്റുമുട്ടും.

നേരത്തെ, മഴമൂലം റിസർവ് ദിനത്തിലേക്കു നീണ്ട ഇന്നിങ്‌സിനൊടുവിലാണ് ന്യൂസീലൻഡ് ഇന്ത്യയ്ക്കു മുന്നിൽ 240 റൺസ് വിജയലക്ഷ്യമുയർത്തിയത്.ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡിന് മോശം തുടക്കമായിരുന്നു. ജസ്പ്രീത് ബുംറ ഭുവനേശ്വർ കുമാർ എന്നിവരുടെ ഓവറുകളിൽ റൺ കണ്ടെത്താൻ ആദ്യം മുതൽ കിവീസ് ബാറ്റസ്മാന്മാർ ബുദ്ധിമുട്ടി. ഓപ്പണർ മാർട്ടിൻ ഗപ്റ്റിൽ പോയതിന് ശേഷം രണ്ടാം വിക്കറ്റിൽ ഹെന്റി നിക്കോൾസ് 28(51) കെയിൻ വില്യംസൺ 67(95) എന്നിവർ ചേർന്ന് രണ്ടാം വിക്കറ്റിൽ 68 റൺസ് ചേർത്തെങ്കിലും നിരവധി ഓവറുകൾ വേണ്ടി വന്നു. ജഡേജയുടെ പന്തിൽ നിക്കോൾസ് പുറത്തായതിന് പിന്നാലെ എത്തിയ റോസ് ടെയ്ലറെ കൂട്ടുപിടിച്ച് വില്യംസൺ സ്‌കോർ ഉയർത്തി. 36ാം ഓവറിലെ രണ്ടാം പന്തിൽ ചഹാലിന് വിക്കര്റ് സമ്മാനിച്ച് വില്യംസൺ മടങ്ങുമ്പോൾ കിവീസ് സ്‌കോർ 134ന് 3. പിന്നീട് വന്ന ജെയിംസ് നീഷം 12(18) കോളിൻ ഡി ഗ്രാൻഡ് ഹോം 16(10) എന്നിവർ പെട്ടെന്ന് മടങ്ങി.ഏഴാമനായിട്ടാണ് വിക്കറ്റ് കീപ്പർ ടോം ലഥാം ക്രീസിലെത്തിയത്.

ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ സെമി ഫൈനലിന് ഇറങ്ങിയത്. കുൽദീപ് യാദവിന് പകരം കഴിഞ്ഞ മത്സരത്തിൽ വിശ്രമിച്ച ചഹൽ തിരികെ എത്തി. ന്യൂസിലാൻഡ് ടീമും ഒരു മാറ്റത്തോടെയാണ് ഇറങ്ങിയത്. ടിം സൗത്തിക്ക് പകരം ലോക്കി ഫെർഗൂസൺ ടീമിൽ ഇടം പിടിച്ചു. മഴ കാരണം കളി നിർത്തുമ്പോൾ ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, രവീന്ദ്ര ജഡേജ, ഹാർദ്ദിക് പാണ്ഡ്യ, ചഹൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തിയിട്ടുണ്ട്.

പ്രാഥമിക റൗണ്ടിൽ, കളിച്ച എട്ടിൽ ഏഴു മത്സരങ്ങളും ജയിച്ച് പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയത്. എന്നാൽ, പ്രാഥമിക ഘട്ടത്തിന്റെ അവസാനഘട്ടം വരെ ഒന്നാമതായിരുന്ന ന്യൂസീലൻഡ് ഒടുവിൽ തുടർച്ചയായി മൂന്നു മത്സരങ്ങൾ തോറ്റ് ഭാഗ്യത്തിന്റെ സഹായത്തോടെയാണ് അവസാന നാലിലെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP