Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഭാര്യമാരും കാമുകിമൊരുമൊത്ത് രാത്രി മുഴുവൻ മദ്യപിച്ചും ചുറ്റിക്കറങ്ങിയും ഉറങ്ങാതെ താരങ്ങൾ; എലിസബത്ത് രാജ്ഞി മുതൽ ഉള്ളവരുടെ അഭിനന്ദനം ഏറ്റുവാങ്ങി ഇംഗ്ലീഷ് ടീം; ആഘോഷിക്കാനെത്തിയവരെ കൊണ്ട് വീർപ്പ് മുട്ടി ട്രാഫാൽഗർ സ്‌ക്വയർ; ക്രിക്കറ്റ് കണ്ടുപിടിച്ച ഇംഗ്ലീഷുകാർ ആദ്യമായി ലോകകപ്പിൽ മുത്തമിടുമ്പോൾ ഫുട്ബോൾ ഭ്രാന്തിൽ തണുത്ത് പോയ കോളനി കളിക്ക് വീണ്ടും ബ്രിട്ടീഷ് മണ്ണിൽ ഉയർത്തെഴുന്നേൽപ്പ്

ഭാര്യമാരും കാമുകിമൊരുമൊത്ത് രാത്രി മുഴുവൻ മദ്യപിച്ചും ചുറ്റിക്കറങ്ങിയും ഉറങ്ങാതെ താരങ്ങൾ; എലിസബത്ത് രാജ്ഞി മുതൽ ഉള്ളവരുടെ അഭിനന്ദനം ഏറ്റുവാങ്ങി ഇംഗ്ലീഷ് ടീം; ആഘോഷിക്കാനെത്തിയവരെ കൊണ്ട് വീർപ്പ് മുട്ടി ട്രാഫാൽഗർ സ്‌ക്വയർ; ക്രിക്കറ്റ് കണ്ടുപിടിച്ച ഇംഗ്ലീഷുകാർ ആദ്യമായി ലോകകപ്പിൽ മുത്തമിടുമ്പോൾ ഫുട്ബോൾ ഭ്രാന്തിൽ തണുത്ത് പോയ കോളനി കളിക്ക് വീണ്ടും ബ്രിട്ടീഷ് മണ്ണിൽ ഉയർത്തെഴുന്നേൽപ്പ്

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ സ്വന്തം മണ്ണിൽ ന്യൂസിലൻഡിനെതിരെ നേടിയ ചരിത്ര വിജയത്തിന്റെ ലഹരിയിൽ നിന്നും ഇംഗ്ലീഷ് ക്രിക്കറ്റ് താരങ്ങൾ അത്ര വേഗമൊന്നും മോചിതരാവുമെന്ന് തോന്നുന്നില്ല. ഇന്നലെ കപ്പിൽ മുത്തമിട്ടതിന് ശേഷം എല്ലാം മറന്ന് ഈ ചരിത്ര നേട്ടം മതിമറന്ന് ആഘോഷിക്കാൻ തങ്ങളുടെ ഭാര്യമാർക്കും കാമുകിമാർക്കുമൊപ്പം ഇംഗ്ലണ്ടിന്റെ വീരനായകരായ ക്രിക്കറ്റ് താരങ്ങൾ അരയും തലയും മുറുക്കിയാണ് രംഗത്തിറങ്ങിയിരിക്കുന്നത്. ലോർഡ്സിന്റെ പരിസരങ്ങളിൽ ഇവരുടെ ആഘോഷപരിപാടികൾ അരങ്ങ് തകർത്തിരുന്നു.

ഭാര്യമാരും കാമുകിമൊരുമൊത്ത് രാത്രി മുഴുവൻ മദ്യപിച്ചും ചുറ്റിക്കറങ്ങിയും ഉറങ്ങാതെ താരങ്ങൾ വിജയം ആഘോഷിച്ചിരിക്കുന്നത്. ഇതിന് പുറമെ എലിസബത്ത് രാജ്ഞി മുതലുള്ള പ്രമുഖരുടെ അഭിനന്ദനപ്രവാഹം ഇംഗ്ലീഷ് ടീമിനെ ന്ന് പൊതിഞ്ഞ് കൊണ്ടേയിരിക്കുന്നുണ്ടായിരുന്നു. തങ്ങളുടെ രാജ്യത്തിന്റെ അഭിമാനം ലോകത്തോളം ഉയർത്തിയ ഈ വിജയം ആഘോഷിക്കാനെത്തിയവരെ കൊണ്ട് വീർപ്പ് മുട്ടിയാണ് ട്രാൻസ്ഫ്ലാഗർ സ്‌ക്വയർ നിലകൊണ്ടിരുന്നത്. ക്രിക്കറ്റ് കണ്ടുപിടിച്ച ഇംഗ്ലീഷുകാർ ആദ്യമായി ലോകകപ്പിൽ മുത്തമിടുമ്പോൾ ഫുട്ബോൾ ഭ്രാന്തിൽ തണുത്ത് പോയ കോളനി കളിക്ക് വീണ്ടും ബ്രിട്ടീഷ് മണ്ണിൽ ഉയർത്തെഴുന്നേൽപ്പാണുണ്ടായിരിക്കുന്നത്.

ഇംഗ്ലീഷ് ടീമിലെ ഓൾറൗണ്ടറായ ബെൻ സ്റ്റോക്ക്സ് തന്റെ പാർട്ണറായ ക്ലാരെയുടെ മുഖത്ത് ചുംബിച്ച് കൊണ്ടാണ് വിജയം ആഘോഷിക്കാൻ തുടക്കം കുറിച്ചിരുന്നത്. ഇന്നലത്തെ മത്സരത്തിലെ അവസാന നിമിഷങ്ങളിൽ സ്റ്റോക്സായിരുന്നു ഏവരുടെയും ശ്രദ്ധാ കേന്ദ്രം. ന്യൂസിലൻഡിന്റെ മാർട്ടിൻ ഗുപ്റ്റിലിനെ റൺഔട്ടാക്കി ഹീറോ ആയ ജോസ് ബട്ലർ എന്ന ഇംഗ്ലീഷ് ക്രിക്കറ്റർ ലോർഡ്സിലെ ഔട്ട്ഫീൽഡിൽ തന്റെ ഭാര്യ ലൂസിക്കും കൈക്കുഞ്ഞായ മകൾക്കുമൊപ്പം ആഹ്ലാദത്തോടെ ഫോട്ടോകൾക്ക് പോസ് ചെയ്താണ് വിജയലഹരി പങ്ക് വച്ചത്.

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് കാപ്റ്റനായ ജോയ് റൂട്ട് തന്റെ ഭാര്യ കാരിയെ ആഹ്ലാദം അടക്കാനാവാതെ ചുംബിക്കുന്ന ത് കാണാമായിരുന്നു. ഇതിന് പുറമെ ഇംഗ്ലണ്ടിന്റെ ബാറ്റ്സ്മാനായ ജാസൻ റോയ് തന്റെ മകളെ ചേർത്ത് പിടിച്ചിരുന്നു. ക്രിസ് വോക്സ് ഒരു കൈയിൽ ലോകകപ്പ് ട്രോഫിയും മറുകൈയിൽ ഭാര്യയായ ആമി ലൂയീസ് വോക്സിനെയും പിടിച്ചായിരുന്നു ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടിയിരുന്നത്. ലോർഡ്സിലെ ബാൽക്കണിയിൽ താരങ്ങളുടെ ഭാര്യമാരും ഗേൾഫ്രണ്ടുമാരും കുട്ടികളും തങ്ങളുടെ നായകരെ സ്തുതിച്ച് കൊണ്ടും ആവേശഭരിതരാക്കിക്കൊണ്ടും ആർപ്പ് വിളിച്ചിരുന്നു.

രാജ്ഞിമുതലുള്ള പ്രമുഖർ ഇംഗ്ലീഷ് ടീമിനെ അഭിനന്ദനത്താൽ വീർപ്പ് മുട്ടിച്ച് ആഘോഷത്തിന് നിറച്ചാർത്തേകി

ഇംഗ്ലണ്ടിലേക്ക് ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് കൊണ്ടു വന്ന വീരനായകരായ ടീമിനെ അഭിനന്ദിക്കാൻ ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് മുതൽ പ്രമുഖരെല്ലാം മത്സരിക്കുന്നുണ്ടായിരുന്നു. തന്റെ ഊഷ്മളമായ അഭിനന്ദനങ്ങൾ ടീമിനെ അറിയിച്ച് കൊണ്ടായിരുന്നു രാജ്ഞി സന്ദേശമിറക്കിയത്. തനിക്കൊപ്പം ഫിലിപ്പ് രാജകുമാരന്റെ അഭിനന്ദനവും രാജ്ഞി അറിയിച്ചിരുന്നു.

വേൾഡ് കപ്പിൽ ത്രില്ലടിപ്പിക്കുന്ന വിജയം ഇംഗ്ലണ്ടിന് നേടിത്തന്നെ താരങ്ങളെ അഭിനന്ദിക്കുന്നുവെന്നായിരുന്നു രാജ്ഞിയുടെ അഭിനന്ദന സന്ദേശത്തിന്റെ സാരം. ഇതിന് പുറമെ പ്രധാനമന്ത്രി തെരേസ മേയും അഭിനന്ദനം അറിയിച്ചിരുന്നു. കൂടാതെ ബ്രിട്ടീഷ് മാധ്യമങ്ങളും ചാനലുകളും രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖരും ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിനെ അഭിനന്ദിക്കാൻ മത്സരിച്ചെത്തിയിരുന്നു. കാത്തിരുന്ന സസ്പെൻസിന് മൂല്യമുണ്ടായിരിക്കുന്നുവെന്നാണ് താരങ്ങളെ വേൾഡ് കപ്പ് ചാമ്പ്യന്മാർ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് ലണ്ടൻ മേയർ സാദിഖ് ഖാൻ അഭിനന്ദന സന്ദേശമിറക്കിയത്.

ആഘോഷിക്കാനെത്തിയവരെ കൊണ്ട് വീർപ്പ് മുട്ടി ട്രാഫാൽഗർ സ്‌ക്വയർ

ഇംഗ്ലണ്ട് ന്യൂസിലൻഡിനെതിരെ നേടിയ ലോകകപ്പ് ക്രിക്കറ്റ് വിജയം ആഘോഷിക്കാൻ ട്രാഫാൽഗർ സ്‌ക്വയറിലേക്ക് ക്രിക്കറ്റ് ഭ്രാന്തന്മാരുടെ കുത്തൊഴുക്കുണ്ടായി. തൽഫലമായി ഇവിടെ ഒരിഞ്ച് മുന്നോട്ട് നീങ്ങാൻ പോലും പറ്റാത്ത അവസ്ഥ കുറച്ച് നേരം നിലനിന്നിരുന്നു.ബ്രിട്ടീഷ് താകകൾ പാറിച്ച് കൊണ്ടും ഷാംപയിൻ ബോട്ടിലുകൾ പൊട്ടിച്ച് കൊണ്ടും പലരും ആഘോഷം കൊഴുപ്പിച്ചിരുന്നു. ഭൂമിയിലെ ഏറ്റവും വലിയ ആഹ്ലാദ ആഘോഷ വേളകളിലൊന്നിനായിരുന്നു സ്‌ക്വയർ സാക്ഷ്യം വഹിച്ചിരുന്നത്.

ട്രാഫാൽഗർ ഫൗണ്ടയിനുകളിൽ കയറി പതാകകൾ വീശിയ പലരും ആവേശത്തോടെ വസ്ത്രങ്ങൾ ഊരിയെറിയാൻ വരെ തയ്യാറായിരുന്നു. പലരും അപരിചതരെ വരെ പിടിച്ച് വലിച്ച് ആലിംഗനം ചെയ്യുന്നുണ്ടായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP