Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അനുവദിക്കേണ്ടിയിരുന്നത് അഞ്ച് റൺസോ അതോ ആറോ? അമ്പയറുടെ തീരുമാനം അന്തിമമായിരിക്കും! ധർമ്മസേനയെ ധർമ്മസങ്കടത്തിലാക്കി എല്ലാം അമ്പയറുടെ തലയിൽ കെട്ടി വെച്ച് ഐസിസി;`ന്യൂസിലാൻഡ് വെയർ റോബ്ഡ്` ഹാഷ് ടാഗുമായി സോഷ്യൽ മീഡിയ; ലോഡ്‌സിലെ വിവാദം അടങ്ങുന്ന മട്ടില്ല

അനുവദിക്കേണ്ടിയിരുന്നത് അഞ്ച് റൺസോ അതോ ആറോ? അമ്പയറുടെ തീരുമാനം അന്തിമമായിരിക്കും! ധർമ്മസേനയെ ധർമ്മസങ്കടത്തിലാക്കി എല്ലാം അമ്പയറുടെ തലയിൽ കെട്ടി വെച്ച് ഐസിസി;`ന്യൂസിലാൻഡ് വെയർ റോബ്ഡ്` ഹാഷ് ടാഗുമായി സോഷ്യൽ മീഡിയ; ലോഡ്‌സിലെ വിവാദം അടങ്ങുന്ന മട്ടില്ല

സ്പോർട്സ് ഡെസ്‌ക്

ലണ്ടൻ:ഓവർ ത്രോയിലൂടെ ഇംഗ്ലണ്ടിന് ആറ് റൺസ് അനുവദിച്ച സംഭവത്തിൽ തങ്ങൾക്ക് അഭിപ്രായം പറയാനാകില്ലെന്ന് ഐ സി സി. നിയമങ്ങൾ അനുസരിച്ച് ഫീൽഡ് അമ്പയർമാർക്കാണ് പൂർണ അധികാരമുള്ളതെന്നും ഐ സി സിക്ക് ഈ വിഷയത്തിൽ ഒന്നും പറയാൻ സാധിക്കില്ലെന്നും ഐ സി സി വക്താവ് വ്യക്തമാക്കി. ലോകകപ്പ് ഫൈനലിലാണ് ഓവർ ത്രോയിലൂടെ ഇംഗ്ലണ്ടിന് ആറ് റൺസ് നൽകിയത്. അവസാനത്തെ ഓവറിൽ ബൗണ്ടറിയിൽ നിന്ന് ന്യൂസിലാൻഡിന്റെ മാർട്ടിൻ ഗപ്ടിൽ എറിഞ്ഞ ത്രോ ക്രീസിലേക്ക് ഓടി വീണ ഇംഗ്ലണ്ടിന്റെ ബെൻ സ്റ്റോക്സിന്റെ ബാറ്റിൽ തട്ടിയാണ് ബൗണ്ടറി കടന്നത്.

ഓടിയെടുത്ത രണ്ട് റണ്ണടക്കം ആ പന്തിൽ ഇംഗ്ലണ്ടിന് അനുകൂലമായി അമ്പയർ കുമാര ധർമസേന ആറ് റൺസ് അനുവദിച്ചിരുന്നു. ജയിക്കാൻ മൂന്നു പന്തിൽ ഒൻപതു റൺസ് വേണമെന്നിരിക്കെയാണ് അമ്പയർ റൺസ് അനുവദിച്ചത്. ഇത് മത്സരഫലത്തിൽ നിർണായകമാകുകയും ഇംഗ്ലണ്ട് ലോകകപ്പിൽ വിജയിക്കുകയും ചെയ്തു. എന്നാൽ രണ്ടാം റണ്ണിനു വേണ്ടി ഓടുമ്പോൾ ഗപ്ടിൽ പന്ത് റിലീസ് ചെയ്യുന്ന സമയത്ത് ബാറ്റ്സ്മാന്മാർ പരസ്പരം ക്രോസ് ചെയ്യാതിരുന്നതിനാൽ ഓവർ ത്രോ അടക്കം അഞ്ച് റൺസ് മാത്രമെ അനുവദിക്കാവു എന്നാണ് പ്രധാന വാദവും നിയമവും

ഈ സാഹചര്യത്തിൽ ആറ് റൺസ് അനുവദിച്ച ഫീൽഡ് അമ്പയറായിരുന്ന ധർമസേനക്ക് തെറ്റു പറ്റിയെന്ന് ഐസിസി അമ്പയർമാരുടെ എലൈറ്റ് പാനലിൽ അംഗമായിരുന്ന സൈമൺ ടോഫൽ പോലും വ്യക്തമാക്കിയിരുന്നു.ഫീൽഡർ ബോൾ എറിയുന്നതിന് മുൻപ് രണ്ട് ബാറ്റ്സ്മാന്മാരും ക്രോസ് ചെയ്തെങ്കിൽ മാത്രമേ എക്സ്ട്രാ ഒരു റൺ കൂടി അനുവദിക്കാവൂ എന്നാണ് ഐസിസിയുടെ 19.8 ആം നിയമത്തിൽ പറയുന്നതെന്നും ടോഫൽ വിശദീകരിച്ചിരുന്നു.

ഇതനുസരിച്ച് നോക്കിയാൽ ഗപ്റ്റിൽ പന്ത് എറിയുമ്പോളേക്കും ബെൻ സ്റ്റോക്സും ആദിൽ റാഷിദും ക്രോസ് ചെയ്തിട്ടില്ലായിരുന്നു. ഈ പിഴവ് ഇംഗ്ലണ്ട് - ന്യൂസിലന്റ് മത്സരത്തെ നിർണായകമായി സ്വാധീനിച്ചു. കാര്യങ്ങൾ കൃത്യമായി കണ്ടില്ലെന്നിരിക്കെ തേർഡ് അമ്പയറുടെ സഹായം തേടാൻ ഫീൽഡ് അമ്പയർമാർ കൂട്ടാക്കാഞ്ഞത് ശരിയായില്ലെന്നും ടോഫൽ പറഞ്ഞു. അഞ്ച് തവണ ഐസിസിയുടെ അംപയർ ഓഫ് ദ ഇയർ പുരസ്‌കാരം നേടിയ വ്യക്തിയാണ് ടോഫൽ. നിശ്ചിത ഓവറിലും സൂപ്പർ ഓവറിലും സമനില ആയ ഫൈനലിൽ ബൗണ്ടറികൾ കൂടുതൽ നേടിയെന്ന ആനുകൂല്യത്തിലാണ് ഇംഗ്ലണ്ട് ലോകകപ്പ് വിജയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP