Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലോകകപ്പിലെ ആദ്യ ഓവർ എറിയുന്ന ആദ്യത്തെ സ്പിന്നർ; അതിൽ തന്നെ രണ്ടാമത്തെ പന്തിൽ അപകടകാരിയായ ജോണി ബെയ്‌സ്‌റ്റോയുടെ വിക്കറ്റ്; പിന്നെ ആ ട്രേഡ്മാർക്ക് സെലിബ്രേഷനായ `കണ്ടം`(ഗ്രൗണ്ട്) വഴി ഓട്ടം; പ്രായം 40 ആയെന്ന് പറഞ്ഞിട്ടെന്താ കാര്യം! ഇമ്രാൻ താഹിർ ഒരു സംഭവം തന്നെ

ലോകകപ്പിലെ ആദ്യ ഓവർ എറിയുന്ന ആദ്യത്തെ സ്പിന്നർ; അതിൽ തന്നെ രണ്ടാമത്തെ പന്തിൽ അപകടകാരിയായ ജോണി ബെയ്‌സ്‌റ്റോയുടെ വിക്കറ്റ്; പിന്നെ ആ ട്രേഡ്മാർക്ക് സെലിബ്രേഷനായ `കണ്ടം`(ഗ്രൗണ്ട്) വഴി ഓട്ടം; പ്രായം 40 ആയെന്ന് പറഞ്ഞിട്ടെന്താ കാര്യം! ഇമ്രാൻ താഹിർ ഒരു സംഭവം തന്നെ

വേൾഡ്കപ്പ് ഡെസ്‌ക്

ലണ്ടൻ: ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ ഓവർ എറിയാൻ സൗത്താഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലസിസ് ലെഗ് സ്പിന്നർ ഇമ്രാൻ താഹിറിനെ ക്ഷണിച്ചപ്പോൾ അത് ചരിത്രമായി. ഒരു ലോകകപ്പ് മത്സരത്തിലെ ആദ്യ ഓവർ എറിയാൻ ഒരു സ്പിന്നറെ തന്നെ നിയോഗിക്കുന്നത് ഇത് ആദ്യം. അതിൽ തന്നെ രണ്ടാം പന്തിൽ ഇംഗ്ലണ്ടിന്റെ അപകടകാരിയായ ഓപ്പണർ ജോണി ബെയ്‌സ്‌റ്റോയെ വിക്കറ്റ് കീപ്പർ ക്വിന്റൺ ഡി കോക്കിന്റെ കൈകളിലെത്തിച്ച് നായകന്റെ വിശ്വാസം കാക്കുകയും ചെയ്തു. ലോകകപ്പ് ചരിത്രത്തിൽ ആദ്യ ഓവറിൽ വിക്കറ്റ് വീഴ്‌ത്തുന്ന രണ്ടാമത്തെ താരമായും ഈ ലെഗ് സ്പിന്നർ മാറി. 1992-ലെ ലോകകപ്പിൽ ജോൺ റൈറ്റിനെ ബൗൾഡാക്കിയ ഓസ്‌ട്രേലിയയുടെ ക്രെയ്ഗ് മക്‌ഡെർമോറ്റാണ് ആദ്യ ഓവറിൽ തന്നെ വിക്കറ്റ് വീഴ്‌ത്തിയ ആദ്യ താരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP