Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇംഗ്ലണ്ടിനോടേറ്റ 31 റൺസിന്റെ തോൽവി പാഠമായി; എഡ്ജ്ബാസ്റ്റണിൽ കളിമുറുകുംതോറും വേഗം കുറയുന്ന പിച്ചിൽ ബാറ്റിങ് തിരഞ്ഞെടുത്ത് ടീം ഇന്ത്യ; കേദാർ ജാദവിന് പകരം ദിനേഷ് കാർത്തിക്കും കുൽദീപ് യാദവിന് പകരം ഭുവനേശ്വർ കുമാറും; പോരിൽ കീഴടങ്ങാൻ തയ്യാറല്ലെന്ന മൊർത്താസയുടെ പ്രഖ്യാപനത്തോടെ കളത്തിലിറങ്ങി ബംഗ്ലാദേശ്

ഇംഗ്ലണ്ടിനോടേറ്റ 31 റൺസിന്റെ തോൽവി പാഠമായി; എഡ്ജ്ബാസ്റ്റണിൽ കളിമുറുകുംതോറും വേഗം കുറയുന്ന പിച്ചിൽ ബാറ്റിങ് തിരഞ്ഞെടുത്ത് ടീം ഇന്ത്യ; കേദാർ ജാദവിന് പകരം ദിനേഷ് കാർത്തിക്കും കുൽദീപ് യാദവിന് പകരം ഭുവനേശ്വർ കുമാറും;  പോരിൽ കീഴടങ്ങാൻ തയ്യാറല്ലെന്ന മൊർത്താസയുടെ പ്രഖ്യാപനത്തോടെ കളത്തിലിറങ്ങി ബംഗ്ലാദേശ്

മറുനാടൻ ഡെസ്‌ക്‌

ബർമിങ്ങാം: ലോകകപ്പ് ക്രിക്കറ്റിൽ ടോസിന്റെ രൂപത്തിൽ ഇന്ത്യക്ക് ഭാഗ്യം. സെമി പ്രവേശനത്തിന് ഒരുപോയിന്റ് മാത്രം അകലെ നിൽക്കുന്ന ടീം ഇന്ത്യ ബംഗ്ലാദേശിനെതിരെ ബാറ്റിങ് തിരഞ്ഞെടുത്തു. സെമിയിൽ കയറാൻ ബംഗ്ലാദേശിന് ഇന്ന് ജയിച്ചാൽ മാത്രം പോരാ, പാക്കിസ്ഥാനുമായുള്ള അടുത്ത മത്സരത്തിലും ജയിച്ചുകയറണം.

ടീമിൽ രണ്ടുമാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. റിസ്റ്റ് സ്പിന്നറായ കുൽദീപ് യാദവിനെ മാറ്റിനിർത്തി. പകരം ഭുവനേശ്വർ കുമാർ ടീമിലെത്തി. കേദാർ ജാദവിന് പകരം ദിനേഷ് കാർത്തിക്കിനെ ഉൾപ്പെടുത്തി. മൂന്നുപേസർമാരും, സ്‌പെഷ്.ലിസറ്റ് സ്പിന്നറുമാണ് ടീമിലുള്ളത്. എഡ്ജ്ബാസ്റ്റണിലെ പിച്ചിൽ കഴിഞ്ഞ കളിയിൽ ഇന്നിങ്‌സിന്റെ രണ്ടാം പകുതിയിൽ പിച്ചിന്റെ വേഗം കുറഞ്ഞിരുന്നു. ഇക്കാരണത്താലാണ് ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തതെന്ന് നായകൻ വിരാട് കോഹ്ലി പറഞ്ഞു. എഡ്ജ്ബാസ്റ്റണിൽ കഴിഞ്ഞ കളിയിൽ ടോസ് നഷ്ടപ്പെട്ടതോടെയാണ് ഇംഗ്ലണ്ടിനെതിരെ 31 റൺസിന്റെ തോൽവി വഴങ്ങേണ്ടി വന്നത്.

അതേസമയം, ഇന്ത്യക്കെതിരെ ആദ്യം ബൗൾ ചെയ്യുന്നതിൽ പ്രശ്‌നമില്ലെന്ന് ബംഗ്ലാദേശ് നായകൻ മഷ്‌റഫെ മൊർത്താസ പ്രതികരിച്ചു. ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ചാൽ മാത്രമേ ജയിക്കാൻ കഴിയുകയള്ളുവെന്ന ബോധ്യമുണ്ട്. മിർസ് ഇന്ന് കളിക്കുന്നില്ല. പകരം റൂബൽ കളിക്കും. മഹമദ്ദുയ്ക്ക് കളിക്കാൻ കഴിയാത്തത് തിരിച്ചടിയാണ്. സാബിർ റഹ്മാൻ പകരം വരുമെന്നും മൊർത്താസ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP