Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തകർപ്പൻ സെഞ്ച്വറിയുമായ അടിച്ച് കസറി ഹിറ്റ്മാൻ; മൂന്നാം ലോകകപ്പ് മത്സരത്തിൽ രോഹിത്തിന്റെ രണ്ടാം സെഞ്ച്വറി മികവിൽ റൺമല തീർത്ത് ടീം ഇന്ത്യ; ലോകേഷ് രാഹുലിനും വിരാട് കോലിക്കും അർധ സെഞ്ച്വറി; കളിമുടക്കി 47ാം ഓവറിൽ രസംകൊല്ലിയായി മഴയും; മുഹമ്മദ് ആമിറിന് മൂന്ന് വിക്കറ്റ്; പാക്കിസ്ഥാന് 337 റൺസ് വിജയലക്ഷ്യം

തകർപ്പൻ സെഞ്ച്വറിയുമായ അടിച്ച് കസറി ഹിറ്റ്മാൻ; മൂന്നാം ലോകകപ്പ് മത്സരത്തിൽ രോഹിത്തിന്റെ രണ്ടാം സെഞ്ച്വറി മികവിൽ റൺമല തീർത്ത് ടീം ഇന്ത്യ; ലോകേഷ് രാഹുലിനും വിരാട് കോലിക്കും അർധ സെഞ്ച്വറി; കളിമുടക്കി 47ാം ഓവറിൽ രസംകൊല്ലിയായി മഴയും; മുഹമ്മദ് ആമിറിന് മൂന്ന് വിക്കറ്റ്; പാക്കിസ്ഥാന് 337 റൺസ് വിജയലക്ഷ്യം

വേൾഡ്കപ്പ് ഡെസ്‌ക്‌

മാഞ്ചസ്റ്റർ: പാക്കിസ്ഥാനെതിരെ ഇന്ത്യ കൂറ്റൻ സ്‌കോർ. രോഹിത് ശർമ്മയുടെ തകർപ്പൻ സെഞ്ച്വറിയുടെ മികവിൽ 140(113) മുന്നേറിയ ഇന്ത്യ 50 ഓവറിൽ 5വിക്കറ്റ് നഷ്ടത്തിൽ 336 റൺസ് നേടി. നേരത്തെ 46.4 ഓവറിൽ 305ന് നാല് എന്ന നിലയിൽ നിൽക്കുമ്പോഴാണ് മഴ എത്തിയത്. 20 മിനിറ്റിന് ശേഷം കളി പുനരാരംഭിച്ചപ്പോൾ 77 റൺസ് നേടി കോലി പുറത്തായി. ഇതോടെ ഇന്ത്യൻ സ്‌കോറിങ്ങിന്റെ വേഗത കുറയുകയും ചെയ്തു. പാക്കിസ്ഥാന് വേണ്ടി മുഹമ്മദ് ആമിർ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ഹസൻ അലിയും വഹാബ് റിയാസും ഓരോ വിക്കറ്റ് വീഴ്‌ത്തി.ലോകേഷ് രാഹുൽ 57(78) ഹാർദ്ദിക് പാണ്ഡ്യ 26(19) ധോണി 1(2) എന്നിവരാണ് രോഹിത്തിനും കോലിക്കും പുറമെ പുറത്തായ ബാറ്റ്സ്മാന്മാർ. വിജയ്ശങ്കർ 15*(15) കേദാർ ജാദവ് 9*(8) എന്നിവർ പുറത്താകാതെ നിന്നു

 

ടോസ് നേടിയ പാക്കിസ്ഥാൻ നായകൻ സർഫറാസ് അഹമ്മദ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മികച്ച വേഗതയിലും സ്വിങ്ങിലും പന്തെറിഞ്ഞ ആമിറിന് മുന്നിൽ ക്ഷമയോടെയാണ് ഇന്ത്യൻ ഓപ്പണർമാർ പ്രത്യേകിച്ച് രാഹുൽ തുടങ്ങിയത്. 85 പന്തുകളിൽ നിന്ന് 9 ഫോറും 3 സിക്‌സും സഹിതമാണ് രോഹിത് സെഞ്ച്വറി തികച്ചത്.മറുവശത്ത് മെല്ലെ തുടങ്ങിയ രാഹുലും രോഹിത്തിന് നല്ല പിന്തുണ നൽകി. ലോകകപ്പിൽ പാക്‌സഥാനെതിരെ ഇന്ത്യയുടെ ഏറ്റവും വലിയ ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ട് തീർത്താണ് രാഹുൽ രോഹിത് സഖ്യം പിരിഞ്ഞത്.വഹാബ് റിയാസിന്റെ പന്തിൽ ബാബർ അസം പിടിച്ച് പുറത്താകുമ്പോൾ 57(78) ആയിരുന്നു രാഹുലിന്റെ സ്‌കോർ. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 136 റൺസ് കൂട്ടുകെട്ട് തീർത്തിരുന്നു.

രാഹുൽ പോയതിന് പിന്നാലെ നായകൻ കോലിയാണ് രോഹിത്തിന് കൂട്ടായി എത്തിയത്. ഒരു വശത്ത് രോഹിത് വേഗം സ്‌കോർ ചെയ്തപ്പോൾ കോലി ക്ഷമയോടെ ബാറ്റ് വീശി. രണ്ടാം വിക്കറ്റിൽ നായകനും ഉപനായകനും ചേർന്ന് 98 റൺസ് ചേർത്തു. ഹസൻ അലിയുടെ പന്തിൽ സ്‌കൂപ്പ് ഷോട്ടിന് ശ്രമിച്ച രോഹിത് ഷോട്ട് ഫൈൻ ലെഗിൽ പിടി കൊടുത്ത് മടങ്ങുകയായിരുന്നു. നാലാം ഇരട്ടസെഞ്ച്വറിയെ കുറിച്ച് ചർച്ചകൾ ആരംഭിച്ചതിന് പിന്നാലെയാണ് രോഹിത് മടങ്ങിയത്.

സ്ഥാനക്കയറ്റം ലഭിച്ച് നാലാമനായി എത്തിയ ഹാർദ്ദിക് പാണ്ഡ്യ രണ്ട് ഫോറും ഒരു സിക്‌സും സഹിതം 26(19) റൺസ് നേടി. ആമിറിനെ ഹെലികോപ്റ്റർ ഷഓട്ടിന് പറത്താൻ ശ്രമിച്ചെങ്കിലും ലോങ് ഓണിൽ ബാബർ അസമിന്റെ കൈയിൽ ഒതുങ്ങി. പിന്നീട് വന്ന ധോണി 1(2) ആമിറിന് വിക്കറ്റ് സമ്മാനിച്ച് പെട്ടന്ന് മടങ്ങി. മുഹമ്മദ് ആമിറിന്റെ വേഗതയും കൃത്യതയും ഇന്ത്യൻ ഓപ്പണർമാരെയും പ്രത്യേകിച്ച് രാഹുലിനെ വലിയ രീതിയിൽ ബുദ്ധിമുട്ടിച്ചെങ്കിലും ഇന്ത്യ പതിയ താളം വീണ്ടെടുക്കുകയായിരുന്നു.

പാക്കിസ്ഥാനെതിരായ ലോകകപ്പ മത്സരത്തിൽ സെഞ്ച്വറിയോടെ ലോകകപ്പിൽ ഇന്ത്യൻ ഉപനായകന് പുതിയ നേട്ടം. ലോകകപ്പിലെ ആദ്യ മുന്ന് ഇന്നിങ്‌സുകളിൽ അമ്പതിലധികം സ്‌കോർ ചെയ്യുന്ന നാലാമത്തെ ഇന്ത്യൻ താരമായാണ് രോഹിത് മാറിയത്. ഇംഗ്ലണ്ട് ലോകകപ്പിൽ ദക്ഷിണാഫ്രിക്ക, ഓസീസ്, പാക്കിസ്ഥാൻ എന്നീ ടീമുകൾക്കെതിരെയാണ് രോഹിത്തിന്റെ പ്രകടനം.1987 ലെ ലോകകപ്പിൽ നവജ്യോത് സിങ് സിദ്ധുവാണ് ഈ നേട്ടം ആദ്യം കൈവരിക്കുന്നത്. പിന്നീട് 1986 ലോകകപ്പിൽ സച്ചിൻ ടെണ്ടുൽക്കറും 2011 ലോകകപ്പിൽ യുവരാജ് സിങ്ങും ആദ്യ മൂന്ന് ഇന്നിങ്‌സുകളിൽ അമ്പതിലധികം റൺസ് സ്‌കോർ ചെയ്തിരുന്നു. ഈ ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ സൗത്താഫ്രിക്കയ്ക്ക എതിരെയും രോഹിത് സെഞ്ച്വറി നേടിയിരുന്നു.

ടോസ് നേടിയ പാക് നായകൻ സർഫറാസ് അഹമ്മദ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. മെയ്ഡിൻ ഓവർ എറിഞ്ഞാണ് പാക് ബൗളർ ആമിർ തുടങ്ങിയത്. വളരെ ശ്രദ്ധയോടെ തുടങ്ങിയ ശേഷമാണ് രോഹിത് കത്തിക്കയറാൻ തുടങ്ങിയത്. ലെഗ് സ്പ്പിന്നർ ഷദാബ് ഖാൻ എറിഞ്ഞ ആദ്യ ഓവറിൽ തന്നെ ഒരു സിക്‌സും രണ്ട് ഫോറും സഹിതം 17 റൺസ് പായിച്ചാണ് ഇന്ത്യൻ ഓപ്പണർമാർ വരവേറ്റത്.ശിഖർ ധവാന് പരിക്ക് പറ്റി പുറത്ത് പോയതിനെ തുടർന്ന് ഓപ്പണറുടെ റോളിലെത്തിയ രാഹുൽ സൂക്ഷിച്ചാണ് തുടങ്ങിയത് എന്നാൽ ഡോട്ട് ബോളുകൾ വർധിച്ചപ്പോൾ അപകടകരമായ ചില ഷോട്ടുകൾ കളിച്ചെങ്കിലും രക്ഷപ്പെടുകയായിരുന്നു. ഇതിനിടയിൽ മികച്ച ഒരു റണ്ണൗട്ട് ചാൻസ് പാക്കിസ്ഥാൻ നഷ്ടപ്പെടുത്തുകയും ചെയ്തു. ശിഖർ ധവാന് പകരമായി വിജയ് ശങ്കർ ആണ് പ്ലെയിങ് ഇലവനിൽ ഉൾപ്പെട്ടത്.രണ്ട് സ്പിന്നർമാരുമായാണ് പാക്കിസ്ഥാൻ കളിക്കുന്നത്. ഷദാബ് ഖാനും ഇമാദ് വസീമും പാക് നിരയിൽ തിരിച്ചെത്തി. ഇതിൽ ഇമാദ് വാസിം നന്നായി ബൗൾ ചെയ്തു. 10 ഒ്ാവറിൽ വെറും 49 റൺസ് മാത്രമാണ് ഇടങ്കയ്യൻ സ്പിന്നർ വിട്ടുകൊടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP