Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലോകകപ്പ് ഉയർത്താതെ ഇന്ത്യ മടങ്ങിയതിൽ കടുത്ത അസംതൃപ്തി; മധ്യനിരയിലെ വീഴ്‌ച്ചയ്ക്ക് സെലക്ടർമാരും നായകനും ഉത്തരവാദിത്വം; പരിശീലക കസേരയിൽ ശാസ്ത്രിക്ക് അധിക നാൾ ഇല്ലെന്ന് സൂചന; കോലിയുടെ നായകസ്ഥാനത്തിനും ഭീഷണി; രോഹിത് ഏകദിന ടി20 നായകസ്ഥാനം ഏറ്റെടുക്കണമെന്ന് ബിസിസിഐയിലെ ഒരു വിഭാഗം; ടെസ്റ്റിൽ കോലി തുടരണമെന്നും അഭിപ്രായം; അവസരം കാത്ത് പുറത്തുള്ളത് യുവ താരങ്ങളുടെ നീണ്ട നിര

ലോകകപ്പ് ഉയർത്താതെ ഇന്ത്യ മടങ്ങിയതിൽ കടുത്ത അസംതൃപ്തി; മധ്യനിരയിലെ വീഴ്‌ച്ചയ്ക്ക് സെലക്ടർമാരും നായകനും ഉത്തരവാദിത്വം; പരിശീലക കസേരയിൽ ശാസ്ത്രിക്ക് അധിക നാൾ ഇല്ലെന്ന് സൂചന; കോലിയുടെ നായകസ്ഥാനത്തിനും ഭീഷണി; രോഹിത് ഏകദിന ടി20 നായകസ്ഥാനം ഏറ്റെടുക്കണമെന്ന് ബിസിസിഐയിലെ ഒരു വിഭാഗം; ടെസ്റ്റിൽ കോലി തുടരണമെന്നും അഭിപ്രായം; അവസരം കാത്ത് പുറത്തുള്ളത് യുവ താരങ്ങളുടെ നീണ്ട നിര

വേൾഡ്കപ്പ് ഡെസ്‌ക്

മുംബൈ: ഏകദിന ലോകകപ്പ് അവസാനിച്ചു. ഏഴാഴ്ച നീണ്ട് നിന്ന ടൂർണമെന്റിൽ കിരീടപ്രതീക്ഷകളുമായി എത്തിയ ടീം ഇന്ത്യ സെമിയിൽ തോറ്റ് പുറത്തായതിന്റെ വിഷമത്തിലാണ് ആരാധകർ ഇപ്പോഴും. എന്നാൽ ലോകകപ്പ് തോൽവി ടീമിൽ വൻ അഴിച്ചപണിക്ക് തന്നെ സാധ്യതയുണ്ട് എന്നാണ് ബിസിസിയിലെ ഒരു ഉന്നതൻ പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. മധ്യനിരയിൽ ഇന്ത്യയുടെ മോശം ഫോമും പ്രത്യേകിച്ച് നാലാം നമ്പറിൽ സിലക്ടർമാരും മാനേജ്‌മെന്റും കസേര കളി തുടർന്നത് പ്രാധാന്യത്തോടെയാണ് ബോർഡ് നോക്കിക്കാണുന്നത്.

ടീം ഇന്ത്യ ഏകദിന ക്യാപ്റ്റൻസി ഹിറ്റ്മാനെ ഏൽപിക്കുന്നതിനെ കുറിച്ച് ചിന്തിക്കണം എന്ന് ബിസിസിഐയിലെ ഒരു ഉന്നതൻ വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് വ്യക്തമാക്കി. 'ഏകദിന നായകസ്ഥാനം രോഹിതിനെ ഏൽപിക്കാനുള്ള കൃത്യമായ സമയമാണിത്. നിലവിലെ നായകനും മാനേജ്മെന്റിനും എല്ലാ പിന്തുണയുമുണ്ട്. എന്നാൽ അടുത്ത ലോകകപ്പിന് മുൻപ് ടീമിന് നവ ഭാവുകത്വം നൽകേണ്ടതണ്ട്. ചില മേഖലകളിൽ മാറ്റം വരുത്താനുണ്ടെന്ന് നമുക്കറിയാം. നായകനാകാൻ ഉചിതമായ താരമാണ് രോഹിതെന്നും' ബിസിസിഐ ഉന്നതൻ വ്യക്തമാക്കി.

ഈ ലോകകപ്പിൽ മധ്യനിരയാണ് ഇന്ത്യയെ ചതിച്ചത്. മധ്യനിരയിൽ കളിച്ച കേദാർ ജാദവ്, ദിനേശ് കാർത്തിക്, വിജയ് ശങ്കർ എന്നിവർ ഇനി ദേശീയ കുപ്പായത്തിലേക്കുള്ള തിരിച്ചുവരവ് അത്ര എളുപ്പമാകില്ല. സ്പിന്നർമാരായ ചഹൽ കുൽദീപ് സഖ്യത്തിന്റെ പ്രകടനത്തിലും ബോർഡിിന് തൃപ്തിയില്ല. ചഹൽ കുൽദീപിനെ അപേക്ഷിച്ച് കുറച്ച കൂടി ഭേദമായിരുന്നു എന്ന് മാത്രം. 38കാരനായ എംഎസ് ധോണി വിരമിക്കുമോ തുടർന്ന് കളിക്കുമോ എന്ന കാര്യത്തിൽ തീരുമാനം ധോണിക്ക് വിടും.

അവസരം കാത്ത് നിൽക്കുന്ന ഒരുപടി യുവതാരങ്ങൾ ഉണ്ട്. ഐപിഎല്ലിലും രഞ്ചി ട്രോഫിയിലും എല്ലാം തന്നെ മികവ് കാണിച്ച ഒരുപിടി താരങ്ങൾ പുറത്ത് നിൽക്കുന്നു. നിധീഷ് റാണ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, കരുൺ നായർ എന്നിവർ അവസരം കാത്ത് പുറത്ത് നിൽക്കുന്ന മധ്യനിര ബാറ്റ്‌സ്മാൻാരണ്. പ്രത്വി ഷാ, ശുഭ്മാൻ ഗിൽ, മായങ്ക് അഗർവാൾ എന്നിവർ മുൻനിരയിലും റിസർവ് ബെഞ്ചിന്റെ ശക്തി കൂട്ടും. സ്പിന്നർമാരിൽ ഓൾ റൗണ്ടറായ ക്രുണാൽ പാണ്ഡ്യ, റിയാൻ പരാഗ്, രാഹുൽ ചഹർ, ശ്രേയസ് ഗോപാൽ, വാഷിങ്ടൺ സുന്ദർ മായങ്ക് മാർക്കണ്ഡെ എന്നിവരും സെലക്ടർമാരുടെ റഡാറിൽ ആണ്.

ഇവരെല്ലാം തന്നെ ബാറ്റ് ചെയ്യുന്നതിലും മികവ് കാണിക്കുന്നു എന്നത് പ്രത്യേകതയാണ്.ടീമിന്റെ സെലക്ടർമാർ ഒപ്പം തന്നെ പരിശീലക സംഘത്തിന്റെയും പണി തെറിക്കാൻ സാധ്യതയുണ്ട്. രവി ശാസ്ത്രിക്ക് തൽക്കാലം ഭീഷണിയില്ലെങ്കിലും ബാറ്റിങ് പരിശീലകൻ സഞ്ചയ് ബാംഗർ ബൗളിങ് പരിശീലകൻ ഭരത് അരുൺ എന്നിവരുടെ സ്ഥാനം തെറിച്ചേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP