Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ പൊരുതി കളിച്ചപ്പോൾ ദുർബ്ബലരായ ദക്ഷിണാഫ്രിക്കക്കെതിരെ മിടുക്കന്മാരായ ഓസ്‌ട്രേലിയയ്ക്ക് പാളി; ഓസ്‌ട്രേലിയയുടെ വീഴ്ച ഇന്ത്യയെ എത്തിച്ചത് സുരക്ഷിതമായ സെമിയിൽ; അപ്രതീക്ഷിതമായി ഗ്രൂപ്പ് ചാമ്പ്യന്മാരായതോടെ ദുർബ്ബലരായ ന്യൂസിലാണ്ടിനെ തളച്ച് ഫൈനലിൽ എത്താനുള്ള ഇന്ത്യയുടെ സാധ്യത ഇരട്ടിച്ചു; പാക്കിസ്ഥാനെ സെമി കടത്താതേയും ഓസ്‌ട്രേലിയയെ രണ്ടാമതാക്കിയും കുതിക്കുന്ന ഇന്ത്യയുടെ മുമ്പിൽ ലക്ഷ്യം കിരീടം മാത്രം

ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ പൊരുതി കളിച്ചപ്പോൾ ദുർബ്ബലരായ ദക്ഷിണാഫ്രിക്കക്കെതിരെ മിടുക്കന്മാരായ ഓസ്‌ട്രേലിയയ്ക്ക് പാളി; ഓസ്‌ട്രേലിയയുടെ വീഴ്ച ഇന്ത്യയെ എത്തിച്ചത് സുരക്ഷിതമായ സെമിയിൽ; അപ്രതീക്ഷിതമായി ഗ്രൂപ്പ് ചാമ്പ്യന്മാരായതോടെ ദുർബ്ബലരായ ന്യൂസിലാണ്ടിനെ തളച്ച് ഫൈനലിൽ എത്താനുള്ള ഇന്ത്യയുടെ സാധ്യത ഇരട്ടിച്ചു; പാക്കിസ്ഥാനെ സെമി കടത്താതേയും ഓസ്‌ട്രേലിയയെ രണ്ടാമതാക്കിയും കുതിക്കുന്ന ഇന്ത്യയുടെ മുമ്പിൽ ലക്ഷ്യം കിരീടം മാത്രം

മറുനാടൻ ഡെസ്‌ക്‌

ലീഡ്‌സ്: വീണ്ടും ഏകദിന ലോകകപ്പ് ഇന്ത്യയിലെത്താൻ അവസരം ഒരുങ്ങുകയാണ്. ഇംഗ്ലണ്ടിലെ ഇത്തവണത്തെ പതിപ്പിൽ ഇന്ത്യയയാണ് ഗ്രൂപ്പ് ചാമ്പന്യമാർ. ഇതോടെ സെമിയിൽ ഇഗ്ലംണ്ടിനെ നേരിടാതെ മുന്നോട്ട് കുതിക്കാൻ ഇന്ത്യയ്ക്കായി. ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ രണ്ടാമതാകുമെന്നും ആതിഥേയരായ ഇംഗ്ലണ്ടുമായി സെമി കളിക്കുമെന്നുമായിരുന്നു പൊതു വിലയിരുത്തൽ. എന്നാൽ അവസാന ലീഗ് മത്സരത്തിൽ ന്യൂസിലണ്ടിനോട് ഓസ്‌ട്രേലിയ തോറ്റു. ഇതോടെ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി ഇന്ത്യ മാറി. അങ്ങനെ സെമിയിൽ പരമ്പരാഗത വൈരികളായ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലായി മത്സരം. ഇന്ത്യയ്ക്ക് ന്യൂസിലണ്ടും.

ഇന്ത്യ ന്യൂസിലണ്ടിനെ അനായാസം മടക്കുമെന്നാണ് ഏവരുടേയും പ്രതീക്ഷ. ടൂർണ്ണമെന്റിൽ ഇന്ത്യയുടെ പ്രകടണം വിലയിരുത്തുമ്പോൾ ന്യൂസിലണ്ട് ദുർബലരായ എതിരാളികളാണ്. രോഹിത് ശർമ്മ ബാറ്റിംഗിലും ബൗളിങ്ങിൽ ബുംറെയും കാട്ടുന്ന മികവാണ് ഇതിന്കാരണം. ലോകകപ്പ് ക്രിക്കറ്റിലെ അവസാന പ്രാഥമിക റൗണ്ട് മത്സരത്തിൽ ഇന്ത്യയ്ക്ക് ഉജ്വല വിജയമാണ് ലഭിച്ചത്. ഓപ്പണർമാർ തകർത്താടിയ മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയെ ഏഴ് വിക്കറ്റിനാണ് തോൽപിച്ചത്. എന്നാൽ ഓസ്‌ട്രേലിയ  ദയനീയമായി പരാജയപ്പെട്ടു. ഇതോടെ ഇംഗ്ലണ്ടിനോട് തോറ്റ ഇന്ത്യയ്ക്ക് അത് നിരാശ നൽകിയില്ല. ഇംഗ്ലണ്ടിനോട് തോറ്റ് പാക്കിസ്ഥാന്റെ സെമി സാധ്യത തകർത്ത ഇന്ത്യ ഗ്രൂപ്പിൽ ഒന്നാമത് എത്തി. ഇനി ലക്ഷ്യം കിരീടം മാത്രം.

ലോകകപ്പിലെ ഇന്ത്യയുടെ ഏഴാം ജയമാണിത്. ഒൻപത് മത്സരങ്ങളിൽ നിന്ന് 15 പോയിന്റുള്ള ഇന്ത്യ പോയിന്റ് പട്ടികയിൽ മുന്നിലെത്തി. ഒൻപത് മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് ഇന്ത്യ തോറ്റത്. ഒന്ന് മഴ അപഹരിച്ചു. ഇംഗ്ലണ്ടിനോടാണ് തോറ്റത്. അതും ജയിക്കാവുന്ന കളിയായിരുന്നു. എന്നാൽ റൺനിരക്കിൽ പാക്കിസ്ഥാന് മുകളിൽ ഇംഗ്ലണ്ടിനെ എത്തിക്കാനുള്ള ഇടപെടലായിരുന്നു ഇത്. ഇതോടെയാണ് സെമിയിൽ ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിനെ നേരിടേണ്ടി വരുമെന്ന അവസ്ഥ എത്തിയത്. ഓസ്‌ട്രേലിയയെ ന്യൂസിലണ്ട് തോൽപ്പിച്ചതോടെ ഇത് അസ്ഥാനത്തായി. ഗ്രൂപ്പിൽ ഒന്നാമനായി ന്യൂസിണ്ടിനെ എതിരാളിയായി കിട്ടുകയാണ്.

ശ്രീലങ്ക ഉയർത്തിയ 265 റൺസ് എന്ന വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 43.3 ഓവറിൽ ഇന്ത്യ മറികടന്നു. ഓപ്പണർമാരായ രോഹിത് ശർമയുടെയും കെ. എൽ.രാഹുലിന്റെും എണ്ണം പറഞ്ഞ സെഞ്ചുറികളാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്. രോഹിത് 94 പന്തിൽ നിന്ന് 103 ഉം രാഹുൽ 118 പന്തിൽ നിന്ന് 111 ഉം റൺസാണ് നേടിയത്. ഈ ലോകകപ്പിലെ രോഹിതിന്റെ തുടർച്ചയായ മൂന്നാം സെഞ്ചുറിയാണിത്. മൊത്തം അഞ്ചു സെഞ്ചുറികളായി ഈ ലോകകപ്പിൽ മാത്രം രോഹിതിന്റെ ക്രെഡിറ്റിൽ. സെഞ്ചുറി നേടിയശേഷം ഇരുവരും അനാവശ്യമായി വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. നാലു പന്തിൽ നിന്ന് നാലു റണ്ണെടുത്ത പന്താണ് പുറത്തായ മൂന്നാമത്തെ ഇന്ത്യൻ ബാറ്റ്‌സ്മാൻ. ക്യാപ്റ്റൻ വിരാട് കോലി 34 ഉം ഹർദിക് പാണ്ഡ്യ ഏഴും റണ്ണെടുത്ത് പുറത്താകാതെ നിന്നു. ശ്രീലങ്കയ്ക്കുവേണ്ടി ലസിത് മലിംഗ, രജിത, ഉദാന എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് നിശ്ചിത 50 ഓവറിൽ നേടാനായത് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 264 റൺസാണ്. ഒരുവേള 55 റൺസിന് നാലു വിക്കറ്റ് നഷ്ടമായ ശ്രീലങ്കയെ 250 റൺസ് കടത്തിയത് സെഞ്ചുറി നേടിയ ഏഞ്ചലോ മാത്യൂസും അർധ സെഞ്ചുറി നേടിയ തിരിമാനെയും ചേർന്നാണ്. ഏഞ്ചലോ മാത്യൂസ് 128 പന്തിൽ നിന്ന് 113 റൺസും തിരിമാനെ 68 പന്തിൽ നിന്ന് 53 റൺസുമാണ് നേടിയത്. 124 റൺസാണ് അഞ്ചാം വിക്കറ്റിലെ അവരുടെ സംഭാവന. കരുണരത്‌നെ (10), കുശാൽ പെരേര (18), അവിഷ്‌ക ഫെർണാണ്ടോ (20), കുശാൽ മെൻഡിസ് (3) എന്നിവരാണ് നിസാര സ്‌കോറിന് പുറത്തായി. മൂന്ന് വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയാണ് ശ്രീലങ്കയെ പ്രതിരോധത്തിലാക്കിയത്. ഈ പ്രകടനം വഴി ഏകദിനത്തിൽ 100 വിക്കറ്റ് തികച്ചിരിക്കുകയാണ് ബുംറ. രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കുന്നത്. മുഹമ്മദ് ഷമിയും യുസ്വേന്ദ്ര ചാഹലും പുറത്തിരിക്കും. ഇരുവർക്കും വിശ്രമം നുവദിച്ചു. പകരം രവീന്ദ്ര ജഡേജയും കുൽദീപ് യാദവും കളിക്കുന്നു.

ഗൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തിൽ ഓസ്ട്രേലിയയെ 10 റൺസിന് തോൽപ്പിച്ചാണ് ദക്ഷിണാഫ്രിക്ക കരുത്ത് കാട്ടിയത്. 326 റൺസ് പിന്തുടർന്ന ഓസീസ് 49.5 ഓവറിൽ 315 റൺസിന് ഓൾഔട്ടായി. മിക്ച്ച ഓൾറൗണ്ട് ക്രിക്കറ്റായിരുന്നു ദക്ഷിണാഫ്രിക്കയുടേത്. സെഞ്ചുറി നേടിയ ഡേവിഡ് വാർണറും അലക്സ് കാരിയും ചേർന്ന് ഓസീസിനെ വിജയത്തിലെത്തിക്കുമെന്ന് തോന്നിച്ചിരുന്നെങ്കിലും കൃത്യസമയത്ത് ഇരുവരെയും പുറത്താക്കിയ ദക്ഷിണാഫ്രിക്ക മത്സരം സ്വന്തമാക്കി. തോൽവിയോടെ ഓസീസ് പോയന്റ് പട്ടികയിൽ രണ്ടാമതായി. ഇതോടെ സെമിയിൽ അവർക്ക് ആതിഥേയരായ ഇംഗ്ലണ്ടാണ് എതിരാളികൾ. വാർണർ 117 പന്തിൽ 122 റൺസെടുത്തു. തകർത്തടിച്ച് ഓസീസ് പ്രതീക്ഷകൾ കാത്ത അലക്സ് കാരി 69 പന്തിൽ നിന്ന് 85 റൺസെടുത്തു. 46-ാം ഓവറിൽ കാരിയെ ക്രിസ് മോറിസ് മടക്കിയതാണ് മത്സരത്തിൽ വഴിത്തിരിവായത്.

ആരോൺ ഫിഞ്ച് (3), സ്റ്റീവ് സ്മിത്ത് (7), ഗ്ലെൻ മാക്സ്വെൽ (12), മാർക്കസ് സ്റ്റോയ്നിസ് (22) എന്നിവർ നിരാശപ്പെടുത്തി. ദക്ഷിണാഫ്രിക്കയ്ക്കായി കഗിസോ റബാദ മൂന്നു വിക്കറ്റ് വീഴ്‌ത്തി. നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 325 റൺസെടുത്തിരുന്നു. ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയുടെ സെഞ്ചുറി മികവിലാണ് ദക്ഷിണാഫ്രിക്ക മികച്ച സ്‌കോറിലെത്തിയത്. 93 പന്തുകളിൽ നിന്നായിരുന്നു ഡുപ്ലെസി 100 തികച്ച ഡുപ്ലെസി തൊട്ടടുത്ത പന്തിൽ പുറത്തായി. ഡുപ്ലെസിയും സെഞ്ചുറിക്ക് അഞ്ചു റൺസകലെ പുറത്തായ റാസി വാൻ ഡർ ദസനും ചേർന്നാണ് ദക്ഷിണാഫ്രിക്കൻ സ്‌കോർ 200 കടത്തിയത്. സെഞ്ചുറിയിലേക്കു കുതിച്ച ദസൻ 95 റൺസിൽ വെച്ച് പാറ്റ് കമ്മിൻസിന്റെ പന്തിൽ പുറത്തായി. ക്വിന്റൺ ഡികോക്ക് 51 പന്തിൽ 52 റൺസെടുത്തു. ഏയ്ഡൻ മാർക്രം (34), ജെ.പി. ഡുമിനി (14), ഡ്വെയ്ൻ പ്രെറ്റോറിയസ് (2) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ. ഓസീസിനായി നഥാൻ ലിയോൺ, മിച്ചൽ സ്റ്റാർക്ക് എന്നിവർ രണ്ടു വിക്കറ്റ് വീഴ്‌ത്തി.

ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടെന്ന സ്വന്തം റെക്കോർഡ് 'പരിഷ്‌കരിച്ച' രോഹിത് - രാഹുൽ സഖ്യം, 189 റൺസാണ് അടിച്ചെടുത്തത്. ഈ ലോകകപ്പിലെ ഉയർന്ന രണ്ടാമത്തെ കൂട്ടുകെട്ടു കൂടിയാണിത്. കഴിഞ്ഞ മൽസരത്തിൽ ബംഗ്ലാദേശിനെതിരെ ഇരുവരും ഓപ്പണിങ് വിക്കറ്റിൽ 180 റൺസ് കൂട്ടിച്ചേർത്തിരുന്നു. 92 പന്തിൽ 14 ബൗണ്ടറിയും രണ്ടു സിക്‌സും സഹിതമാണ് രോഹിതിന്റെ 27-ാം ഏകദിന സെഞ്ചുറി. ഈ ലോകകപ്പിൽ രോഹിതിന്റെ അഞ്ചാം സെഞ്ചുറി കൂടിയാണിത്. ഇതോടെ ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ചുറികളെന്ന റെക്കോർഡ് രോഹിതിന്റെ പേരിലായി. 2015 ലോകകപ്പിൽ നാലു സെഞ്ചുറി നേടിയ കുമാർ സംഗക്കാരയുടെ റെക്കോർഡാണ് രോഹിത് മറികടന്നത്. ലോകകപ്പുകളിൽ ഏറ്റവും കൂടുതൽ സെഞ്ചുറികളെന്ന സച്ചിന്റെ (ആറ്) റെക്കോർഡിനൊപ്പമെത്തുകയും ചെയ്തു. സച്ചിൻ 44 ഇന്നിങ്‌സുകളിൽനിന്നാണ് ആറു സെഞ്ചുറി നേടിയതെങ്കിലും വെറും 16 ഇന്നിങ്‌സുകളിൽനിന്നാണ് രോഹിത് ഈ നേട്ടത്തിലെത്തിയത്.

ഏകദിനത്തിൽ തുടർച്ചയായി മൂന്നു സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് രോഹിത്. ക്യാപ്റ്റൻ വിരാട് കോലിയാണ് ഇക്കാര്യത്തിൽ രോഹിതിന്റെ മുൻഗാമി. ഇതോടെ, ഈ ലോകകപ്പിൽ രോഹിതിന്റെ റൺനേട്ടം 600 കടന്നു. സച്ചിൻ തെൻഡുൽക്കറിനു ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് രോഹിത്. തുടർച്ചയായ രണ്ടാം മൽസരത്തിലും ഓപ്പണിങ് വിക്കറ്റിൽ 180+ സ്‌കോർ നേടിയ രോഹിത് ശർമ - ലോകേഷ് രാഹുൽ സഖ്യം തന്നെ ഇന്ത്യൻ വിജയത്തിന്റെ ആണിക്കല്ല്. ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടെന്ന റെക്കോർഡ് കഴിഞ്ഞ മൽസരത്തിൽ ബംഗ്ലാദേശിനെതിരെ 180 റൺസടിച്ച് സ്ഥാപിച്ച ഇരുവരും തൊട്ടടുത്ത മൽസരത്തിൽ ഒൻപതു റൺസ് കൂടി ചേർത്ത് ഈ റെക്കോർഡ് പരിഷ്‌കരിച്ചു.

ലോകകപ്പിലെ ഒരേ മൽസരത്തിൽ സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം ഓപ്പണർമാരാണ് രോഹിതും രാഹുലും. ശ്രീലങ്കയുടെ ഉപുൽ തരംഗ - തിലകരത്നെ ദിൽഷൻ സഖ്യം രണ്ടു തവണ ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. 2011 ലോകകപ്പിൽ സിംബാബ്‌വെയ്‌ക്കെതിരെയും (തരംഗ - 133 & ദിൽഷൻ - 144), ഇംഗ്ലണ്ടിനെതിരെയുമാണ് (ഉപുൽ തരംഗ - 102* & ദിൽഷൻ - 108*) ഇവർ റെക്കോർഡ് നേട്ടം കൈവരിച്ചത്. ഇതിനു പുറമെ, ലോകകപ്പിൽ തുടർച്ചയായ രണ്ടു മൽസരങ്ങളിൽ ഓപ്പണിങ് വിക്കറ്റിൽ 150+ കൂട്ടുകെട്ടു തീർക്കുന്ന ആദ്യത്തെ സഖ്യവുമാണ് രോഹിതും രാഹുലും.

ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ കൂടുതൽ റൺസ്

647 - രോഹിത് ശർമ (2019)
606 - ഷാക്കിബ് അൽ ഹസൻ (2019)
586 - സച്ചിൻ തെൻഡുൽക്കർ (2003)
580 - മാത്യു ഹെയ്ഡൻ (2007)
638 - ഡേവിഡ് വാർണർ (2019)

ഏകദിനത്തിൽ കുറഞ്ഞ മൽസരങ്ങളിൽനിന്ന് 100 വിക്കറ്റ് പിന്നിട്ട ഇന്ത്യൻ താരങ്ങൾ

56 മുഹമ്മദ് ഷമി
57 ജസ്പ്രീത് ബുമ്ര
59 ഇർഫാൻ പത്താൻ
65 സഹീർ ഖാൻ
67 അജിത് അഗാർക്കർ
68 ജവഗൽ ശ്രീനാഥ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP