Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൂവേണ്ടവർ ഇവിടെ കമോൺ; ഓസ്‌ട്രേലിയയുടെ ആദ്യ ജയം ഡേവിഡ് വാർണറുടെ ചിറകിലേറി; പതിവിൽ നിന്നു വ്യത്യസ്തമായി പതിഞ്ഞ ശൈയിൽ തുടങ്ങിയ താരം താളം കണ്ടെത്തിയത് കരുതലോടെ; ഇതുവരെ കളിച്ച ഏഷ്യൻ ടീമുകളിൽ ഭേദപ്പെട്ട പ്രകടനം നടത്തിയത് അഫ്ഗാൻ മാത്രം; ക്യാമിയോ പെർഫോമറായി റാഷിദ് ഖാനും

കൂവേണ്ടവർ ഇവിടെ കമോൺ; ഓസ്‌ട്രേലിയയുടെ ആദ്യ ജയം ഡേവിഡ് വാർണറുടെ ചിറകിലേറി; പതിവിൽ നിന്നു വ്യത്യസ്തമായി  പതിഞ്ഞ ശൈയിൽ തുടങ്ങിയ താരം താളം കണ്ടെത്തിയത് കരുതലോടെ; ഇതുവരെ കളിച്ച  ഏഷ്യൻ ടീമുകളിൽ ഭേദപ്പെട്ട പ്രകടനം നടത്തിയത് അഫ്ഗാൻ മാത്രം; ക്യാമിയോ പെർഫോമറായി റാഷിദ് ഖാനും

മറുനാടൻ ഡെസ്‌ക്‌

ബ്രിസ്റ്റോൾ: ലോകകപ്പ് സന്നാഹ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്കായി ഇന്നിങ്‌സ് ഓപ്പൺ ചെയ്ത ഡേവിഡ് വാർണറെ കൂവി വിളിച്ചാണ് കാണികൾ വരവേറ്റത്. ചിലർ വാർണറെ 'കയറിപ്പോകു ചതിയാ' എന്നും ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.എന്നാൽ കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനെതിരെ നടന്ന മത്സരത്തിൽ തന്നെ കൂവി തോൽപ്പിക്കാനായി കാത്തിരുന്ന വിമർശകർക്ക് ചെകിട്ടത്തടിയായിരുന്നു വാർണറിന്റെ ഇന്നിങ്‌സ്.

അഫ്ഗാനിസ്ഥാന്റെ ചെറുത്തു നിൽപ്പ് മറി കടന്ന് ഓസ്ട്രേലിയൻ വിജയം നേടുമ്പോൾ ആ വിജയത്തിന് ചിറക് നൽകിയത് ഡേവിയായിരുന്നു. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 208 എന്ന വിജയ ലക്ഷ്യം ഓസ്ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ സ്വന്തമാക്കുകയായിരുന്നു. ഓപ്പണറായി ഇറങ്ങി പക്വതയോടെ കളിച്ച ഡേവിഡ് വാർണറുടെ മികവിലാണ് ഓസീസ് അനായാസം വിജയ ലക്ഷ്യം കടന്നത്. അർധ സെഞ്ചുറിയുമായി വാർണർ പുറത്താകാതെ നിന്നു.

മികച്ച തുടക്കമാണ് ആരോൺ ഫിഞ്ചും വാർണറും ഓസീസിന് നൽകിയത്. സ്‌കോർ 96 ലെത്തി നിൽക്കെയാണ് ഓസ്ട്രേലിയയ്ക്ക് ഫിഞ്ചിനെ നഷ്ടമാകുന്നത്. 49 പന്തുകൾ നേരിട്ട ഫിഞ്ച് ആറ് ഫോറും നാല് സിക്സുമടക്കം 66 റണ#്സ് നേടി. നയിബാണ് ഫിഞ്ചിനെ പുറത്താക്കിയത്. പിന്നാലെ വന്ന ഉസ്മാൻ ഖ്വാജ 15 റൺസുമായി പുറത്തായി. പക്ഷെ പുറത്താകാതെ നിന്ന വാർണർ വിജയം ഉറപ്പു വരുത്തുകയായിരുന്നു.

പതിവു പോലെയുള്ള ആഞ്ഞടികളില്ലാതെയായിരുന്നു വാർണറുടെ ഇന്നിങ്സ്. ഇതോടെ വിവാദങ്ങളിൽ നിന്നുമുള്ള തിരിച്ചു വരവ് വാർണർ ആഘോഷമാക്കിയിരിക്കുകയാണ്. 114 പന്തുകളിൽ നിന്നും 89 റൺസാണ് വാർണർ നേടിയത്. ഇതിൽ എട്ട് ഫോറും ഉൾപ്പെടും. ലോകകപ്പ് സന്നാഹ മത്സരത്തിൽ തന്നെ കൂവി വിളിച്ചവർക്കുള്ള മറുപടിയുമായി വാർണറുടെ ഇന്നിങ്സ്. വാർണർക്കൊപ്പം വിലക്കിൽ നിന്നും മടങ്ങിയെത്തിയ മുൻ നായകൻ സ്റ്റീവ് സ്മിത്ത് 18 റൺസ് നേടി. ഗ്ലെൻ മാക്സ്വെല്ലാണ് വിജയ റൺ നേടിയത്.

ഓപ്പണർമാർ രണ്ടു പേരും പൂജ്യത്തിന് മടങ്ങിയതോടെ അഫ്ഗാനിസ്ഥാനെ തകർത്തെറിയാമെന്നായിരുന്നു ഓസീസുകാർ കരുതിയത്. എന്നാൽ പൊരുതാനുറച്ച മധ്യനിരയും വാലറ്റവും ചേർന്ന് നടത്തിയത് സമാതകളില്ലാത്ത തിരിച്ചു വരവാണ്.38.2 ഓവറിൽ പുറത്താകുമ്പോൾ അഫ്ഗാൻ 207 റൺസ് എന്ന ഭേദപ്പെട്ട നിലയിൽ എത്തിയിരുന്നു.

പ്രതീക്ഷയോടെ ഇറങ്ങിയ മുഹമ്മദ് ഷെഹ്സാദിനെ മൂന്നാം പന്തിൽ തന്നെ സ്റ്റാർക്ക് പുറത്താക്കി. പിന്നാലെ ഹസ്റത് സസലിനെ പാറ്റ് കമ്മിൻസും പുറത്താക്കി. എന്നാൽ റഹ്മത്ത് ഷായും ഹഷ്മത്തുള്ള ഷഹീദിയും ചേർന്ന് ചെറുത്തു നിന്നു. റഹ്മത്ത് 60 പന്തിൽ 43 റൺസ് നേടി. ആറ് ഫോറും റഹ്മത്ത് അടിച്ചു. ഷഹീദി 34 പന്തിൽ 18 റൺസ് നേടി. മൂന്ന് ഫോറും ഇതിലുൾപ്പെടും. രണ്ടുപേരേയും പുറത്താക്കി ആഡം സാമ്പ ഓസ്ട്രേലിയയെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു.

മുഹമ്മദ് നബി 22 പന്തുകൾ നേരിട്ട് ഏഴ് റൺസ് മാത്രം എടുത്ത് പുറത്തായതോടെ കളി ഓസ്ട്രേലിയയുടെ നിയന്ത്രണത്തിലായി. എന്നാൽ ഗുൽബാദിൻ നൈബും നജിബുള്ള സാദ്രാനും ചേർന്ന് വീണ്ടും അഫ്ഗാനായി ചെറുത്തു നിന്നു. സാദ്രാൻ അർധ സെഞ്ചുറി നേടി. 49 പന്തുകളിൽ നിന്നും 51 റൺസുമായാണ് സാദ്രാൻ മടങ്ങിയത്. നൈബ് 31 റൺസാണ് കൂട്ടിച്ചേർത്തത്. രണ്ട് സിക്സും ഏഴ് ഫോറുമടങ്ങുന്നതായിരുന്നു സാദ്രാന്റെ ഇന്നിങ്സ്.

പിന്നീട് വന്ന റാഷിദ് ഖാൻ അധിക നേരം ക്രീസിൽ നിന്നില്ലെങ്കിലും വെടിക്കെട്ട് പ്രകടനമാണ് കാഴ്ചവ്വച്ചത്.12 പന്തിൽ രണ്ട് ഫോറും മൂന്ന് സിക്സുമടക്കം 27 റൺസാണ് റാഷിദ് ഖാൻ നേടിയത്. മുജീബ് ഉർ റഹ്മാൻ 13 റൺസും കൂട്ടിച്ചേർത്തു.ദക്ഷിണാഫ്രിക്കക്കെതിരായ പന്ത് ചുരണ്ടൽ ആരോപണത്തിൽ ഒരു വർഷത്തെ വിലക്കിനുശേഷം കഴിഞ്ഞ മാസമാണ് ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും ഓസ്‌ട്രേലിയക്കായി വീണ്ടും കളിക്കാനിറങ്ങിയത്.

ഓസ്‌ട്രേലിയയുടെ ലോകകപ്പ് ജേഴ്‌സസിയിൽ നിൽക്കുന്ന വാർണറുടെ ചിത്രത്തിൽ ചതിയനെന്ന് എഴുിതിച്ചേർത്ത് ഈ ചിത്രം ട്വീറ്റ് ചെയ്ത ഇംഗ്ലീഷ് ആരാധകക്കൂട്ടമായ ബാർമി ആർമിയും നേരത്തെ രംഗത്തെത്തിയിരുന്നു. ഓസീസ് ബൗളർമാരായ മിച്ചൽ സ്റ്റാർക്കും നേഥൻ ലിയോണും സാൻഡ് പേപ്പറുമായി നിൽക്കുന്ന ചിത്രവും ഫോട്ടോഷോപ്പിന്റെ സഹായത്തോടെ കൃത്രിമമായി ഉണ്ടാക്കി ബാർമി ആർമി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP